Victers Channel Timetable October 24: വിക്ടേഴ്‌സ് ഫസ്റ്റ്ബെൽ ക്ലാസ്സുകളുടെ പുനസംപ്രേഷണം ശനിയാഴ്ച ഉണ്ടാവില്ല

Victers channel online classes time table on October 24 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഒക്ടോബർ 24 ശനിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Victers channel, വിക്ടേഴ്സ് ചാനൽ, Victers channel online class, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel plus two class, Victers channel plus 10th class, Victers channel 9th class, Victers channel 8th class, Victers channel 7th class, Victers channel class 6, Victers channel class 5, Victers channel class 4, Victers channel class 3, Victers channel class 2, Victers channel class 1, Victers channel online classes today, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, ie malayalam, ഐഇ മലയാളം

Victers Channel Timetable October 24:ഫസ്റ്റ് ബെൽ ക്ലാസുകളുടെ പുന:സംപ്രേഷണം ശനി ഞായർ (24, 25) ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതല്ലെന്ന് കൈറ്റ് വിക്ടേഴ്സ് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു.

പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ്‌ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്‌. രാവിലെ എട്ട് മണി മുതലാണ് ക്ലാസുകൾ. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.

Read more: Victers Channel Timetable October 23: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 23 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’

മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചിരിക്കുകയാണ്. 16,027 സ്‌കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട്ട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4,752 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാംഘട്ടത്തില്‍ സജ്ജമാക്കി.

2019ല്‍ തുടങ്ങിയ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലേക്കുള്ള ‘ഹൈടെക് സ്‌കൂളില്‍ ഹൈടെക് ലാബ്’ പദ്ധതിയും പൂര്‍ത്തിയായി. 1,275 സ്‌കൂളുകളില്‍ ഹൈടെക് ലാബ് ഒരുക്കി. ഒപ്പം ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ലഭ്യമാക്കി.

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ 41.01 ലക്ഷം കുട്ടികള്‍ക്കായി 3,74,274 ഉപകരണങ്ങള്‍ വിന്യസിച്ചു. 12,678 സ്‌കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി.  പരാതി പരിഹാരത്തിന് വെബ്‌പോര്‍ട്ടലും കോള്‍സെന്ററും ഏര്‍പ്പെടുത്തി.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

1,19,055 ലാപ്‌ടോപ്പുകള്‍, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യുഎസ്ബി സ്പീക്കറുകള്‍, 43,250 മൗണ്ടിങ് കിറ്റുകള്‍, 23,098 സ്‌ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 4,720 എച്ച്ഡി വെബ്ക്യാം, 4,578 ഡിഎസ്എല്‍ആര്‍ ക്യാമറ എന്നിവയാണ് സ്‌കൂളുകളില്‍ വിന്യസിച്ച ഉപകരണങ്ങള്‍.

രണ്ട് ലക്ഷം കംപ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ വിന്യസിച്ചു. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതിക പരിശീലനം, കരിക്കുലം അധിഷ്ഠിത ഡിജിറ്റല്‍ വിഭവങ്ങളുമായി ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍. 1,83,440 അധ്യാപകര്‍ക്കാണ് വിദഗ്ധ ഐസിടി പരിശീലനം നല്‍കിയത്.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel online classes time table october 24 2020

Next Story
University Announcements 22 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്‌സിറ്റി അറിയിപ്പുകൾuniversity announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results
The moderation of comments is automated and not cleared manually by malayalam.indianexpress.com