scorecardresearch

Victers Channel: പത്ത്, പ്ലസ് ടു കുട്ടികളുടെ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി നാളെ മുതൽ

KITE VICTERS live phone-in programme: തത്സമയ ഫോണ്‍-ഇന്‍ പരിപാടി മാർച്ച് മൂന്ന് വ്യാഴാഴ്ച മുതല്‍

victers, victers timetable

KITE VICTERS live phone-in programme: പൊതുപരീക്ഷകളില്‍ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്സില്‍ മാർച്ച് മൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. മുഴുവന്‍ ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പത്താംക്ലാസുകാര്‍ക്ക് വൈകുന്നേരം 5.30 മുതല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ കൈറ്റ്-വിക്ടേഴ്സില്‍ സംശയനിവാരണം നടത്താം. പത്താംക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ 6 മുതല്‍ പുനഃസംപ്രേഷണം ചെയ്യും.


പത്താംക്ലാസില്‍ മാര്‍ച്ച് 3 മുതല്‍ 5 വരെ തുടര്‍ച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും 7 മുതല്‍ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിങ്ങനെയാണ് ലൈവ് ഫോണ്‍-ഇന്‍. മാര്‍ച്ച് 12 ന് ഭാഷാവിഷയങ്ങളും ലൈവ് നല്‍കും. പ്ലസ് ടു വിഭാഗത്തിന് മാര്‍ച്ച് 3 മുതല്‍ 12 വരെ തുടര്‍ച്ചയായി കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി, മാത്‍സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍സയന്‍സ്/ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളും മാര്‍ച്ച് 13 ന് ഭാഷാവിഷയങ്ങളും മാര്‍ച്ച് 14 ന് പൊളിറ്റിക്കല്‍ സയന്‍സും ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ ലഭ്യമാക്കും. കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്തദിവസം പത്താംക്ലാസ് രാത്രി 7.30 നും പ്ലസ് ടു വൈകുന്നേരം 5.30 നും പുനഃസംപ്രേഷണം ചെയ്യും.

മറ്റു ക്ലാസുകള്‍

ഇന്ന് (മാര്‍ച്ച് 3, വ്യാഴം) മുതല്‍ പ്ളസ് വണ്‍ ക്ലാസുകള്‍ രാവിലെ 7.30 മുതല്‍ 10.30 വരെ (ദിവസവും ആറു ക്ലാസുകള്‍) ആയിരിക്കും. പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ ആയിരിക്കും.


പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നുംരണ്ടും ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00നും 12.30നും ആയിരിക്കും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ വൈകുന്നേരം 3.30നും രാവിലെ 7 നും 7.30നും ആയിരിക്കും.


മൂന്ന്, നാല് ക്ലാസുകള്‍ക്ക് ഇനിമുതല്‍ ദിവസവും രണ്ടുക്ലാസുകള്‍ (ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും, 2മുതല്‍ 3 വരെയും) ഉണ്ടായിരിക്കും. ഇവയുടെ പുനഃസംപ്രേഷണം രാവിലെ 8 നും 9 നും. അഞ്ചും ഏഴും ക്ലാസുകള്‍ ഉച്ചയ്ക്ക് 3 നും 3.30 നും (പുനഃസംപ്രേഷണം 10.30നും 11 നും). ആറാംക്ലാസിന്റെ സംപ്രേഷണം പൂര്‍ത്തിയായി. എട്ടിന് മൂന്നു ക്ലാസുകളും (വൈകുന്നേരം 4 മുതല്‍ 5.30 വരെയും) പുനഃസംപ്രേഷണം അടുത്തദിവസം 11 മുതല്‍ കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍) ഒന്‍പതിന് രാവിലെ 11 മുതല്‍ 12 വരെ രണ്ടുക്ലാസുകളും (പുനഃസംപ്രേഷണം വൈകുന്നേരം 4 മുതല്‍, കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉണ്ടായിരിക്കും).

പൊതുപരീക്ഷയുള്ള കുട്ടികള്‍ക്ക് സാധാരണ ക്ലാസുകള്‍ക്കുപുറമേ പരീക്ഷയ്ക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും നേരത്തെ കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. മുഴുവന്‍ ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകും.

• ലൈവ് ഫോണ്‍-ഇന്‍ ടോള്‍ഫ്രീ നമ്പര്‍ 1800 425 9877
• എല്ലാ ക്ലാസുകളുടെ സമയക്രമവും മാറും. പ്ലസ് വണിന് ആറു ക്ലാസുകള്‍
• എല്ലാ ക്ലാസുകളും അടുത്ത ദിവസം കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ പുനഃസംപ്രേഷണം
• ആറാംക്ലാസ് സംപ്രേഷണം പൂര്‍ത്തിയായി

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: Victers channel live phone in programme