Victers Channel Timetable January 30: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജനുവരി 30 ശനിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.
Read more: Victers Channel Timetable January 29: വിക്ടേഴ്സ് ചാനൽ, ജനുവരി 29 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ‘ഫസ്റ്റ്ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ എട്ടു മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
ക്ലാസുകൾ
പന്ത്രണ്ടാം ക്ലാസ്
08.00ന്- ബിസിനസ് സ്റ്റഡിസ് (പുനഃസംപ്രേഷണം രാത്രി 6.00ന്)
08.30ന്- കെമിസ്ട്രി (പുനഃസംപ്രേഷണം രാത്രി 6.30ന്)
09.00ന് – മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം രാത്രി 7.00ന്)
പതിനൊന്നാം ക്ലാസ്
09.30ന്- ഇംഗ്ലിഷ് (പുനഃസംപ്രേഷണം രാത്രി 7.30ന്)
10.00ന്- മലയാളം (പുനഃസംപ്രേഷണം രാത്രി 08.00ന്)
10.30ന്- ഹിന്ദി (പുനഃസംപ്രേഷണം രാത്രി 08.30ന്)
പൊതുവിഷയം
11.00ന്- ലിറ്റിൽ കൈറ്റ്സ്
പതിനൊന്നാം ക്ലാസ്
11.30ന്- അക്കൗണ്ടൻസി
12.00ന്- ബിസിനസ് സ്റ്റഡീസ്
12.30ന്- കമ്പ്യൂട്ടർ സയൻസ്
1.00ന്- സോഷ്യോളജി
1.30ന്- ജിയോഗ്രഫി
2.00ന്- ഹിസ്റ്ററി
2.30ന്- ഇക്കണോമിക്സ്
3.00ന്- ഫിസിക്സ്
3.30ന്- കെമിസ്ട്രി
4.00ന്- മാത്തമാറ്റിക്സ്
4.30ന്- സുവോളജി
5.00ന്- ബോട്ടണി
5.30ന്- ഇംഗ്ലിഷ്
വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും http://www.firstbell.kite.kerala.gov.inല്‍ ലഭ്യമാണ്.
പത്താം ക്ലാസ് ഐടി പരീക്ഷക്കുള്ള ഡെമോ സോഫ്റ്റ്വെയർ പ്രസിദ്ധപ്പെടുത്തി
ഈ വർഷത്തെ പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐടി പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്വെയർ കൈറ്റ് പ്രസിദ്ധപ്പെടുത്തി. എല്ലാ ഹൈസ്കൂളുകളുടേയും സമ്പൂർണ പോർട്ടലിലെ ലോഗിനിൽ സോഫ്റ്റ്വെയറും യൂസർഗൈഡും നിർദേശങ്ങളും ലഭ്യമാണ്. വിദ്യാലയ മേധാവി സമ്പൂർണയിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്ത് സ്കൂൾ ലാബിലെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത് കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.
ഐടി പ്രായോഗിക പരീക്ഷയിൽ നാല് മേഖലകളിൽ നിന്നും കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖലകൾ തിരഞ്ഞെടുക്കാം. ഇപ്രകാരം തിരഞ്ഞെടുക്കുന്ന രണ്ട് മേഖലകളിൽ നിന്ന് ദൃശ്യമാകുന്ന രണ്ട് ചോദ്യങ്ങളിൽ ഓരോന്ന് വീതമാണ് കുട്ടി ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്കോർ വീതം 40 സ്കോറാണ് ലഭിക്കുക.
ഡിസൈനിങ്ങിന്റെ ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈതൺ ഗ്രാഫിക്സ്, ചലന ചിത്രങ്ങൾ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനങ്ങൾ അടങ്ങുന്ന ചോദ്യബാങ്കും, പരിശീലിക്കുന്നതിനുള്ള റിസോഴ്സുകളും കൈറ്റ് വെബ്സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്. കേൾവി പരിമിതിയുള്ള കുട്ടികളുടെ ഐടി പരീക്ഷയ്ക്കുള്ള ചോദ്യശേഖരവും പ്രത്യേകമായി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവ ഡൗൺലോഡ് ചെയ്ത് കുട്ടികൾക്ക് പരിശീലിക്കാൻ കഴിയും.
ഫെബ്രുവരി രണ്ടാംവാരം ഐടി പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധവും ആത്മവിശ്വാസത്തോടെയും പരിശീലിക്കാനും പരീക്ഷയെഴുതാനും കഴിയുന്നവിധം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
For More News on Education, Follow this link