/indian-express-malayalam/media/media_files/uploads/2023/05/gahana-navya-james.jpg)
സിവിൽ സർവീസ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ മലയാളിയായ ഗഹന നവ്യ ജെയിംസ്. ഫൊട്ടൊ: ജോമോൻ ജോർജ്
ന്യൂഡൽഹി: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കും പെൺകുട്ടികൾ നേടി. ഇഷിത കിഷോർ, ഗരിമ ലോഹിയ, ഉമ ഹരതി, സ്തമൃതി മിശ്ര എന്നിവരാണ് ആദ്യ നാലു റാങ്ക് കരസ്ഥമാക്കിയവർ. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളികളായ ആര്യ വി.എം 36-ാം റാങ്കും അനൂപ് ദാസ് 38-ാം റാങ്കും ഗൗതം രാജ് 63-ാം റാങ്കും നേടി.
കഴിഞ്ഞ വർഷം ആദ്യ മൂന്നു റാങ്കും പെൺകുട്ടികളാണ് കരസ്ഥമാക്കിയത്. ശ്രുതി ശർമ്മയ്ക്കായിരുന്നു ഒന്നാം റാങ്ക്. സിവിൽ സർവീസ് പാസായ 933 പേരുടെ പട്ടികയാണ് ഇത്തവണ യുപിഎസ്‌സി പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽനിന്നും 345 പേരാണ് യോഗ്യത നേടിയത്.
/indian-express-malayalam/media/media_files/uploads/2023/05/Gahana.jpg)
/indian-express-malayalam/media/media_files/uploads/2023/05/ivil-service-rank.jpg)
യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ജൂൺ അഞ്ചിനാണ് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ നടന്നത്. ജൂൺ 22 നാണ് ഫലം പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 16 മുതൽ 25 വരെയാണ് മെയിൻ പരീക്ഷകൾ നടന്നത്. ഡിസംബർ ആറിനായിരുന്നു ഫലം പ്രസിദ്ധീകരിച്ചത്. മേയ് 18 നായിരുന്നു അഭിമുഖം പൂർത്തിയായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.