Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

Victers Channel Timetable October 08: വിക്ടേഴ്സ് ചാനൽ; ഒക്ടോബർ 08 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Victers channel online classes time table on October 08 2020: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഒക്ടോബർ 08 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

victers channel, ie malayalam

Victers Channel Timetable October 08: തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ ഓൺലൈൻ ക്ലാസിന്റെ ഒക്ടോബർ 08 ലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതലാണ് ക്ലാസുകൾ.

Read more: Victers Channel Timetable October 10: വിക്ടേഴ്സ് ചാനൽ; ഒക്ടോബർ 10 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

ക്ലാസുകൾ

പന്ത്രണ്ടാം ക്ലാസ്

08.00ന് – ഫിസിക്സ് (പുനഃസംപ്രേഷണം രാത്രി 07.30ന്)
08.30ന് – ഹിന്ദി (പുനഃസംപ്രേഷണം രാത്രി 08.00ന്)
09.00ന് – ഹിസ്റ്ററി സ്റ്റഡീസ് (പുനഃസംപ്രേഷണം രാത്രി 08.30ന്)
09.30ന് – അക്കൗണ്ടൻസി (പുനഃസംപ്രേഷണം രാത്രി 09.00ന്)

പ്രീ പ്രൈമറി

10.00ന് – കിളിക്കൊഞ്ചൽ

ഒന്നാം ക്ലാസ്

10.30ന് – മലയാളം (പുനഃസംപ്രേഷണം ഞായറാഴ്ച)

പത്താം ക്ലാസ്

11.00ന് -സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം വൈകിട്ട് 06.00ന്)
11.30ന് – ഗണിതം (പുനഃസംപ്രേഷണം വൈകിട്ട് 06.30ന്)
12.00ന് – ഹിന്ദി (പുനഃസംപ്രേഷണം രാത്രി 07.00ന്)

പ്രൈമറി വിഭാഗം

12.30ന് – ആരോഗ്യ കായിക വിദ്യാഭ്യാസം (പുനഃസംപ്രേഷണം ശനിയാഴ്ച)

മൂന്നാം ക്ലാസ്

01.00ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച)

നാലാം ക്ലാസ്

01.30ന് – ഇംഗ്ലീഷ് (പുനഃസംപ്രേഷണം ഞായറാഴ്ച)

അഞ്ചാം ക്ലാസ്

02.00ന് -ഗണിതം (പുനഃസംപ്രേഷണം ഞായറാഴ്ച)

ആറാം ക്ലാസ്

02.30ന് – ഹിന്ദി (പുനഃസംപ്രേഷണം ഞായറാഴ്ച)

ഏഴാം ക്ലാസ്

03.00ന് – ഗണിതം (പുനഃസംപ്രേഷണം ഞായറാഴ്ച)

എട്ടാം ക്ലാസ്

03.30ന് – ഇംഗ്ലിഷ് (പുനഃസംപ്രേഷണം ഞായറാഴ്ച)

ഒമ്പതാം ക്ലാസ്

04:00ന്- ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം ഞായറാഴ്ച)
04.30ന് – ഹിന്ദി (പുനഃസംപ്രേഷണം ശനിയാഴ്ച)
05.00ന് – അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം ഞായറാഴ്ച)

പൊതുവിഷയം

05.30ന് – യോഗ (പുനഃസംപ്രേഷണം വെള്ളിയാഴ്ച രാവിലെ 07.30ന്)

മറ്റു പരിപാടികൾ

രാത്രി 09.30ന് – സ്പേസ് വീക്ക് (പുനഃസംപ്രേഷണം വെള്ളിയാഴ്ച രാവിലെ 07.00ന്)
രാത്രി 10.00ന് – ജില്ലകളിലൂടെ
രാത്രി 10.30ന് – സിംപിൾ ഇംഗ്ലീഷ്
രാത്രി 11.00ന് – കളേഴ്സ് ഓഴ് ലൈറ്റ് (പുനഃസംപ്രേഷണം വ്യാഴാഴ്ച രാവിലെ 06.05ന്)

വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നത്. കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. http://www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ജൂണ്‍ ഒന്നു മുതലാണ് കൈറ്റ് വിക്ടേഴ്സ് ചാനലും മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘ഫസ്റ്റ്ബെല്‍’ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്നത്. ഇതിനോടകം ആയിരത്തിലധികം ക്ലാസുകള്‍ ഇത്തരത്തിൽ സംപ്രേഷണം ചെയ്തു കഴിഞ്ഞു. കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി 604 ക്ലാസുകള്‍ക്കു പുറമെ പ്രാദേശിക കേബിള്‍ ശൃംഖലകളില്‍ 274, 163 യഥാക്രമം കന്നഡ, തമിഴ് ക്ലാസുകളും സംപ്രേഷണം ചെയ്യും.

Read more: Victers Channel Timetable October 06: വിക്ടേഴ്സ് ചാനൽ, ഒക്ടോബർ 06 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടപ്പം ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളുള്ള രണ്ടായിരത്തിലധികം സ്കൂളുകളില്‍ ക്ലാസുകള്‍ തയ്യാറാക്കുന്നതിന് കൈറ്റ് പദ്ധതിയൊരുക്കിയിട്ടുണ്ട്.

Also Read: ഫസ്റ്റ് ബെല്ലിലെ വീഡിയോകള്‍ പിഎസ്‌സി പഠിതാക്കളും കാണണം; കാരണമിതാണ്‌

നിലവില്‍ ഓഗ്മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ സാധ്യമായ തോതിൽ ക്ലാസുകളില്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. പൂർണമായും സ്വതന്ത്ര സോഫ്‍റ്റ്‍വെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ളടക്ക നിര്‍മാണത്തിനാണ് സ്കൂളുകളെ സജ്ജമാക്കുന്നത്.

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനൽ നമ്പർ 411, ഡെൻ നെറ്റ്‌വർക്ക് ചാനൽ നമ്പർ 639, കേരള വിഷൻ ചാനൽ നമ്പർ 42, ഡിജി മീഡിയ 149 സിറ്റി ചാനൽ ചാനൽ നമ്പർ 116. ഡിഷ് ടിവി 624, വീഡിയോകോൺ ഡി2എച്ച് 642, സൺ ഡയറക്ട് 240 എന്നിങ്ങനെ ചാനൽ ലഭ്യമാകും.

For More News on Education, Follow this link

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: Victers channel online classes time table cotober 08 2020

Next Story
University Announcements 06 October 2020: ഇന്നത്തെ പ്രധാന യൂണിവേഴ്സിറ്റി അറിയിപ്പുകൾuniversity announcements, calicut university announcements, kannur university announcements, mg university announcements, kerala university announcements, kaladi sree shanakracha sanskrit university announcements, cochin university announcements, cusat announcements, university news, education news, University exam results
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express