scorecardresearch

University Announcements 31 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 31 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പി.ജി, എം.ടെക് പ്രവേശന പരീക്ഷ പുന:ക്രമീകരിച്ചു

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് 1 ന് നടത്താനിരുന്ന കാര്യവട്ടം ക്യാമ്പസിലെ പഠന വകുപ്പുകളിലേക്കുള്ള പി.ജി, എം.ടെക് പ്രവേശന പരീക്ഷ അന്നേദിവസം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ ഓഗസ്റ്റ് 6 ലേക്ക് പുന: ക്രമീകരിച്ചിരിക്കുന്നു. മറ്റുള്ള ദിവസങ്ങളിലെ പ്രവേശന പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

MG University Announcements: എംജി സർവകലാശാല

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.ബി.എ. ഓഫ് കാമ്പസ് സപ്ലിമെന്ററി/മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആന്റ് മ്യൂസിയോളജി പ്രോഗ്രാമിന്റെ 2013 അഡ്മിഷൻ മുതലുള്ള ഒന്നാം ബാച്ച് (ഒന്നാം വർഷ പരീക്ഷ ജൂലൈ 2015, രണ്ടാം വർഷ പരീക്ഷ ജൂലൈ 2015, മൂന്നാം വർഷ പരീക്ഷ ഓഗസ്റ്റ് 2016), രണ്ടാം ബാച്ച് (ഒന്നാം വർഷ പരീക്ഷ ജൂലൈ 2015, രണ്ടാം വർഷ പരീക്ഷ നവംബർ 2017, മൂന്നാം വർഷ പരീക്ഷ നവംബർ 2017), മൂന്നാം ബാച്ച് (ഒന്നാം വർഷ പരീക്ഷ നവംബർ 2017, രണ്ടാം വർഷ പരീക്ഷ നവംബർ 2017, മൂന്നാം വർഷ പരീക്ഷ ഓഗസ്റ്റ് 2018) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓഗസ്റ്റ് ആറുവരെ അപേക്ഷിക്കാം.

ഇസാഫില്‍ സൗജന്യ നഴ്‌സിങ് പഠനം; അപേക്ഷ ക്ഷണിച്ചു

പാലക്കാട്: ഇസാഫ് സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തച്ചമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ദീനബന്ധു സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ മൂന്നു വര്‍ഷ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി (ജിഎന്‍എം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിന്റേയും കേരള നഴ്‌സിങ് കൗണ്‍സിലിന്റേയും അംഗീകാരത്തോടുകൂടി 22 വർഷമായി നടത്തുന്ന കോഴ്‌സിന് പ്ലസ് ടു ആണ് യോഗ്യത. 40% മാർക്കോടു കൂടി പ്ലസ്റ്റു പാസായവ ഏതു ഗ്രൂപ്പുകാര്‍ക്കും അപേക്ഷിക്കാം. എസ് സി, എസ് ടി, ഒഇസി വിഭാഗക്കാരായ പെണ്‍കുട്ടികള്‍ക്ക് പഠനം, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. പ്രതിമാസം 190 രൂപ വീതം സ്റ്റൈപെന്‍ഡും ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349797494, 9544728103 (തിങ്കള്‍-ശനി 10 AM- 5 PM) എന്നീ നമ്പറുകളുമായി ബന്ധപ്പെടാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 31 july 2021