Victers Channel Timetable October 16: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഒക്ടോബർ 16 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ എട്ട് മണി മുതലാണ് ക്ലാസുകൾ.
Read more: Victers Channel Timetable October 17: വിക്ടേഴ്സ് ചാനൽ, ഒക്ടോബർ 17 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
ക്ലാസുകൾ
പന്ത്രണ്ടാം ക്ലാസ്
08.00ന് – ഹിന്ദി (പുനഃസംപ്രേഷണം രാത്രി 07.30ന്)
08.30ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 08.00ന്)
09.00ന് – മാത്സ് (പുനഃസംപ്രേഷണം രാത്രി 08.30ന്)
09.30ന് – ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 09.00ന്)
പ്രൈമറി
10.00ന്- കിളിക്കൊഞ്ചൽ
ഒന്നാം ക്ലാസ്
10.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച)
പത്താം ക്ലാസ്
11.00ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകിട്ട് 06.00ന്)
11.30ന്- ഐ സി ടി (പുനഃസംപ്രേഷണം വൈകിട്ട് 06.30ന്)
12.00ന് – ഗണിതം (പുനഃസംപ്രേഷണം രാത്രി 7.00ന്)
പ്രൈമറി
12.30ന് – കായിക വിദ്യാഭ്യാസം (പുനഃസംപ്രേഷണം ഞായറാഴ്ച)
മൂന്നാം ക്ലാസ്
1.00ന് – ഗണിതം (പുനഃസംപ്രേഷണം ഞായറാഴ്ച)
നാലാം ക്ലാസ്
1.30ന് -പരിസരപഠനം (പുനഃസംപ്രേഷണം ഞായറാഴ്ച)
അഞ്ചാം ക്ലാസ്
2.00ന് -അടിസ്ഥാന ശാസ്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച)
ആറാം ക്ലാസ്
2.30ന് – കേരള പാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച)
ഏഴാം ക്ലാസ്
3.00ന് – ഗണിതം (പുനഃസംപ്രേഷണം ഞായറാഴ്ച)
എട്ടാം ക്ലാസ്
3.30ന് – കേരള പാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച)
ഒമ്പതാം ക്ലാസ്
4.00ന് – അടിസ്ഥാന പാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച)
4.30ന് – രസതന്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച)
5.00ന് – ഗണിതം (പുനഃസംപ്രേഷണം ഞായറാഴ്ച)
പൊതുവിഷയം
5.30ന് – യോഗ (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 07.30ന്)
മറ്റു പരിപാടികൾ
രാത്രി 9.30ന് – സഭാ ടിവി പ്രോഗ്രാം
രാത്രി 10.00ന് – വിജ്ഞാധാര
രാത്രി 10.30ന് – അകലങ്ങളിലെ പ്രപഞ്ചം
രാത്രി 11.00ന് -ലോകജാലകം (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 06.30ന്)
വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
Also Read: Victers Channel: ആയിരം എപ്പിസോഡുകൾ പിന്നിട്ട് ‘ഫസ്റ്റ്ബെൽ ക്ലാസുകൾ’
മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് റൂമുകളുള്ള ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചിരിക്കുകയാണ്. 16,027 സ്കൂളുകളിലായി 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങളാണ് സ്മാര്‍ട്ട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4,752 ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികള്‍ ഒന്നാംഘട്ടത്തില്‍ സജ്ജമാക്കി.
2019ല്‍ തുടങ്ങിയ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലേക്കുള്ള ‘ഹൈടെക് സ്കൂളില്‍ ഹൈടെക് ലാബ്’ പദ്ധതിയും പൂര്‍ത്തിയായി. 1,275 സ്കൂളുകളില്‍ ഹൈടെക് ലാബ് ഒരുക്കി. ഒപ്പം ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബുകളും തുടങ്ങി. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതികവിദ്യാ പരിശീലനവും ലഭ്യമാക്കി.
സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ 41.01 ലക്ഷം കുട്ടികള്‍ക്കായി 3,74,274 ഉപകരണങ്ങള്‍ വിന്യസിച്ചു. 12,678 സ്കൂളുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി. പരാതി പരിഹാരത്തിന് വെബ്പോര്ട്ടലും കോള്‍സെന്ററും ഏര്‍പ്പെടുത്തി.
Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്സി പഠിതാക്കളും കാണണം; കാരണമിതാണ്
1,19,055 ലാപ്ടോപ്പുകള്, 6 9,944 മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, 1,00,473 യുഎസ്ബി സ്പീക്കറുകള്‍, 43,250 മൗണ്ടിങ് കിറ്റുകള്‍, 23,098 സ്ക്രീന്‍, 4,545 ടെലിവിഷന്‍, 4,611 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍, 4,720 എച്ച്ഡി വെബ്ക്യാം, 4,578 ഡിഎസ്എല്‍ആര്‍ ക്യാമറ എന്നിവയാണ് സ്കൂളുകളില്‍ വിന്യസിച്ച ഉപകരണങ്ങള്‍.
രണ്ട് ലക്ഷം കംപ്യൂട്ടറുകളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര് വിന്യസിച്ചു. മുഴുവന്‍ അധ്യാപകര്‍ക്കും സാങ്കേതിക പരിശീലനം, കരിക്കുലം അധിഷ്ഠിത ഡിജിറ്റല്‍ വിഭവങ്ങളുമായി ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍. 1,83,440 അധ്യാപകര്‍ക്കാണ് വിദഗ്ധ ഐസിടി പരിശീലനം നല്‍കിയത്.
For More News on Education, Follow this link