Victers Channel Timetable August 16: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഓഗസ്റ്റ് 16 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.
Read more: Victers Channel Timetable August 15: വിക്ടേഴ്സ് ചാനൽ: ഓഗസ്റ്റ് 15ന് പ്രത്യേക പരിപാടികൾ
ഒന്നാം ക്ലാസ്
08.00ന് – ഇൻഡിജെനസ് പീപ്പിൾ ഓഫ് വയനാട് വാലി (ജനറൽ പ്രോഗ്രാം)
08.30ന് – ഗണിതം
09.00ന് – മലയാളം
രണ്ടാം ക്ലാസ്
09.30ന് – ഇംഗ്ലീഷ്
10.00ന് – മലയാളം
മൂന്നാം ക്ലാസ്
10.30ന് – ലോകജാലകം (ജനറൽ പ്രോഗ്രാം)
11.00ന് – ഗണിതം
11.30ന് – മലയാളം
നാലാം ക്ലാസ്
12.00ന് – ഗോത്രസമൃതി (ജനറൽ പ്രോഗ്രാം)
12.30ന് – ഇംഗ്ലീഷ്
01.00ന് – മലയാളം
അഞ്ചാം ക്ലാസ്
01.30ന് – സാമൂഹ്യശാസ്ത്രം
02.00ന് ഹിന്ദി
ആറാം ക്ലാസ്
02.30ന് – സുരംഗം (ജനറൽ പ്രോഗ്രാം)
03.00ന് – അടിസ്ഥാന പാഠാവലി
03.30ന് – ഹിന്ദി
ഏഴാം ക്ലാസ്
04.00ന് – കേരളപാഠാവലി
04.30ന് – സംസ്കൃതം
എട്ടാം ക്ലാസ്
05.00ന് – സയന്റിസ്റ്റ് (ജനറൽ പ്രോഗ്രാം)
05.00ന് – ഊർജ്ജതന്ത്രം
05.30ന് – സാമൂഹ്യശാസ്ത്രം
06.00ന് – ഗണിതം
06.30ന് – അറബിക്
07.00ന് – ഊർജ്ജതന്ത്രം
ഒമ്പതാം ക്ലാസ്
07.30ന് – രാഷ്ട്രങ്ങളെ അറിയാൻ
08.00ന് – ഐസിടി
08.30ന് – ജീവശാസ്ത്രം
09.00ന് – കേരളപാഠാവലി
09.30ന് – ഇംഗ്ലീഷ്
വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്.
http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.
ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാമില്‍ ആദ്യ ഒന്നരമാസത്തിനിടയില്‍ സംപ്രേഷണം ചെയ്തത് ആയിരം ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്തു.
Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്സി പഠിതാക്കളും കാണണം; കാരണമിതാണ്
നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്. കായിക വിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.’
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
For More News on Education, Follow this link