Victers Channel Timetable July 21 തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ജൂലൈ 21 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.

Read more: Victers Channel Timetable July 20: വിക്ടേഴ്സ് ചാനൽ: ജൂലൈ 20 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

08:00- കിളികൊഞ്ചൽ (പ്രീ- പ്രൈമറി)
08.30 – കെമിസ്ട്രി (12-ാം ക്ലാസ്)
09.00 – ഇംഗ്ലീഷ് (12-ാം ക്ലാസ്)
09.30 – സോഷ്യോളജി (12-ാം ക്ലാസ്)
10.00 – ബിസിനസ് സ്റ്റഡീസ് (12-ാം ക്ലാസ്)
10.30 – മലയാളം (ഒന്നാം ക്ലാസ്)
11.00 – ഇംഗ്ലീഷ് (പത്താം ക്ലാസ്)
11.30 – ഊർജതന്ത്രം (പത്താം ക്ലാസ്)
12.00 – സംസ്കൃതം (പത്താം ക്ലാസ്)
12.30 – ഇംഗ്ലീഷ് (രണ്ടാം ക്ലാസ്)
01.00- മലയാളം (മൂന്നാം ക്ലാസ്)
01:30- മലയാളം (നാലാം ക്ലാസ്)
02:00- കേരളപാഠാവലി (അഞ്ചാം ക്ലാസ്)
02.30- അടിസ്ഥാനശാസ്ത്രം (ആറാം ക്ലാസ്)
03:00- കേരളപാഠാവലി (ഏഴാം ക്ലാസ്)
03.30- അടിസ്ഥാന പാഠാവലി (എട്ടാം ക്ലാസ്)
04:00- സാമൂഹ്യശാസ്ത്രം (എട്ടാം ക്ലാസ്)
04.30 – ജീവശാസ്ത്രം (ഒമ്പതാം ക്ലാസ്)
05:00- ഇംഗ്ലീഷ് (ഒമ്പതാം ക്ലാസ്)

Victers Channel Timetable July 21

ഫസ്റ്റ് ബെല്ലിൽ ഒളിമ്പിക്സ് ഓർമകളുമായി കായികതാരങ്ങളും

വിക്ടേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഓൺലൈൻ പഠനക്ലാസിന്റെ ഭാഗമായി ജൂലൈ 21 ന് വൈകുന്നേരം അഞ്ചിന് സംപ്രേക്ഷണം ചെയ്യുന്ന ഒൻപതാം ക്ലാസിലെ ‘ബാൻഗ് ദി ഡ്രം’ ഇംഗ്ലീഷ് പാഠഭാഗത്തിൽ ഒളിമ്പിക്സ് ഓർമകളുമായി കായികതാരങ്ങളായ അഞ്ചു ബോബി ജോർജ്, കെ എം ബീനമോൾ, ബാഡ്മിന്റൺ താരം എച്ച് എസ് പ്രണോയി എന്നിവരും എത്തുന്നു.

ഇന്ത്യയ്ക്കായി ഓരോ നേട്ടങ്ങൾ കൈവരിക്കുമ്പോഴും തങ്ങൾക്കുണ്ടായ സന്തോഷത്തെയും അഭിമാനത്തെയും കുറിച്ചാണ് താരങ്ങൾ കുട്ടികളോട് സംവദിക്കുന്നത്.

ജൂലൈ 24ന് സംപ്രേക്ഷണം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ മുൻ ഇന്ത്യൻ ടീം കായികതാരവും രഞ്ജി ടീം കോച്ചുമായ ടിനു യോഹന്നാനും അതിഥിയായെത്തും. ഒരു കായികതാരത്തിന് ഉണ്ടായിരിക്കേണ്ട നല്ല ഗുണങ്ങളെ കുറിച്ച് കുട്ടികളുമായി ടിനു സംവദിക്കും.

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook