ന്യൂഡൽഹി: സെപ്തംബർ 30ന് അകം രാജ്യത്തെ യൂണിവേഴ്സിറ്റികൾ അവസാന ബിരുദ-ബിരുദാനന്തര പരിക്ഷകൾ നടത്തണമെന്ന യുജിസിയുടെ ഉത്തരവിന് സുപ്രീം കോടതിയുടെ നോട്ടീസ്.യുജിസി ഉത്തരവിന് എതിരെ ഒരുപറ്റം വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ പരാതിയിലാണ് സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ ജൂലൈ 31ന് അടുത്ത വാദം കേൾക്കും.

രാജ്യത്തെ വിവിധ കോളേജുകളിൽ നിന്നുള്ള 31 വിദ്യാർത്ഥികളാണ് ഹർജിക്കാർ. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ ഹർജി നൽകിയിരിക്കുന്നത്. അവസാന വർഷ പരീക്ഷ സെപ്തംബർ 30 നകം നടത്തണമെന്ന ജൂലായ് ഏഴിലെ യുജിസി സർക്കുലർ അസ്ഥിരപ്പെടുത്തണമെന്നാണ് ഹർജിയിലെ പ്രധാന വാദം.

Read more: Victers Channel Timetable July 28: വിക്ടേഴ്സ് ചാനൽ: ജൂലൈ 28 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook