scorecardresearch

University Announcements 31 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 31 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ് (2015 സ്‌കീം), എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി (2013 സ്‌കീം), എം.എസ്‌സി. പോളിമര്‍ കെമിസ്ട്രി (2002 സ്‌കീം) മേഴ്‌സിചാന്‍സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഏപ്രില്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മലയാളം വിദൂരവിദ്യാഭ്യാസം (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വൈവ വോസി ഏപ്രില്‍ 18, 19 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.സോഷ്യോളജി വിദൂരവിദ്യാഭ്യാസം (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വൈവ വോസി ഏപ്രില്‍ 4, 5, 6 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വിദൂരവിദ്യാഭ്യാസ ബിരുദം – എലിജിബിലിറ്റി മാര്‍ഗരേഖ പുതുക്കി

കേരളസര്‍വകലാശാല 2017-2018 അദ്ധ്യയനവര്‍ഷം മുതലുളള അഡ്മിഷനിലൂടെ വിദൂരവിദ്യാഭ്യാസം വഴി മറ്റ് സര്‍വകലാശാലകളില്‍ നിന്ന് നേടുന്ന ബിരുദങ്ങള്‍ക്ക് കേരളസര്‍വകലാശാലയുടെ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന രേഖകളോടൊപ്പം പ്രസ്തുത സര്‍വകലാശാലയുടെ വിദൂര പഠനകേന്ദ്രത്തിനും കോഴ്‌സിനും യു.ജി.സി. ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരം ഉളളതായി തെളിയിക്കുന്ന രേഖയും കൂടാതെ സ്റ്റഡി സെന്റര്‍ പ്രസ്തുത സര്‍വകലാശാലയ്ക്ക് അനുവദിക്കപ്പെട്ട ടെറിട്ടോറിയല്‍ ലിമിറ്റിനുളളില്‍ വരുന്നതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയും ഹാജരാക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പുതുക്കിയ പരീക്ഷാ തീയതി

ഏപ്രിൽ ഏഴിന് ആരംഭിക്കാനിരിക്കുന്ന ബി.എ. / ബി.കോം.(സി.ബി.സി.എസ്. 2020 അഡ്മിഷൻ – റെഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പ്രോഗ്രാമിന്റെ ‘സിംഫണി ഓഫ് വേഴ്‌സ്‌’ ഏപ്രിൽ 13 നും ‘ഹാർമണി ഓഫ് പ്രോസ് ‘ഏപ്രിൽ 19 നും നടക്കുന്ന വിധത്തിൽ ടൈം ടേബ്ൾ പുന: ക്രമീകരിച്ചു. പരീക്ഷാ സമയത്തിനും പരീക്ഷാ കേന്ദ്രത്തിനും മാറ്റമില്ല.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2020 അഡ്മിഷൻ – റെഗുലർ / 2019 – 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016, 2015 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ 18 ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ എട്ടിനും അപേക്ഷിക്കാം. ഫസ്റ്റ് മേഴ്‌സി ചാൻസിനുള്ള – 2016 അഡ്മിഷൻ വിദ്യാർത്ഥികൾ – 5250 രൂപയും സെക്കന്റ് മേഴ്‌സി ചാൻസിനുള്ള – 2015 അഡ്മിഷൻ വിദ്യാർത്ഥികൾ – 7350 രൂപയും സ്‌പെഷ്യൽ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടക്കണം.

രജിസ്‌ട്രേഷൻ തീയതി

മൂന്നാം സെമസ്റ്റർ എം.എ., എം.എസ്.സി., എം.കോം. എം.സി.ജെ, എം.എസ്ഡബ്ല്യു, എം.ടി.എ., എം.എച്ച്എം., എം.ടി.ടി.എം. (സി.എസ്.എസ്.) (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017, 2016 അഡ്മിഷൻ -സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ രണ്ട് മുതൽ ആറ് വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ ഏഴ് മുതൽ എട്ട് വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 11 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

വൈവാ വോസി

2022 ജനുവരിയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് (2019 അഡ്മിഷൻ) – പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷയുടെ വൈവാ വോസി പരീക്ഷ ഏപ്രിൽ അഞ്ചിന് ചങ്ങനാശ്ശേരി, എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നടക്കും. വിശദമായ ടൈംടോബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ് മെയ് 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, എക്കണോമിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം. മെയ് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്ന്, രണ്ട്, സെമസ്റ്റര്‍ / ഒന്നാം വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് മെയ് 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ബി-ടെക്, ബിഎഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്സുകള്‍

വിമുക്ത ഭടന്മാര്‍ക്കും ആശ്രിതര്‍ക്കും ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ (ഗ്രേറ്റര്‍ നോയിഡ) ബിഎഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ കോഴ്സും ജെയ്പി യൂണിവേഴ്സിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഹിമാചല്‍ പ്രദേശ്) ബിടെക് കോഴ്സും വിവിധ ആനുകൂല്യങ്ങളോടെ നടത്തി വരുന്നു. താത്പര്യമുളള വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും http://www. aie.ac.in, www. juit.ac.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.

തീയതി നീട്ടി

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, സംഘടിപ്പിക്കുന്ന ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി. വിശദവിവരങ്ങൾക്ക്: www. rcctvm.gov.in.

Read More: University Announcements 30 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 31 march 2022