scorecardresearch

Latest News

Victers Channel Christmas vacation: വിക്ടേഴ്‌സ് ചാനലിൽ ക്ലാസ്സുകൾ ഡിസംബർ 28 ന് പുനരാരംഭിക്കും

Victers Channel Christmas vacation: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് ഇന്നലെ മുതൽ മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്

victers channel, ie malayalam

Victers Channel Christmas vacation: വിക്ടേഴ്‌സ് ചാനലിൽ ക്രിസ്തുമസ് അവധി കഴിഞ്ഞ് ക്ലാസ്സുകൾ ഡിസംബർ 28 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ‘ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്.

Read more: Victers Channel Timetable December 24: വിക്ടേഴ്‌സ് ചാനൽ, ഡിസംബർ 24 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Kite Victers channel First bell online classes Christmas vacation time table: പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുള്ളതിനാല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെല്‍’ ഡിജിറ്റല്‍ ക്ലാസുകള്‍ക്കു ക്രിസ്മസ് അവധിക്കാലത്ത് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. പ്ലസ്ടുക്കാര്‍ക്ക് ഡിസംബര്‍ 18 മുതല്‍ 27 വരെയുള്ള ആഴ്ചയിൽ രണ്ടു ദിവസം (20, 24) മാത്രമേ ക്ലാസുണ്ടായിരുന്നുള്ളൂ.

പ്ലസ്‌വണ്‍ കുട്ടികള്‍ക്കു 18 മുതല്‍ 23 വരെ കൂടുതല്‍ ക്ലാസുകളും ഉൾപ്പെടുത്തിയിരുന്നു. ശേഷിക്കുന്ന ക്ലാസുകള്‍ ജനുവരി നാലു മുതല്‍ സംപ്രേഷണം ചെയ്യും.

പത്താം ക്ലാസുകാര്‍ക്ക് 24 മുതല്‍ 27 വരെ ക്ലാസ്സില്ല. ഇവര്‍ക്കു 18 മുതല്‍ ഒരു ക്ലാസ് അധികമായി (രാവിലെയും ഉച്ചയ്ക്കും ഒന്നര മണിക്കൂര്‍ വീതം) സംപ്രേഷണം ചെയ്തിരുന്നു.

ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള കുട്ടികള്‍ക്കു 18-നു ക്ലാസ്സുകൾ കഴിഞ്ഞു, ഇനി ജനുവരി നാലിനു മാത്രമേ ക്ലാസ് പുനരാരംഭിക്കൂ.

28 ന് ആരംഭിക്കുന്ന ആഴ്ചയില്‍ പ്ലസ് ടുവിനും പത്താം ക്ലാസിനും മാത്രമായി കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. സമയക്രമവും ക്ലാസുകളും തുടര്‍ച്ചയായി firstbell.kite.kerala.gov.inല്‍ ലഭ്യമാക്കും.

For More News on Education, Follow this link

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Victers channel online classes first bell christmas vacation december 28

Best of Express