/indian-express-malayalam/media/media_files/uploads/2020/07/victers-2.jpg)
Victers Channel First Bell: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിക്കൊണ്ട് ഡിസംബര്‍ 7 തിങ്കളാഴ്ച്ച മുതല്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ അനുസരിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്ലസ് ടുവിന് ദിവസം ഏഴു ക്ലാസുകളും പത്തിന് അഞ്ചു ക്ലാസുകളും ഉണ്ടാകും.
Read more: Victers Channel Timetable December 08: വിക്ടേഴ്‌സ് ചാനൽ; ഡിസംബർ 08 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
പ്ലസ് ടുവിന് നിലവിലുള്ള 3 ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം 4 മുതല്‍ 6 മണി വരെ 4 ക്ലാസുകളാണ് അധികമായി സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ ഇത് വിവിധ വിഷയ ഗ്രൂപ്പുകളായതുകൊണ്ട് ഒരു കുട്ടിക്ക് പരമാവധി അഞ്ച് ക്ലാസില്‍ കൂടുതല്‍ കാണേണ്ടി വരുന്നില്ല. പ്ലസ്‍വണ്ണിനു നിലവിലുള്ളപോലെ രാവിലെ 11 മുതല്‍ 12 മണി വരെ രണ്ട് ക്ലാസുകള്‍ ഉണ്ടാകും. പത്താം ക്ലാസിന് രാവിലെ 9.30 മുതല്‍ 11.00മണി വരെയുള്ള 3 ക്ലാസുകള്‍ക്ക് പുറമെ വൈകുന്നേരം 3.00 മുതല്‍ 4.00 മണി വരെ രണ്ടു ക്ലാസുകള്‍ കൂടി അധികമായി സംപ്രേഷണം ചെയ്യും.
എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് ഉച്ചയ്ക്ക് 2 നും 2.30-നുമായി ഓരോ ക്ലാസുണ്ടാകും. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 നാണ് ഏഴാം ക്ലാസ്. ആറാം ക്ലാസിന് ചൊവ്വ (1.30), ബുധന്‍ (1.00 മണി), വെള്ളി (12.30) ദിവസങ്ങളിലും അഞ്ചാം ക്ലാസിന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 1.00 മണിക്കും ക്ലാസുണ്ടാകും. നാലാം ക്ലാസിന് തിങ്കള്‍ (1.00മണി), ബുധന്‍ (12.30), വെള്ളി (12.00) ദിവസങ്ങളിലും, മൂന്നാം ക്ലാസിന് തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 12.30-നും ആയിരിക്കും ക്ലാസ്. ഒന്നാം ക്ലാസിന് തിങ്കളും ബുധനും, രണ്ടാം ക്ലാസിന് ചൊവ്വയും വ്യാഴവും ഉച്ചയ്ക്ക് 12.00 മണിക്ക് ആയിരിക്കും ക്ലാസുകള്‍.
ജനുവരി മാസത്തോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ സംപ്രേഷണം നടത്തി ക്ലാസുകള്‍ പൂത്തിയാക്കാനും അതിനു ശേഷം ഇതേ മാതൃകയില്‍ കൂടുതല്‍ സമയമെടുത്ത് മറ്റ് ക്ലാസുകള്‍ക്കുള്ള ഡിജിറ്റല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്ത് തീര്‍ക്കാനും ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . നിലവിലുള്ള സംപ്രേഷണ സമയവും ക്രമേണ വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശമുണ്ട്. സമാനമായ ക്രമീകരണം പ്രത്യേകമായി സംപ്രേഷണം ചെയ്യുന്ന തമിഴ്, കന്നട മീഡിയം ക്ലാസുകള്‍ക്കും ഏര്‍പ്പെടുത്തിക്കഴിഞ്ഞു.
പാഠഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഡിസംബര്‍ 25 ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ 10, 12 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. പ്ലസ്‍ടുകാര്‍ക്ക് പരമാവധി 4 ക്ലാസുകളും പത്താം ക്ലാസുകാര്‍ക്ക് വൈകുന്നേരം 4.00 മുതല്‍ 6.00 വരെ ഓപ്ഷനുകളോട് കൂടിയ ഒരു ക്ലാസും (ഭാഷാ ക്ലാസുകള്‍) എന്ന നിലയിലായിരിക്കും ഈ ദിവസങ്ങളിലെ ക്രമീകരണം. അതോടൊപ്പം അംഗനവാടി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍, ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ക്കുള്ള ക്ലാസുകള്‍, ഹലോ ഇംഗ്ലീഷ് എന്നീ സ്ഥിരം പരിപാടികളും ശനി-ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും.
തിങ്കള്‍ മുതല്‍ വെള്ളി വരെ പത്താം ക്ലാസുകാര്‍ക്ക് വൈകുന്നേരം 6.00 മുതല്‍ 7.30 വരെയും പിറ്റേന്ന് രാവിലെ 7.00 മണി മുതല്‍ 8.00 വരെയും പ്ലസ്‍ടുകാര്‍ക്ക് ദിവസവും രാത്രി 7.30 മുതല്‍ 11.00 മണി വരെയും പുനഃസംപ്രേഷണം ഉണ്ടായിരിക്കും. സമയക്കുറവുള്ളതിനാല്‍ ജനുവരി പകുതി വരെ മറ്റു ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടായിരിക്കുന്നതല്ല. ജൂണ്‍ 1 ന് ആരംഭിച്ച ഫസ്റ്റ്ബെല്ലില്‍ ആദ്യ ആറു മാസത്തിനുള്ളില്‍ 4400 ക്ലാസുകള്‍ ഇതിനകം സംപ്രേഷണം ചെയ്തു കഴിഞ്ഞു. മുഴുവന്‍ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാക്കുന്നുണ്ട്. ഓരോ ദിവസത്തെ ടൈംടേബിളും, ക്ലാസുകളും www.firstbell.kite.kerala.gov.inല്‍ ലഭ്യമാണ്.
Read more: Victers Channel Timetable December 04: വിക്ടേഴ്‌സ് ചാനൽ, ഡിസംബർ 04 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.