University Announcements 31 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷന് മെയ് 2021 (എസ്.ഡി.ഇ – 2019 അഡ്മിഷന് റഗുലര്‍,2018 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 & 2017 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 2022 ഫെബ്രുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
MG University Announcements: എംജി സർവകലാശാല
പരീക്ഷാ ഫലം
2020 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ. മോഡൽ I (പ്രൈവറ്റ് രജിസ്ട്രേഷൻ) സി.ബി.സി.എസ്.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
2020 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ. മോഡൽ I (പ്രൈവറ്റ് രജിസ്ട്രേഷൻ) സി.ബി.സി.എസ്.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എം.എ. ഉറുദു സ്പോട്ട് അഡ്മിഷന്
കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ എം.എ. ഉറുദുവിന് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഫെബ്രുവരി 4-ന് രാവിലെ 10.15-ന് പഠനവിഭാഗം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് വിദ്യാര്‍ത്ഥികള്‍ അസ്സല് രേഖകള്‍ സഹിതം ഹാജരാകണം.
പരീക്ഷാ അപേക്ഷ
അഫ്സലുല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 15 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍ നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
യു.ജി. അഞ്ചാം സെമസ്റ്റര്‍ ഓപ്പണ്‍ കോഴ്സ് നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ഫെബ്രുവരി 5-ന് തുടങ്ങും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എം.എസ് സി. മൂന്നാം സെമസ്റ്റര്‍ അപ്ലൈഡ് ജിയോളജി നവംബര്‍ 2020 പരീക്ഷയുടെയും കമ്പ്യൂട്ടര്‍ സയന്‍സ് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ എൻറോൾമെന്റ് നമ്പർ
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമിൽ (2020 പ്രവേശനം) രജിസ്റ്റർ ചെയ്തവരുടെ എൻറോൾമെൻറ് നമ്പർ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www. kannuruniversity.ac.in)
അപേക്ഷ ക്ഷണിച്ചു
2021-22 അധ്യയന വർഷത്തേക്കുള്ള ശ്രീമതി സുധാകൃഷ്ണൻ എൻഡോവ്മെൻറ് സ്കോളർഷിപ്പിനായി കണ്ണൂർ സർവകലാശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ ഡിഗ്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ കുട്ടികൾക്കാണ് സ്കോളർഷിപ്പിന് അർഹത. പ്ലസ് ടുവിന് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം . 2022 ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി . കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
ഹാൾടിക്കറ്റ്
മൂന്നാം സെമസ്റ്റർ ബിരുദ (മേഴ്സി ചാൻസ് -2009-2013 അഡ്മിഷൻ) നവംബർ 2019 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. കണ്ണൂർ സർവ്വകലാശാലാ താവക്കര ക്യാമ്പസ് ആണ് പരീക്ഷാ കേന്ദ്രം.
പരീക്ഷ പുനഃക്രമീകരിച്ചു
മൂന്നാം സെമസ്റ്റർ ബിരുദ (മേഴ്സി ചാൻസ് -2009-2013 അഡ്മിഷൻ ) നവംബർ 2019 ൻറെ 3A05ENG-Literature and Contemporary Issues പേപ്പറിന്റെ പരീക്ഷ 09.02.2022 ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.
പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ ബി ബി എ ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി, ബി ബി എ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് (റെഗുലർ / സപ്ളിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 3, 4 തീയതികളിൽ അതാതു കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാം സെമസ്റ്റർ ബി.ടി.ടി.എം ഡിഗ്രി (റെഗുലർ / സപ്ളിമെന്ററി) ഏപ്രിൽ 2021 പ്രായോഗിക/ വാചാ പരീക്ഷകൾ ഫെബ്രുവരി 4 ന് അതാതു കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാഫലം
രണ്ടാം വർഷ വിദൂര വിദ്യാഭ്യാസം ബി എ (റഗുലർ/സപ്ലിമെന്ററി/ ഇപ്രൂവ്മെൻറ്-2011 അഡ്മിഷൻ മുതൽ ) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ റിസൾട്ട് കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഫലം ഒരു മാസം സൈറ്റിൽ ലഭ്യമായിരിക്കും. പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ 15/02/2022 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
2016 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
Read More: University Announcements 29 January 2022: ഇന്നത്തെ യൂണിവേഴ്സിറ്റി അറിയിപ്പുകൾ