/indian-express-malayalam/media/media_files/uploads/2021/06/First-Bell-1.jpg)
Victers FirstBell classes: കൈറ്റ്-വിക്ടേഴ്സില്‍ ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകളുടെ ഭാഗമായി
മെയ് 20 വെള്ളി മുതല്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകള്‍ സംപ്രേഷണം ആരംഭിക്കുന്നു. പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം നാലു ക്ലാസുകളിലായാണ് റിവിഷന്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മെയ് 31 വരെ രാവിലെ 10 മുതല്‍ 12 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും എട്ടുക്ലാസുകളിലായാണ് റിവിഷന്‍. പുനഃസംപ്രേഷണം ഇതേക്രമത്തില്‍ വൈകുന്നേരം 6 മുതല്‍ 10 വരെ ഉണ്ടാകും. അടുത്ത ദിവസം രാവിലെ 8 മുതല്‍ കൈറ്റ്-വിക്ടേഴ്സ് പ്ലസിലും പുനഃസംപ്രേഷണം ഉണ്ടായിരിക്കും.
ഓരോ വിഷയവും ശരാശരി ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള എം.പി.3
ഫോര്‍മാറ്റില്‍ തയാറാക്കിയ ഓഡിയോ ബുക്കുകളും വെള്ളിയാഴ്ച മുതല്‍ ഫസ്റ്റ്ബെല്‍ പോർട്ടലില്‍ ലഭ്യമായി തുടങ്ങും. ഒരു റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പ്രയോജനപ്പെടുത്താനും വളരെയെളുപ്പം ഡൗണ്‍ലോഡു ചെയ്യാനും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാനും കഴിയുന്ന ഓഡിയോ ബുക്കുകള്‍ റിവിഷന്‍ ക്ലാസുകളെ പോലെതന്നെ കഴിഞ്ഞ പൊതുപരീക്ഷകളില്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്.
പ്ലസ് വണ്‍ ക്ലാസുകളുടെ പൊതുപരീക്ഷയ്ക്കുമുമ്പ് തത്സമയ സംശയ
നിവാരണത്തിന് ലൈവ് ഫോണ്‍ ഇന്‍ പരിപാടികളും ക്രമീകരിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ വിഷയം തിരിച്ച് കാണാനും കേള്‍ക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.