University Announcements 31 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. കമ്പ്യൂട്ടര്‍സയന്‍സ് (മേഴ്സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ഡിസംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എം.സി.റ്റി.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 മേയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 6 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ. ഇംഗ്ലീഷ് ആന്‍റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) (മേഴ്സിചാന്‍സ് – 2013 അഡ്മിഷന്‍), ജൂലൈ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ (റെഗുലര്‍ & സപ്ലിമെന്‍ററി) പരീക്ഷയുടെ തടഞ്ഞുവച്ച (ഞഅഘ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
വൈവ വോസി
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എ.ഹിന്ദി (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 &മാു; 2019 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2017 അഡ്മിഷന്‍) പരീക്ഷയുടെ വൈവ വോസി ഫെബ്രുവരി 6, 7, 8 തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രം സെമിനാര്‍ ഹാളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍, നവംബര്‍ 2022 പരീക്ഷയുടെ 2021 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുളള അഡീഷണല്‍ ലാംഗ്വേജ് മലയാളം (ങഘ1111.3 – മലയാളം – ഗദ്യസാഹിത്യം) പരീക്ഷ 2023 ഫെബ്രുവരി 13 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്കീം – സപ്ലിമെന്‍ററി – (2012 അഡ്മിഷന്‍)/പാര്‍ട്ട് ടൈം/ മേഴ്സിചാന്‍സ് (2008, 2009, 2010, 2011 അഡ്മിഷന്‍) 2003 സ്കീം (ട്രാന്‍സിറ്ററി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ), ജനുവരി 2023 പരീക്ഷയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 10 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 17 വരെയും അപേക്ഷിക്കാം. മേഴ്സിചാന്‍സ് വിദ്യാര്‍ത്ഥികള്‍ ഓഫ്ലൈനായി മാത്രം അപേക്ഷിക്കുക. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
MG University Announcements: എം ജി സര്‍വകലാശാല
ആൻറി മൈക്രോബിയൽ റസിസ്റ്റൻസ്; നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതിന് വൈജ്ഞാനിക ശൃംഖല
രോഗാണുക്കൾ ആൻറി മൈക്രോബിയൽ മരുന്നുകളെ ചെറുക്കുന്നതിനുള്ള കഴിവ് ആർജ്ജിക്കുന്ന സ്ഥിതി(ആൻറി മൈക്രോബിയൽ റസിസ്റ്റൻസ്)യുമായി ബന്ധപ്പെട്ട പഠനങ്ങളിൽ നിർമിത ബുദ്ധിയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി വൈജ്ഞാനിക ശൃംഖലയ്ക്ക് രൂപം നൽകി. ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറെ ഗവേഷണ, സംരംഭകത്വ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി എം.ജി. സർവകലാശാലയിൽ നടന്ന സമ്മേളനത്തിൽ ദേശീയ, രാജ്യാന്തര തലങ്ങളിലുള്ള മുപ്പതു ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിയാണ് വൈജ്ഞാനിക ശൃംഖലയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവ ജീവകോശങ്ങളെ ആക്രമിക്കുമ്പോഴാണ് മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും രോഗബാധയുണ്ടാകുന്നത്. ഇവയ്ക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകളാണ് ആൻറിബയോട്ടിക്കുകൾ. രോഗാണുക്കൾ ആൻറിബയോട്ടിക്കുകളെ ചെറുക്കാനുള്ള കഴിവ് ആർജ്ജിക്കുന്ന അവസ്ഥയാണ് ആൻറി മൈക്രോബിയൽ റസിസ്റ്റൻസ്. ഇത് വർധിച്ചുവരുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് പഠനങ്ങളിൽ നിർമിത ബുദ്ധിയുടെ ഉപയോഗം പരിഗണിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി സർവ്വകലാശാലാ പ്രോ-വൈസ് ചാൻസിലർ ഡോ. സി.ടി. അരവിന്ദകുമാർ അധ്യക്ഷത വഹിച്ചു. പ്രഫ. സമീർ കെ ബ്രഹ്മചാരി, ഡോ.യു.സി. ജലീൽ, ഡോ. ഇ.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അക്കാദമിക, ആരോഗ്യ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു. മരുന്നു ഗവേഷണം, ഡാറ്റാ അനാലിസ് തുടങ്ങി ആൻറി മൈക്രോബിയൽ റസിസ്റ്റൻസുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് തുടക്കം കുറിച്ച മായ മാത്യു, ബിക്കി ജോബിൻ, മേരി തെരേസ, ദീപ പി. മോഹനൻ, വിപിന വിനോദ്, നീലിമ സത്യനാഥൻ, വിദ്യ, മഞ്ജുഷ പ്രേംനാഥ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വിവിധ ശാസ്ത്ര പഠന മേഖലകൾക്കിടയിൽ സഹരണം ശക്തമാക്കുക, പരിസ്ഥിതി, മെഡിക്കൽ, വെറ്ററിനറി, മോളിക്യുലാർ ബയോളജി, നാനോ ടെക്‌നോളജി രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മ രൂപീകരിക്കുക, ആൻറി മൈക്രോബിയൽ റസിസ്റ്റൻസ് മേഖലയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് വൈജ്ഞാനിക ശൃംഖലയുടെ മേൽനോട്ടത്തിൽ പ്രധാനമായും നടക്കുക.