Victers Channel Timetable January 01: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിന്റെ ജനുവരി ഒന്ന് വെള്ളിയാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.
Read more: Victers Channel Timetable December 31: വിക്ടേഴ്‌സ് ചാനൽ; ഡിസംബർ 31 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. രാവിലെ 8 മണി മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
2021 ജനുവരി ഒന്നിലെ ക്ലാസുകൾ അതേ ക്രമത്തിൽ ജനുവരി രണ്ടിനും പുനഃസംപ്രേഷണം ചെയ്യും. ജനുവരി 3ന് 10,12 ക്ലാസുകൾ ഉണ്ടായിരിക്കും. ജനുവരി 4 തിങ്കൾ മുതൽ പത്താം ക്ലാസുകാർക്ക് വൈകുന്നേരം 5.30 മുതൽ ഏഴു വരെ ക്ലാസുകൾ ഉണ്ടായിരിക്കും. ഇവ പിറ്റേ ദിവസം രാവിലെ 6.30 മുതൽ 8 മണി വരെ പുനഃസംപ്രേഷണം ചെയ്യും. തിങ്കളാഴ്ച മുതൽ ഒന്നു മുതൽ പതിനൊന്ന് വരെയുള്ള ക്ലാസുകളും സംപ്രേക്ഷണം ചെയ്യും.
ക്ലാസുകൾ
പത്താം ക്ലാസ്
08.00ന്- സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്)
08.30ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 7.00ന്)
09.00ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 7.30ന്)
09.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 8.00ന്)
പന്ത്രണ്ടാം ക്ലാസ്
10.00ന്- കെമിസ്ട്രി (പുനഃസംപ്രേഷണം രാത്രി 8.30ന്)
10.30ന്- ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 9.00ന്)
11.00ന്- ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം രാത്രി 9.30ന്)
11.30ന്- ഇക്കണോമിക്സ് (പുനഃസംപ്രേഷണം രാത്രി 10.00ന്)
12.00ന്- ബോട്ടണി (പുനഃസംപ്രേഷണം രാത്രി 10.30ന്)
12.30ന്-അക്കൗണ്ടൻസി (പുനഃസംപ്രേഷണം രാത്രി 11.00ന്)
1.00ന്- ജിയോഗ്രഫി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 6.30ന്)
1.30ന്- ഹിസ്റ്ററി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 7.00ന്)
2.00ന്- സുവോളജി (പുനഃസംപ്രേഷണം ശനിയാഴ്ച രാവിലെ 7.30ന്)
2.30ന്- അക്കൗണ്ടൻസി
3.00ന്- സോഷ്യോളജി
3.30ന്- മാത്തമാറ്റിക്സ്
4.00ന്- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & കമ്പ്യൂർട്ട സയൻസ്
4.30ന്- ഇംഗ്ലീഷ്
5.00ന്- അറബിക്
5.30ന്- സോഷ്യോളജി
6.00ന്- മാത്തമാറ്റിക്സ്
വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാണ്.
Kite Victers Channel First Bell Online Classes Christmas Vacation Time Table: പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുള്ളതിനാല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെല്‍’ ഡിജിറ്റല്‍ ക്ലാസുകള്‍ക്കു ക്രിസ്മസ് അവധിക്കാലത്ത് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. പ്ലസ്ടുക്കാര്‍ക്ക് ഡിസംബര്‍ 18 മുതല്‍ 27 വരെയുള്ള ആഴ്ചയിൽ രണ്ടു ദിവസം (20, 24) മാത്രമേ ക്ലാസുണ്ടായിരുന്നുള്ളൂ.
പ്ലസ്‌വണ്‍ കുട്ടികള്‍ക്കു 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകളും ഉൾപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി നാലു മുതല്‍ സംപ്രേഷണം ചെയ്യും.
പത്താം ക്ലാസുകാര്‍ക്ക് 24 മുതല്‍ 27 വരെ ക്ലാസ്സില്ല. ഇവര്‍ക്കു 18 മുതല്‍ ഒരു ക്ലാസ് അധികമായി (രാവിലെയും ഉച്ചയ്ക്കും ഒന്നര മണിക്കൂര്‍ വീതം) സംപ്രേഷണം ചെയ്തിരുന്നു.
ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള കുട്ടികള്‍ക്കു 18-നു ക്ലാസ്സുകൾ കഴിഞ്ഞു, ഇനി ജനുവരി നാലിനു മാത്രമേ ക്ലാസ് പുനരാരംഭിക്കൂ.
28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. സമയക്രമവും ക്ലാസുകളും തുടര്‍ച്ചയായി firstbell.kite.kerala.gov.inല്‍ ലഭ്യമാക്കും.
ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149, സിറ്റി ചാനൽ ചാനൽ നമ്പർ 116, ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും http://www.firstbell.kite.kerala.gov.inല്‍ ലഭ്യമാണ്.
For More News on Education, Follow this link