/indian-express-malayalam/media/media_files/uploads/2021/04/Victers.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് നാളെ മുതൽ അവധി. ഓഗസ്റ്റ് 19 മുതല്‍ 23 വരെയാണ് വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി.
ഓഗസ്റ്റ് 24 ഓടെ ക്ലാസുകൾ പുനരാരംഭിക്കും. പ്ലസ്‍ വണ്‍ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടികളും സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വണ്‍ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ് ടു ക്ലാസുകള്‍ പുനഃരാരംഭിക്കുക. ക്ലാസുകളും പ്ലസ് വണ്‍ ഓഡിയോ ബുക്കുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.
ഫസ്റ്റ്ബെൽ' എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ 'ഫസ്റ്റ്‌ബെൽ' ക്ലാസിൽ പങ്കെടുക്കുന്നത്.
Read More: Victers Channel Timetable August 18: വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 18 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us