Victers Channel Timetable September 09: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ സെപ്റ്റംബർ 09 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.

34 ‘മികവിന്റെ കേന്ദ്രം’ സ്കൂളുകള്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനാൽ ക്ലാസ് സമയക്രമത്തിൽ മാറ്റമുണ്ടാകും. കൈറ്റ് വിക്ടേഴ്സില്‍ ബുധനാഴ്ച രാവിലെ 11 മണി മുതല്‍ അര മണിക്കൂര്‍ ചടങ്ങിന്റെ ലൈവ് സംപ്രേഷണം ആയതിനാല്‍ ഈ സമയത്തുള്ള പത്താം ക്ലാസിന്റെ ‘ഫസ്റ്റ്ബെല്‍’ ക്ലാസ് രാവിലെ 10.30 ലേയ്ക്കും ഒന്നാം ക്ലാസ് 10 മണിയിലേയ്ക്കും മാറ്റിയിട്ടുണ്ട്. മറ്റു സമയക്രമങ്ങളില്‍ മാറ്റമുണ്ടായിരിക്കില്ല.

Read more: Victers Channel 10: വിക്ടേഴ്സ് ചാനൽ: സ്കൂൾ ടിവിയിൽ നാളെ അവധി

ക്ലാസുകൾ

പന്ത്രണ്ടാം ക്ലാസ്

08.00ന് – കമ്പ്യൂട്ടർ സയൻസ് (പുനഃസംപ്രേഷണം രാത്രി 07.30ന്)
08.30ന് – മലയാളം (പുനഃസംപ്രേഷണം രാത്രി 08.00ന്)
09.00ന് – ജിയോഗ്രഫി (പുനഃസംപ്രേഷണം രാത്രി 08.30ന്)
09.30ന് – സ്റ്റാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 09.00ന്)

ഒന്നാം ക്ലാസ്

10.00ന് -ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച)

പത്താം ക്ലാസ്

10.30ന് – ഗണിതം (പുനഃസംപ്രേഷണം ഞായറാഴ്ച)
11.00ന് – 34 മികവിന്റെ കേന്ദ്രങ്ങൾ(പുനഃസംപ്രേഷണം വൈകുന്നേരം 06.00ന്)
11.30ന് – ഹിന്ദി (പുനഃസംപ്രേഷണം വൈകുന്നേരം 06.30ന്)
12.00ന് – ഐസിടി (പുനഃസംപ്രേഷണം രാത്രി 07.00ന്)

രണ്ടാം ക്ലാസ്

12.30ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം ശനിയാഴ്ച)

മൂന്നാം ക്ലാസ്

01.00ന് – പരിസര പഠനം ഞായറാഴ്ച)

നാലാം ക്ലാസ്

01.30ന് – അറബിക് (പുനഃസംപ്രേഷണം ഞായറാഴ്ച)

അഞ്ചാം ക്ലാസ്

02.00ന് – ഗണിതം (പുനഃസംപ്രേഷണം ശനിയാഴ്ച)

ആറാം ക്ലാസ്

02.30ന് – കേരള പാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച)

ഏഴാം ക്ലാസ്

03.00ന് – അറബിക് (പുനഃസംപ്രേഷണം ശനിയാഴ്ച)

എട്ടാം ക്ലാസ്

03.30ന് – അടിസ്ഥാന പാഠാവലി (പുനഃസംപ്രേഷണം ശനിയാഴ്ച)
04.00ന് – ഉറുദൂ (പുനഃസംപ്രേഷണം ഞായറാഴ്ച)

ഒമ്പതാം ക്ലാസ്

04.30ന് – ഐസിടി (പുനഃസംപ്രേഷണം ശനിയാഴ്ച)
05.00ന് – അറബിക് (പുനഃസംപ്രേഷണം ഞായറാഴ്ച)

പൊതുപരിപാടി

05.30ന് – യോഗ (പുനഃസംപ്രേഷണം വ്യാഴാഴ്ച രാവിലെ 07.30ന്)

മറ്റു പരിപാടികൾ

09.30ന് – കേരള യാത്ര
10.00ന് – സിംപിൾ ഇംഗ്ലീഷ്
10.30ന് – കേരളശ്രീ
11.00ന് – ലോകജാലകം

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ജൂണ്‍ ഒന്നു മുതലാണ് കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നത്. ഇതിനോടകം ആയിരത്തിലധികം ക്ലാസുകള്‍ ഇത്തരത്തിൽ സംപ്രേഷണം ചെയ്തു കഴിഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.

Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ട്.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.’

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook