scorecardresearch
Latest News

University Announcements 31 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 31 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തുന്ന ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി ബി.എച്ച്എം/ബി.എച്ച്.എം.സി.റ്റി. 2018 സ്‌കീം (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 അഡ്മിഷന്‍) 2014 സ്‌കീം (സപ്ലിമെന്ററി – 2015 മുതല്‍ 2017 അഡ്മിഷന്‍), മെയ് 2023 ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ 2023 ഏപ്രില്‍ 10 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 13 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 17 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് -അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവകുപ്പ് യൂണിറ്റ് ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി: 6 മാസം, യോഗ്യത:പ്ലസ്ടു, അപേക്ഷാഫീസ്:110 രൂപ. കോഴ്‌സിന് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ സി.എ.സി.ഇ.ഇ. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഏപ്രില്‍ 12. വിശദവിവരങ്ങള്‍ക്ക്: 8129418236, 9495476495.

കേരളസര്‍വകലാശാല സെന്റര്‍ ഫോര്‍ അഡല്‍ട്ട് ആന്റ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റെ കീഴില്‍ തിരുവനന്തപുരം കല്ലറ പാങ്ങോട് മന്നാനിയ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നടത്തി വരുന്ന പി.എസ്.സി. അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി: 6 മാസം, യോഗ്യത:പ്ലസ്ടു, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഏപ്രില്‍ 15. വിശദവിവരങ്ങള്‍ക്ക്: 8907451414.

MG University Announcements: എംജി സർവകലാശാല

പി.ജി. പൊതു പ്രവേശന പരീക്ഷ;അപേക്ഷ നല്‍കുന്നതിനുള്ള സമയപരിധി നീട്ടി

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലും ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകളിലും 2023-24 വര്‍ഷത്തെ ബിരുദാനന്തര ബിരുദ, എം.ടെക്ക് കോഴ്സുകളുടെ പൊതു പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മെയ് രണ്ടുവരെ നീട്ടി. മെയ് 6,7 തീയതികളില്‍ നടത്താനിരുന്ന പ്രവേശന പരീക്ഷയും മാറ്റിയിട്ടുണ്ട് പുതിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.

ബിരുദ പരീക്ഷ വിജയിച്ചവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും പി.ജി പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്മെന്‍റിലൂടെയാണ് പ്രവേശനം. വിവിധ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടക്കും.

http://www.cat.mgu.ac.in മുഖേന ഓണ്‍ലൈനിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവിധ വകുപ്പുകളിലും കേന്ദ്രങ്ങളിലുമുള്ള ഒന്നിലധികം കോഴ്സുകള്‍ക്ക് ഓണ്‍ലൈനില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. ഒരു അപേക്ഷയില്‍ മുന്‍ഗണനാക്രമത്തില്‍ പരമാവധി നാലു കോഴ്സുകള്‍ക്കുവരെ ഉള്‍പ്പെടുത്താം. വിവിധ വകുപ്പുകളിലെ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ പരീക്ഷയ്ക്കും പ്രത്യേകം ഫീസ് അടയ്ക്കണം. ഒന്നിലധികം അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരുടെ അപേക്ഷ റദ്ദാക്കും.

പ്രവേശനം ലഭിക്കുന്ന അക്കാദമിക് പ്രോഗ്രാമില്‍നിന്ന് മറ്റൊന്നിലേക്ക് നിബന്ധനകള്‍ക്ക് വിധേയമായി മാറുന്നതിനും അവസരമുണ്ട്.

ബിരുദ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ പ്രവേശനത്തിനുള്ള അവസാന തീയതിക്കു മുന്‍പ് യോഗ്യതാ രേഖകള്‍ ഹാജരാക്കണം. വിശദമായ പ്രോസ്പെക്ടസ് cat.mgu.ac.in ലഭിക്കും. ഫോണ്‍: 04812733595, ഇമെയില്‍: cat@mgu.ac.in

പരീക്ഷാ ഫലം

2022 ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ഫിസിക്സ്(2012 – 2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്‍പതു വരെ ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക്(7 പരീക്ഷ) അപേക്ഷ നല്‍കാം.

2022 ഏപ്രിലില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്(സപ്ലിമെന്‍ററിയും മെഴ്സി ചാന്‍സും) എം.എസ്.സി ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്‍സ് ആന്‍റ് ഫാഷന്‍സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് യഥാക്രമം ഏപ്രില്‍ 11, 12, 14 തീയതികള്‍ വരെ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ എം.എസ്.സി ബോട്ടണി(2004 2011 അഡ്മിഷന്‍ നോണ്‍ സി.എസ്.എസ് അദാലത്ത് സ്പെഷ്യല്‍ മേഴ്സി ചാന്‍സ് ഏപ്രില്‍ 2021)പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 14 വരെ സര്‍വകലാശാലയില്‍ അപേക്ഷ നല്‍കാം.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി) പരീക്ഷ ഏപ്രില്‍ 24ന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബി.പി.എഡ് ഡിഗ്രി പരീക്ഷ(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി 2015, 2016, 2017, 2018 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ഏപ്രില്‍ 24ന് ആരംഭിക്കും.

