Latest News

Victers Channel Timetable September 26: വിക്ടേഴ്സ് ചാനൽ: സെപ്റ്റംബർ 26 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on September 26 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ സെപ്റ്റംബർ 26 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

victers channel, ie malayalam

Victers Channel Timetable September 26: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ സെപ്റ്റംബർ 26 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ. ഈ ആഴ്ച സംപ്രേഷണം ക്ലാസുകളുടെ പുനഃസംപ്രേഷണമാണ് ശനി, ഞായർ ദിവസങ്ങളിൽ.

Read more: Victers Channel Timetable September 25: വിക്ടേഴ്സ് ചാനൽ: സെപ്റ്റംബർ 25 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ക്ലാസുകൾ

ഒന്നാം ക്ലാസ്

08.00ന് – സ്റ്റേക്ക് എറൗണ്ട് അസ് (പൊതുപരിപാടി)
08.30ന് – അറബിക്

രണ്ടാം ക്ലാസ്

09.00ന് – മങ്കീസ് അവർ പ്രൈമേറ്റ്സ് (പൊതുപരിപാടി)
09.30ന് – മലയാളം
10.00ന് – അറബിക്

മൂന്നാം ക്ലാസ്

10.30ന് – നമ്മുടെ വന്യപുഷ്പങ്ങൾ (പൊതുപരിപാടി)
11.00ന് – മലയാളം

നാലാം ക്ലാസ്

11.30ന് – ഹായ് ഇംഗ്ലിഷ് (പൊതുപരിപാടി)
12.00ന് – പരിസരപഠനം

അഞ്ചാം ക്ലാസ്

12.30ന് – ബ്രെയിൻ (പൊതുപരിപാടി)
01.00ന് – അറബിക്
01.30ന് – സാമൂഹ്യശാസ്ത്രം

ആറാം ക്ലാസ്

02.00ന് – സ്ക്വയർ പിരമിഡ് (പൊതുപരിപാടി)
02.30ന് – സംസ്കൃതം

ഏഴാം ക്ലാസ്

03.00ന് – പാഠങ്ങൾ പഠവുകൾ (പൊതുപരിപാടി)
03.30ന് – ഉറുദൂ
04.00ന് – ഗണിതം

എട്ടാം ക്ലാസ്

04.30ന് – പവിഴ ദ്വീപിലൂടെ (പൊതുപരിപാടി)
05.00ന് – നിറങ്ങളുടെ രാജാവ് (പൊതുപരിപാടി)
05.30ന് – ഊർജ്ജതന്ത്രം
06.00ന് – ഇംഗ്ലിഷ്
06.30ന് – അടിസ്ഥാനപാഠാവലി

ഒമ്പതാം ക്ലാസ്

07.00ന് – റെപ്റ്റയിൽസ് ഓഫ് കേരള (പൊതുപരിപാടി)
07.30ന് – കേരളയാത്ര (പൊതുപരിപാടി)
08.00ന് – സാമൂഹ്യശാസ്ത്രം
08.30ന് – ഉറുദൂ
09.00ന് – കേരളപാഠാവലി

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ജൂണ്‍ ഒന്നു മുതലാണ് കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നത്. ഇതിനോടകം ആയിരത്തിലധികം ക്ലാസുകള്‍ ഇത്തരത്തിൽ സംപ്രേഷണം ചെയ്തു കഴിഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.

Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ട്.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.’

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel online classes time table on september 26 2020

Next Story
University Announcements 24 September 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾuniversity announcements, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com