Victers Channel Revision Classes: തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷക്കുള്ള റിവിഷൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിച്ചു. ചാനലിലെ ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ രാവിലെയാണ് പരീക്ഷ സ്പെഷ്യൽ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്.
രാവിലെ 8.30 ന് പ്ലസ് ടുവിനും 9.30ന് പത്താം ക്ലാസുകാർക്കുമുള്ള രണ്ട് ക്ലാസുകളാണ് ഉണ്ടാവുക. വൈകുന്നേരം 5.30 നും 6.30 നുമാണ് ഇത് പുനഃസംപ്രേഷണം ചെയ്യും. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ രാവിലെ എട്ടു മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം ക്ലാസിനും ഓരോ റിവിഷൻ ക്ലാസുകൾ വീതം സംപ്രേഷണം ചെയ്യും. ഇവയുടെ പുനഃസംപ്രേഷണം അതത് ദിവസം രാത്രി 8 നും 8.30 നുമുണ്ടാകും.
വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും http://www.firstbell.kite.kerala.gov.inല്‍ ലഭ്യമാണ്.