scorecardresearch

Latest News

University Announcements 31 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 31 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

MG University Announcements: മഹാത്മഗാന്ധി സർവകലാശാല

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ് സി. എൻവയോൺമെൻ്റ് സയൻസ് ആന്റ് മാനേജ്‌മെന്റ്, എം.എസ് സി. എൻവയോൺമെന്റ് സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻവയോൺമെന്റൽ ആന്റ് അറ്റമോസ്ഫിയറിക് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2022 മെയ് മാസത്തിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് – പ്രവേശനം ആരംഭിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ ബിരുദതലത്തിലുള്ള ഏഴ് മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ സ്വയം പോര്‍ട്ടലിലാണ് കോഴ്‌സുകള്‍ ലഭ്യമാകുന്നത്. ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന ഈ സൗജന്യ കോഴ്‌സുകള്‍ക്ക് പ്രായഭേദമെന്യേ ആര്‍ക്കും പ്രവേശനം നേടാം. കോഴ്‌സുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സ്വയം വെബ്‌സൈറ്റ് (https://swayam.gov.in) സന്ദര്‍ശിക്കുക.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 19 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എഡ്. ഡിസംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2021 റഗുലര്‍ പരീക്ഷ പുതുക്കിയ സമയക്രമമനുസരിച്ച് ജൂണ്‍ 7-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 15-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ്) നവംബര്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 9 വരെയും 170 രൂപ പിഴയോടെ 13 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

20.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2018 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

21.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2019 – 2021 അഡ്മിഷനുകൾക്കും 2015 – 2018 അഡ്മിഷനുകൾക്കും വ്യത്യസ്ത ടൈംടേബിളുകളാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എ. ഹിസ്റ്ററി (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 09.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 10.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. എ. ഇംഗ്ലിഷ് (ഒക്റ്റോബർ 2020) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 31 may 2022