scorecardresearch

Victers Channel: ‘ഫസ്റ്റ്ബെല്‍’ റിവിഷന്‍ ക്ലാസുകള്‍ ഞായറാഴ്ച പൂർത്തിയാവും

Victers Channel: തിങ്കളാഴ്ച്ച മുതല്‍ ഫസ്റ്റ്ബെല്ലില്‍ പ്ലസ് വണ്ണിന് ആറും എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് മൂന്നുവീതം ക്ലാസുകളും സംപ്രേഷണം ചെയ്യും

Victers Channel: ‘ഫസ്റ്റ്ബെല്‍’ റിവിഷന്‍ ക്ലാസുകള്‍ ഞായറാഴ്ച പൂർത്തിയാവും

Victers Channel Timetable: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളില്‍ പത്ത്, പ്ലസ്‍ടു ക്ലാസുകള്‍ക്കുള്ള റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഫെബ്രുവരി 14 ഞായറാഴ്ച പൂര്‍ത്തിയാക്കും. ഈ ക്ലാസുകൾ ഓഡിയോ ബുക്കുകളായും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച്ച മുതല്‍ ഫസ്റ്റ്ബെല്ലില്‍ പ്ലസ് വണ്ണിന് ആറും എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് മൂന്നുവീതം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ 8 മണി മുതലും എട്ട്, ഒന്‍പത് ക്ലാസുകള്‍ യഥാക്രമം 03.00 മണിക്കും 04.30 നും സംപ്രേഷണം ആരംഭിക്കും. പ്രീപ്രൈമറി മുതല്‍ ഏഴുവരെ ക്ലാസുകളുടെ സംപ്രേഷണം നിലവിലുള്ള സമയത്തുതന്നെ ആയിരിക്കും.

ഫെബ്രുവരി അവസാനവാരം പൊതു പരീക്ഷ നടക്കുന്ന പത്ത്, പ്ലസ്‍ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണം കൈറ്റ് വിക്ടേഴ്സില്‍ ഫോണ്‍-ഇന്‍ രൂപത്തിൽ ലൈവായി നടത്താനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ക്ലാസുകളും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാണ്.

Read more: Victers Channel Timetable February 14: വിക്ടേഴ്‌സ് ചാനൽ, ഫെബ്രുവരി 14 ഞായറാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Victers channel online classes time table revision classes