scorecardresearch
Latest News

University Announcements 31 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 31 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ എം.ബി.എ. (ജനറല്‍) 2020 – 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ (ഡിസംബര്‍ 2021 സെഷന്‍) ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.കോം. (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 നവംബര്‍ 25 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രോജക്ട് സമര്‍പ്പിക്കാം

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം. ന്യൂജനറേഷന്‍ ഡിഗ്രി കോഴ്സിന്‍റെ പ്രോജക്ടുകള്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 4 വരെ ഹെരാ പോര്‍ട്ടല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. പ്രോജക്ടുകള്‍ കോളേജുകളില്‍ നിന്ന് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 നവംബര്‍ 6.

MG University Announcements: എംജി സർവകലാശാല

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.എഫ്.ടി(സി.ബി.സി.എസ്.എസ് 2014, 2015, 2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2013 അഡ്മിഷന്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ഏഴു മുതല്‍ കോതമംഗലം യെല്‍ദോ മാര്‍ ബസേലിയോസ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വൈബ്സൈറ്റില്‍.

ഹാള്‍ ടിക്കറ്റ്

നാളെ(നവംബര്‍ 2) ആരംഭിക്കുന്ന പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ സര്‍വകലാശാല പി.എച്ച്.ഡി പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഗവേഷണ കേന്ദ്ര മേധാവി സാക്ഷ്യപ്പെടുത്തിയ ഹാള്‍ ടിക്കറ്റുമായാണ് പരീക്ഷയ്ക്ക് എത്തേണ്ടത്.

പരീക്ഷാ തീയതി

മോഡല്‍ 1 ആനുവല്‍ സ്കീം ബി.എ, ബി.എസ്.സി പാര്‍ട്ട് 3 സബ്സിഡിയറി പേപ്പറുകളുടെ(അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ്, യു.ജി.സി സ്പോണ്‍സേഡ്) പരീക്ഷ നവംബര്‍ 22ന് ആരംഭിക്കും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് (നവംബര്‍ 2021 പി.ജി.സി.എസ്.എസ് 2019നു മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് നവംബര്‍ 15വരെ പരീക്ഷാ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക്(7) അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുനര്‍മൂല്യനിര്‍ണയ ഫലം

ആറാം സെമസ്റ്റര്‍ ബികോം/ബിബിഎ റഗുലര്‍ (സിബിസിഎസ്എസ് യുജി) 2019 പ്രവേശനം  ഏപ്രില്‍ 2022, സിയുസിബിസിഎസ്എസ് യുജി 2015,  2016-2018 പ്രവേശനം ഏപ്രില്‍ 2021, 2014 പ്രവേശനം  ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  

ബി.സി.എ.സീറ്റൊഴിവ്

മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍  ബി.സി.എ. സംവരണ വിഭാഗങ്ങളില്‍ ഒഴിവുണ്ട് പ്രവേശന നടപടികള്‍ നവംബര്‍ ഒന്നിന് തുടങ്ങും. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം.  സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. രേഖകള്‍ സഹിതം നവംബര്‍ ഒന്നിന് ഹാജരാകണം.

കാലിക്കറ്റിലെ പെന്‍ഷന്‍കാര്‍ ജീവല്‍ പത്രിക സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വിരമിച്ച മുഴുവന്‍ പെന്‍ഷന്‍കാരും എല്ലാ വര്‍ഷവും സമര്‍പ്പിക്കേണ്ട ജീവല്‍പത്രിക, നോണ്‍ എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയും ഫാമിലി പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ ജീവല്‍പത്രികയോടൊപ്പം പുനര്‍വിവാഹം നടന്നിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 20. നവംബര്‍ രണ്ട് മുതല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല ഫിനാന്‍സ് വിഭാഗത്തില്‍ സ്വീകരിക്കും. ഈ വര്‍ഷവും  ജീവന്‍ പ്രമാണ്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം വഴി ജീവല്‍ പത്രിക സമര്‍പ്പിക്കാം.  യഥാസമയം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവരുടെ പെന്‍ഷന്‍ മാത്രമേ   ഡിസംബര്‍ മുതല്‍ ലഭിക്കുകയുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക സര്‍വകലാശാല ഫിനാന്‍സ് വിഭാഗത്തില്‍ നിന്ന് നേരിട്ടും സര്‍വകലാശാല വെബ്‌സൈറ്റിലെ  പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ നിന്നും ലഭിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠന വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 4 രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിപ്പാർട്മെന്റിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

പരീക്ഷാ രജിസ്‌ട്രേഷൻ മാറ്റിവെച്ചു

01.11.2022 ന് ആരംഭിക്കാനിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഒക്റ്റോബർ 2022 പരീക്ഷാ രജിസ്ട്രേഷൻ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചു. പുതുക്കിയ ഷെഡ്യൂൾ പിന്നിട് അറിയിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 31 october 2022