Victers Channel Timetable November 12: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ നവംബർ 12 വ്യാഴാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.
Read more: Victers Channel Timetable November 13: വിക്ടേഴ്‌സ് ചാനൽ, നവംബർ 13 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ 07.30ന് യോഗയോടെ ആണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ക്ലാസുകൾ
പൊതുവിഷയം
07.30ന്- യോഗ
പന്ത്രണ്ടാം ക്ലാസ്
08.00ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 7.00ന്)
08.30ന്- കെമിസ്ട്രി (പുനഃസംപ്രേഷണം രാത്രി 7.30ന്)
09.00ന്- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സയൻസ് (പുനഃസംപ്രേഷണം രാത്രി 8.00ന്)
പതിനൊന്നാം ക്ലാസ്
09.30ന്- ഹിന്ദി (പുനഃസംപ്രേഷണം രാത്രി 8.30ന്)
10.00ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 9.00ന്)
ഒന്നാം ക്ലാസ്
10.30ന്- ഗണിതം (പുനഃസംപ്രേഷണം ഞായറാഴ്ച)
പത്താം ക്ലാസ്
11.00ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം വൈകുന്നേരം 5.30ന്)
11.30ന്- ഗണിതം (പുനഃസംപ്രേഷണം വൈകുന്നേരം 6.00ന്)
12.00ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം വൈകുന്നേരം 6.30ന്)
രണ്ടാം ക്ലാസ്
12.30ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം ശനിയാഴ്ച)
മൂന്നാം ക്ലാസ്
1.00ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച)
നാലാം ക്ലാസ്
1.30ന് – മലയാളം (പുനഃസംപ്രേഷണം ഞായറാഴ്ച)
അഞ്ചാം ക്ലാസ്
2.00ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം ശനിയാഴ്ച)
ആറാം ക്ലാസ്
2.30ന് – കേരളപാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച)
ഏഴാം ക്ലാസ്
3.00ന്- ഹിന്ദി (പുനഃസംപ്രേഷണം ശനിയാഴ്ച)
എട്ടാം ക്ലാസ്
3.30ന് -സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം ശനിയാഴ്ച)
4.00ന്- കേരളപാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച)
ഒമ്പതാം ക്ലാസ്
4.30ന്- ഹിന്ദി (പുനഃസംപ്രേഷണം ശനിയാഴ്ച)
5.00ന്- രസതന്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച)
മറ്റുപരിപാടികൾ
രാത്രി 9.30ന്- കേരളയാത്ര
രാത്രി 10.00ന്- കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
രാത്രി 10.30ന്- സിംപിൾ ഇംഗ്ലീഷ്
രാത്രി 11.00ന്- ബുക്സ് ഓൺ സ്ക്രീൻ (പുനഃസംപ്രേഷണം വെള്ളിയാഴ്ച രാവിലെ 06.30ന്)
വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഒരു പൊതുസൈറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏർപ്പെടുത്തി. ഇനി മുതല്‍ ജനറൽ, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസുകളും വീഡിയോ ഓണ്‍ ഡിമാന്‍ഡ് രൂപത്തില്‍ firstbell.kite.kerala.gov.in പോർട്ടലില്‍ ലഭ്യമാകുമെന്ന് കൈറ്റ് സിഇഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍ ഈ പോർട്ടലില്‍ ഒരുക്കിയിട്ടുണ്ട്.
പ്ലസ് വണ്‍ ക്ലാസുകളും ഫസ്റ്റ്ബെല്ലില്‍
നവംബർ രണ്ടു മുതല്‍ പ്ലസ് വണ്‍ ക്ലാസുകളുടെ സംപ്രേഷണവും ഫസ്റ്റ്ബെല്ലില്‍ ആരംഭിച്ചിരിക്കുകയാണ്. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും.
പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്നം ഉള്ളതിനാല്‍ ഹയർസെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം. മുഴുവന്‍ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
For More News on Education, Follow this link