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബയോ ഇൻഫോമാറ്റിക്‌സ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019, 2018, 2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 15 ന് എടത്തല, എം.ഇ.എസ് കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ എം.എഫ്.എ അപ്ലൈഡ് ആർട്‌സ് (സി.എസ്.എസ്, റഗുലർ – ജൂലൈ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി 15 വരെ പരീക്ഷാ കട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
എസ്.ഡി.ഇ. ഓഫീസ് പ്രവര്‍ത്തനം ഭാഗികം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം കലാ-കായികമേള നടക്കുന്നതിനാല്‍ ഫെബ്രുവരി 2, 3, 4 തീയതികളില്‍ എസ്.ഡി.ഇ. ഓഫീസ് ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അന്നേ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ വരുന്നത് പരിമിതപ്പെടുത്തണമെന്നും പരമാവധി ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും എസ്.ഡി.ഇ. ഡയറക്ടര്‍ അറിയിച്ചു.
ദേശീയ സെമിനാര്‍
കാലിക്കറ്റ് സര്‍വകലാശാലാ രസതന്ത്ര പഠനവിഭാഗം ലണ്ടന്‍ റോയല്‍ സൊസൈറ്റിയുമായും ഇന്ത്യന്‍ കെമിക്കല്‍ സൊസൈറ്റിയുമായി സഹകരിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1-ന് സര്‍വകലാശാലാ ആര്യഭട്ടാ ഹാളില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. 3-ന് സമാപിക്കും.
പരീക്ഷാ അപേക്ഷ
മൂന്നാം സെമസ്റ്റര്‍ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഒക്‌ടോബര്‍ 2021, 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയും സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 15-ന് തുടങ്ങും.
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 14-ന് തുടങ്ങും.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ മലയാളം,ഹിന്ദി, ഇംഗ്ലീഷ്, ആന്ത്രോപോളജി, എക്കണോമിക്സ്, ഹിസ്റ്ററി, ട്രൈബൽ & റൂറൽ സ്റ്റഡീസ്, മ്യൂസിക് / എം എസ് സി കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, വുഡ് സയൻസ് & ടെക്നോളജി എൻവയോൺമെന്‍റൽ സയൻസ്, ക്ലിനിക്കൽ & കൗൺസിലിങ് സൈക്കോളജി, മൈക്രോബയോളജി, ബയോടെക്നോളജി, കമ്പ്യുട്ടേഷണൽ ബയോളജി, കെമിസ്ട്രി, ജിയോഗ്രഫി, നാനോ സയൻസ് & നാനോ ടെക്നോളജി, ഫിസിക്സ് / എം എൽ ഐ എസ് സി/ എംസിഎ (സി ബി സി എസ് എസ് – 2020 സിലബസ്) റഗുലർ/സപ്പ്ളിമെന്‍ററി, നവംബർ 2022 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. സൂക്ഷ്മപരിശോധന/ പുനർമൂല്യനിർണ്ണയം/ ഫോട്ടോകോപ്പി മുതലായവയ്ക്ക് ഫെബ്രുവരി 10 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി റഗുലർ നവംബർ 2021 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. സൂക്ഷ്മപരിശോധന/ പുനർമൂല്യനിർണ്ണയം/ ഫോട്ടോകോപ്പി മുതലായവയ്ക്ക് ഫെബ്രുവരി 10 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ടൈം ടേബിൾ
ഒന്നാം സെമസ്റ്റർ എം.സി.എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2022 പരീക്ഷകളുടെ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2022, നാലാം സെമസ്റ്റർ ബി. എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി) മെയ് 2022 പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .ഉത്തരക്കടലാസ് പുനർ മൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമായി 10.02.2023 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് (ന്യൂ ജെനെറേഷൻ -റെഗുലർ ) ഏപ്രിൽ 2022 പരീക്ഷാ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസ് പുനർമൂല്യ നിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് 09 .02 .2023 , ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (റെഗുലർ / സപ്ലിമെൻറ്ററി) – ഒക്‌ടോബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.