UPSC Prelims result 2020: സിവിൽ സർവീസ് പരീക്ഷയുടെ (സിഎസ്‌ഇ) പ്രാഥമിക റൗണ്ട് (പ്രിലിമിനറി റൗണ്ട്) ഫലം കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പ്രഖ്യാപിച്ചു. Upc.gov.in, upsconline.nic.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഒക്ടോബർ നാലിനാണ് പരീക്ഷ നടന്നത്, പരീക്ഷയ്ക്ക് ഹാജരായവർക്ക് അവരുടെ ഫലങ്ങൾ ഇപ്പോൾ പരിശോധിക്കാവുന്നതാണ്.
യോഗ്യത നേടിയവർക്ക് ഇപ്പോൾ സിവിൽ സർവീസസ് മെയിൻ പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം -1 (ഡിഎഎഫ്-1) പൂരിപ്പിക്കാവുന്നതാണ്. ഒക്ടോബർ 28 മുതൽ നവംബർ 11 വരെ വൈകുന്നേരം 6 മണി വരെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്‌സൈറ്റിൽ ഡിഎഎഫ്-1 ലഭ്യമാവും. തങ്ങൾ യോഗ്യതാ പട്ടികയിലാണോയെന്ന് ഉദ്യോഗാർത്ഥികൾ പരിശോധിക്കണം. അതിനായി ചെയ്യേണ്ട നടപടിക്രമം ചുവടെ ചേർക്കുന്നു.
UPSC Prelims result 2020: How to check- യുപിഎസ്‌സി പ്രിലിംസ് ഫലം 2020: എങ്ങനെ പരിശോധിക്കാം
സ്റ്റെപ്പ് 1: upsc.gov.in സന്ദർശിക്കുക
സ്റ്റെപ്പ് 2: റിസൽട്ട് ലിങ്കിൽ ക്ലിക്കുചെയ്യുക
സ്റ്റെപ്പ് 3: ഒരു പിഡിഎഫ് ഫയൽ തുറക്കും, അതിൽ റോൾ നമ്പർ പരിശോധിക്കുക
സ്റ്റെപ്പ് 4: യോഗ്യതയുണ്ടെങ്കിൽ ഒക്ടോബർ 28 മുതൽ ഡിഎഎഫ് പൂരിപ്പിക്കുക
സിഎസ്‌ഇ മെയിൻ 2021 ജനുവരി 8 ന് നടക്കും. പരീക്ഷയുടെ സമയ പട്ടികയോടൊപ്പം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള ഇ-അഡ്മിറ്റ് കാർഡും കമ്മീഷന്റെ വെബ്‌സൈറ്റിൽ പരീക്ഷ ആരംഭിക്കുന്നതിന് 3-4 ആഴ്ചകൾക്കുമുമ്പ്, ഔദ്യോഗിക അറിയിപ്പിന് അനുസരിച്ച് അപ്‌ലോഡ് ചെയ്യും.
സ്ക്രീനിംഗ് ടെസ്റ്റിന്റെ കട്ട് ഓഫ് മാർക്കുകളും ഉത്തര കീകളും അന്തിമ ഫലത്തിന്റെ പ്രഖ്യാപനത്തോടൊപ്പം ലഭ്യമാവും. യുപിഎസ്‌സി സിഎസ്‌ഇ 2019 ടോപ്പറായ പ്രദീപ് സിംഗ് 1072 മാർക്കായിരുന്നു നേടിയത്. ഇത് 52.9 ശതമാനമാണ്. അഭിമുഖത്തിൽ 275 ൽ 158 ഉം എഴുത്തുപരീക്ഷയിൽ 1750 ൽ 914 ഉം മാർക്കാണ് അദ്ദേഹം നേടിയത്.
യുപിഎസ്‌സി സിഎസ്‌ഇ 2019 ൽ ജനറൽ കട്ട് ഓഫ് മാർക്ക് 98 ആയിരുന്നു. ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ടവർക്ക് 90, ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 95.34, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് 82, എസ്ടി വിഭാഗത്തിൽപ്പെട്ടവർക്ക് 77.34 എന്നിങ്ങനെയായിരുന്നു കട്ട് ഓഫ് മാർക്ക്.
Read More: UPSC CSE Prelims exam 2020 result declared, Main on January 8