Victers Channel Timetable November 01: തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ നവംബർ 01 ഞായറാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.
Read more: Victers Channel Timetable November 02: വിക്ടേഴ്സ് ചാനൽ; നവംബർ 02 തിങ്കളാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
ക്ലാസുകൾ
പ്രൈമറി
09.00ന് – കായികം (പുനഃസംപ്രേഷണം വൈകുന്നേരം 4.00ന്)
പൊതുപരിപാടി
09.30ന് -യോഗ (പുനഃസംപ്രേഷണം വൈകുന്നേരം 4.30ന്)
ഹൈസ്കൂൾ
10.00ന്- വർക്ക് എക്സ്പീരിയൻസ്- (പുനഃസംപ്രേഷണം വൈകുന്നേരം 5.00ന്)
മൂന്നാം ക്ലാസ്
10.30ന്- അറബിക് (പുനഃസംപ്രേഷണം വൈകുന്നേരം 5.30ന്)
പൊതുപരിപാടി
11.00ന്- രാഷ്ട്രങ്ങളെ അറിയാൻ
11.30ന്- കേരളയാത്ര
നാലാം ക്ലാസ്
12.00ന്- അറബിക് (പുനഃസംപ്രേഷണം വൈകുന്നേരം 6.00ന്)
പൊതുപരിപാടി
12.30ന്- വിജ്ഞാനധാര
1.00ന്- വിബ്ജിയോർ
അഞ്ചാം ക്ലാസ്
1.30ന് -സംസ്കൃതം (പുനഃസംപ്രേഷണം വൈകുന്നേരം 6.30ന്)
2.00ന്- അറബിക് (പുനഃസംപ്രേഷണം രാത്രി 7.00ന്)
2.30ന്- ഉറുദു (പുനഃസംപ്രേഷണം രാത്രി 7.30ന്)
പൊതുപരിപാടി
3.00ന്- അണു മുതൽ ആകാശം വരെ
3.30ന്- പാഠങ്ങൾ പടവുകൾ
പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ‘ഫസ്റ്റ്ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ച ദിവസം കഴിഞ്ഞ ആഴ്ചയിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ആണ് നടക്കുക. രാവിലെ ഒമ്പത് മണിയ്ക്കാണ് ഞായറാഴ്ച ക്ലാസുകൾ ആരംഭിക്കുന്നത്.
വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.
ജൂണ്‍ 1 മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഒരു പൊതുസൈറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏർപ്പെടുത്തി. ഇനി മുതല്‍ ജനറൽ , തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവന്‍ ക്ലാസുകളും വീഡിയോ ഓണ്‍ ഡിമാന്‍ഡ് രൂപത്തില്‍ firstbell.kite.kerala.gov.in പോർട്ടലില്‍ ലഭ്യമാകുമെന്ന് കൈറ്റ് സിഇഒ കെ. അന്‍വർ സാദത്ത് അറിയിച്ചു. മീഡിയം, ക്ലാസ്, വിഷയം എന്നിങ്ങനെ തിരിച്ച് എപ്പിസോഡ് ക്രമത്തില്‍ 3000 ലധികം ക്ലാസുകള്‍ ഈ പോർട്ടലില്‍ ഒരുക്കിയിട്ടുണ്ട്.
പ്ലസ് വണ്‍ ക്ലാസുകളും ഫസ്റ്റ്ബെല്ലില്‍
നവംബർ 2 മുതല്‍ പ്ലസ് വണ്‍ ക്ലാസുകളും ഫസ്റ്റ്ബെല്ലില്‍ സംപ്രേഷണം ചെയ്യും. തുടക്കത്തില്‍ രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും. സമയ ലഭ്യതയുടെ പ്രശ്നം ഉള്ളതിനാല്‍ ഹയർസെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം. മുഴുവന്‍ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
For More News on Education, Follow this link
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook