Victers Channel Timetable April 17: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ഏപ്രിൽ 17 ശനിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ക്ലാസുകൾ
പതിനൊന്നാം ക്ലാസ്
08.00ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 8.00ന്)
08.30ന്- ഇക്കണോമിക്സ് (പുനഃസംപ്രേഷണം രാത്രി 8.30 ന്)
09.00 ന്- മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 9.00 ന്)
09.30ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.30ന്)
ഒൻപതാം ക്ലാസ്
10.00 ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 10.00ന്)
10.30ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 10.30ന്)
പ്രീ പ്രൈമറി
11.00 ന്- കിളിക്കൊഞ്ചൽ (പുനഃസംപ്രേഷണം രാത്രി 6.00ന്)
ഒന്നാം ക്ലാസ്
11.30 ന്- മലയാളം
12.00ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 07.00ന്)
രണ്ടാം ക്ലാസ്
12.30 ന്- മലയാളം
മൂന്നാം ക്ലാസ്
01.00 ന്- പരിസരപഠനം (പുനഃസംപ്രേഷണം രാത്രി 07.30ന്)
1.30 ന്- ഗണിതം
നാലാം ക്ലാസ്
2.00 ന്- പരിസരപഠനം
ഏഴാം ക്ലാസ്
2.30 ന്- ഗണിതം
3.00 ന്- ഇംഗ്ലീഷ്
3.30 ന്- ഗണിതം (പുനഃസംപ്രേഷണം ഞായറാഴ്ച രാവിലെ 07.30ന്)
എട്ടാം ക്ലാസ്
4.00ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 07.00ന്)
4.30 ന്- ഗണിതം (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 06.30ന്)
5.00 ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 05.00ന്)
പതിനൊന്നാം ക്ലാസ്
5.30ന്- സുവോളജി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 05.30ന്)
6.00ന്- ഹിന്ദി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 06.00ന്)

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www. victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.