ഏപ്രില്‍ പത്തു വരെ പിഴയില്ലാതെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. പിഴയോടുകൂടി ഏപ്രില്‍ 11നും സൂപ്പര്‍ ഫൈനോടുകൂടി ഏപ്രില്‍ 12നും അപേക്ഷ സ്വീകരിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് അണ്ടര്‍ ഗ്രാജ്യുവേറ്റ്(2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ സെമസ്റ്റര്‍ ഇംപ്രൂവ്മെന്‍റും മെഴ്സി ചാന്‍സും) പരീക്ഷകള്‍ മെയ് പത്തിന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

ആറാം സെമസ്റ്റര്‍ കളിനറി ആര്‍ട്സ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി(സിബിസിഎസ്-2020 അഡ്മിഷന്‍ റെഗുലര്‍, 2017-2019 അഡ്മിഷന്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 28 മുതല്‍ സൂര്യനെല്ലി മൗണ്ട് റോയല്‍ കോളജില്‍ നടത്തും.

നാലാം സെമസ്റ്റര്‍ എം.സി.എ(2017-2019 അഡ്മിഷന്‍ സപ്ലിമെന്‍ററി, ലാറ്ററല്‍ എന്‍ട്രി 2017-2019 അഡ്മിഷന്‍, 2016 അഡ്മിഷന്‍ സപ്ലിമെന്‍ററി-അഫിലിയേറ്റഡ് കോളജുകള്‍, 2015 അഡ്മിഷന്‍-അഫിലിയേറ്റഡ് കോളജുകളും സീപാസും,ഫസ്റ്റ് മേഴ്സി ചാന്‍സ്, 2011-2014 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്സി ചാന്‍സും ലാറ്ററല്‍ എന്‍ട്രിയും-അഫിലിയേറ്റഡ് കോളജുകളും സീപാസും 2014 -2016 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്സി ചാന്‍സ്-നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ പത്തിന് പുല്ലരിക്കുന്ന് സീപാസില്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍

പരീക്ഷാ കേന്ദ്രം

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബി.എസ്.സി മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി(പഴയ സ്കീം -2008ന് മുന്‍പുള്ള അഡ്മിഷനുകള്‍ – സ്പെഷ്യല്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഗാന്ധിനഗറിലെ സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ പരീക്ഷാ കേന്ദ്രമായി അനുവദിച്ചു.

പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്ന വിദ്യാര്‍ഥികളുടെ പഠനകാലത്തെ മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി പഠന കേന്ദ്രങ്ങള്‍ നിലവില്‍ സര്‍വകലാശാലയുടെ കേന്ദ്രങ്ങളല്ല. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തത് പരിഗണിച്ചാണ് പരീക്ഷാ കണ്‍ട്രോളര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഗസ്റ്റ് ഹൗസ് മെസ് – ക്വട്ടേഷന്‍ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസ് മെസ് നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. അപേക്ഷാ ഫോം സര്‍വകലാശാലാ ആസൂത്രണ വികസന വിഭാഗം ഓഫീസില്‍ നിന്നും ഏപ്രില്‍ 10 വരെ ലഭ്യമാകും.

എസ്.ഡി.ഇ. ടോക്കണ്‍ രജിസ്‌ട്രേഷന്‍

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത 20202 പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ടോക്കണ്‍ രജിസ്‌ട്രേഷനുള്ള സൗകര്യം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2630 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ഏപ്രില്‍ 19 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ രജിസ്ട്രേഷൻ

29.03.2023 ന് ഫലം പ്രസിദ്ധീകരിച്ച നാലാം സെമസ്റ്റർ ബി.എ സോഷ്യൽ സയൻസസ് , ബി. എസ് സി. ലൈഫ് സയൻസസ് (സുവോളജി ) & കംബ്യുട്ടെഷണൽ ബയോളജി ,ബി. എസ് സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് , ബി എം എം സി എന്നീ (ന്യൂ ജെനെറേഷൻ -2020 അഡ്മിഷൻ ) ബിരുദ പ്രോഗ്രാമുകളുടെ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കുവാനുള്ള ലിങ്ക് ഏപ്രിൽ 03 ,04 തീയതികളിൽ വെബ്‌സൈറ്റിൽ ലഭ്യമാകും.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്), നവംബര്‍ 2022 ന്‍റെ പ്രായോഗിക പരീക്ഷ 2023 ഏപ്രില്‍ 03,04 എന്നീ തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ വച്ച് നടത്തുന്നതാണ് ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

പുനർമൂല്യ നിർണ്ണയ ഫലം

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2022) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എസ് സി എൻവയോണ്‍മെന്‍റൽ സയൻസ്, മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്‌സ്, വുഡ് സയൻസ് & ടെക്നോളജി, ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി, എംഎ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ (സി ബി സി എസ്സ് എസ്സ് – 2020 സിലബസ്), റഗുലർ/സപ്പ്ളിമെന്‍ററി, നവംബർ 2022 പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 13.04.2023 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 31 march 2023