/indian-express-malayalam/media/media_files/uploads/2023/01/university-news5.jpg)
University News
University Announcements 31 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍ പരീക്ഷ
കേരളസര്‍വകലാശാല കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഏഴാം സെമസ്റ്റര്‍ 2018 സ്കീം, മാര്‍ച്ച് 2023 കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് എന്‍ജിനീയറിംഗ് ബ്രാഞ്ചിന്‍റെ പ്രായോഗിക പരീക്ഷ 2023 ജൂണ്‍ 14 മുതല്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 8 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ബിസിനസ് ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 7 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരുമാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി (റെഗുലര്‍/സപ്ലിമെന്‍ററി/മേഴ്സിചാന്‍സ്), എം.എസ്സി. ബയോടെക്നോളജി, എം.എ. അറബിക് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍, എം.എ. സാന്‍സ്ക്രിറ്റ് സ്പെഷ്യല്‍ വ്യാകരണ, എം.എ. സാന്‍സ്ക്രിറ്റ് സ്പെഷ്യല്‍ വേദാന്ത, എം.എ. സാന്‍സ്ക്രിറ്റ് സ്പെഷ്യല്‍ ന്യായ, എം.എ. സാന്‍സ്ക്രിറ്റ് സ്പെഷ്യല്‍ ജ്യോതിഷ, എം.എ. സാന്‍സ്ക്രിറ്റ് സ്പെഷ്യല്‍ സാഹിത്യ (റെഗുലര്‍/സപ്ലിമെന്‍ററി/മേഴ്സിചാന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 10 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്സി മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ജൂണ്‍ 10 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍ ബി.ഡെസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂണ്‍ 15 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണ്ണയം/സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം. എല്‍.എല്‍.ബി./ബി.ബി.എ. എല്‍.എല്‍.ബി. റെഗുലര്‍ (2021 അഡ്മിഷന്‍) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ജൂണ്‍ 7 വരെ അപേക്ഷിക്കാം.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം 2022 ഒക്ടോബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ ബി.കോം. ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ (ഏഴ്) സെക്ഷനില്‍ 2023 ജൂണ്‍ 1 മുതല്‍ 3 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2023 ജൂണില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി/ബി.കോം. (ന്യൂ ജനറേഷന്‍ - ഡബിള്‍ മെയിന്‍ ഡിഗ്രി പ്രോഗ്രാം) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ജൂണ്‍ 5 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 7 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 9 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവൂന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2023 ജൂണ്‍ 20 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.ഡെസ് പരീക്ഷകള്‍ക്ക് പിഴകൂടാതെ മെയ് 31 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 3 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 6 വരെയും അപേക്ഷിക്കാവൂന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.എ.എച്ച്.ആര്‍.എം./എം.റ്റി.റ്റി.എം. (റെഗുലര്‍ 2021 അഡ്മിഷന്‍) പരീക്ഷകള്‍ക്കുള്ള രജിസ്ട്രേഷന് 2023 ജൂണ്‍ 1 വരെ അപേക്ഷിക്കാം. പോര്‍ട്ടല്‍ മുഖേന ജൂണ്‍ 10 വരെ അപേക്ഷിക്കാവുന്നതാണ്.
കേരളസര്‍വകലാശാലയുടെ 2023 ജൂണില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി) (2018 സ്കീം - റെഗുലര്‍ - 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി - 2019 അഡ്മിഷന്‍), സപ്ലിമെന്‍ററി - 2018 അഡ്മിഷന്‍, 2014 സ്കീം - സപ്ലിമെന്‍ററി 2015 - 2017 അഡ്മിഷന്‍) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
പിഴകൂടാതെ 2023 ജൂണ്‍ 3 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 6 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 8 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവൂന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 ജൂണ്‍ 20 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
വൈവാവോസി
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2023 ഏപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ. (2019 അഡ്മിഷന്‍ & സപ്ലിമെന്‍ററി - 2018 അഡ്മിഷന്‍) പരീക്ഷയുടെ വൈവാവോസി ജൂണ്‍ 3 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസപഠനകേന്ദ്രത്തില്‍ വച്ച് നടത്തുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ സെമിനാര്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലാംഗ്വേജസിന്റെ ആഭിമുഖ്യത്തില്‍ മലയാളം, ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ്, സംസ്‌കൃതം, അറബി, റഷ്യന്‍ / കംപാരറ്റീവ് ലിറ്ററേച്ചര്‍, വിദ്യാര്‍ത്ഥികളുടെ പഠന / തൊഴില്‍ സാധ്യതകളെക്കുറിച്ച് ജൂണ്‍ 8 ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇ എം എസ് സെമിനാര്‍ ഹാളില്‍ ഏകദിന സെമിനാര്‍ നടത്തുന്നു. കരിയര്‍ ഗുരു എം.എസ്. ജലീല്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രൊഫ.എം നാസര്‍ സമാപന പ്രഭാഷണം നിര്‍വ്വഹിക്കും. സര്‍വകലാശാലാ കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. രജിസ്‌ട്രേഷന് ബന്ധപ്പെടുക ഫോണ്‍ - 9447530013
പരീക്ഷാ ഫലം
ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 17 വരെ അപേക്ഷിക്കാം.
MG University Announcements: എംജി സര്‍വകലാശാല
പരീക്ഷാ തീയതി
ആറാം സെമസ്റ്റര്‍ ബി.ടെക്(പുതിയ സ്കീം - 2010 മുതലുള്ള അഡ്മിഷനുകള്‍ സപ്ലിമെന്‍ററിയും മെഴ്സി ചാന്‍സും) നവംബര്‍ 2022 പരീക്ഷകള്‍ ജൂണ്‍ 19 ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്(റഗുലര്‍, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് -നവംബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍ ഒന്‍പതു വരെ ഫീസടച്ച് ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബി.വോക് സൗണ്ട് എന്‍ജിനീയറിംഗ്(2020 അഡ്മിഷന്‍ റഗുലര്‍) ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
ഏകജാലക സംവിധാനം വഴിയുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനം 2023 -24
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ (ഗവൺമെന്റ് /എയ്ഡഡ്/ ഗവൺമെന്റ് കോസ്റ്റ് ഷെയറിങ് -ഐ എച് ആർ ഡി / സ്വാശ്രയ) പി.ജി കോഴ്സുകളിലേക്ക് 2023 -24 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറൽ /റിസർവേഷൻ /കമ്മ്യൂണിറ്റി /മാനേജ്‌മന്റ് /സ്പോർട്സ് ക്വാട്ട ഉൾപ്പെടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓണ്‍ലൈ൯ രജിസ്ട്രേഷനുള്ള അവസാന തിയ്യതി 2023 ജൂലൈ 3 . രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us