University Announcements 31 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സർവകലാശാല
പരീക്ഷാ ഫലം
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മലയാളം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബി.എ./ബി.എസ്‌സി.(ആന്വല്‍ സ്‌കീം), ആഗസ്റ്റ് 2022, പാര്‍ട്ട് – ഒന്ന് ഇംഗ്ലീഷ്, പാര്‍ട്ട് – രണ്ട് അഡിഷണല്‍ ലാംഗ്വേജ് (അറബിക് ഒഴികെയുള്ള) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈന്‍/ഓഫ്‌ലൈനായി ജനുവരി 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. ഹിസ്റ്ററി (2020 – 21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് എം.എസ്‌സി. ജ്യോഗ്രഫി (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വൈവ വോസി
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.കോം. (റെഗുലര്‍- 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2019 ആന്‍ഡ് 2018 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2017 അഡ്മിഷന്‍), നവംബര്‍ 2022 കോംപ്രിഹെന്‍സീവ് വൈവവോസി പരീക്ഷ ജനുവരി 16, 17, 18 എന്നീ തീയതികളില്‍ കാര്യവട്ടത്തുള്ള വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ നടത്തും. രാവിലെ 10.30 ന് ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫീസ്
ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി., അഞ്ചാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., മൂന്നാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി., ഏഴാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., നാലാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി., എട്ടാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സരം) എല്‍.എല്‍.ബി., ഒന്‍പതാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി., ജനുവരി 2023 പരീക്ഷകള്‍ക്ക് (2011 -12 അഡ്മിഷന് മുന്‍പുള്ളത് – മേഴ്‌സിചാന്‍സ് ) പിഴകൂടാതെ ജനുവരി 5 വരെയും 150 പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പിഎച്ച് ഡി കോഴ്‌സ്‌വര്‍ക്ക്
മാര്‍ച്ചില്‍ നടത്തുന്ന പിഎച്ച്.ഡി. കോഴ്‌സ്‌വര്‍ക്ക് പരീക്ഷയ്ക്ക് (ഡിസംബര്‍ 2022 സെഷന്‍) അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോമും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്.
MG University Announcements: എം ജി സർവകലാശാല
പരീക്ഷാ അപേക്ഷ
ബി.എസ്.സി എം.എല്‍.ടി ഒന്നാം വര്‍ഷം മുതല്‍ നാലാം വര്‍ഷം വരെയുള്ള സ്പെഷല്‍ മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് (2008ന് മുന്‍പുള്ള അഡ്മിഷന്‍) ജനുവരി 23 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 24നും സൂപ്പര്‍ ഫൈനോടുകൂടി 27നും അപേക്ഷ സ്വീകരിക്കും.
മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ രണ്ടാം സെമസ്റ്റര്‍ എം.പി.എഡ് വിദ്യാര്‍ഥികള്‍ക്കായി ഡിസംബര്‍ എട്ടിന് നടത്താനിരുന്ന ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നെസ് എജ്യുക്കേഷന്‍ സപ്ലിമെന്ററി പരീക്ഷ ജനുവരി 16ന് നടക്കും. ഒന്‍പതു വരെ അപേക്ഷ സ്വീകരിക്കും.
ബി.എസ്.സി എം.ആര്‍.ടി ഡിഗ്രി ഒന്നാം വര്‍ഷം മുതല്‍ മൂന്നാം വര്‍ഷം വരെയുള്ള സപ്ലിമെന്ററി, ഒന്നും രണ്ടും മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ജനുവരി 23 വരെ അപേക്ഷ നല്‍കാം. ഫൈനോടുകൂടി 24നും സൂപ്പര്‍ ഫൈനോടുകൂടി 25നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്വാകലാശാലാ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് കോര്‍/ കോംപ്ലിമെന്ററി (ന്യൂ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017, 2018, 2019, 2020 അഡ്മിഷന്‍ റീ അപ്പിയറന്‍സ് ഒക്ടോബ4 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലു മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി മൈക്രോബയോളജി(കോര്‍/സപ്ലിമെന്ററി മോഡല്‍ 3, സി.ബി.സി.എസ് 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2020 വരെയുള്ള അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് നവംബ4 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലു മുതല്‍ നടത്തും. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.എ എല്‍.എല്‍.ബി(ഓണേഴ്സ്) രണ്ടാം സെമസ്റ്റര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 16 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ ജനുവരി 12-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി മെയ് 2022 സേ പരീക്ഷക്ക് പിഴ കൂടാതെ ജനുവരി 11 വരെയും 170 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 21 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
സീറ്റ് ഒഴിവ്
സര്‍വകലാശാലയുടെ മഞ്ചേശ്വരം നിയമപഠന വകുപ്പില്‍ 2022-23 വര്‍ഷത്തേക്കുള്ള ത്രിവത്സര എല്‍ എല്‍ ബി പ്രോഗ്രാമില്‍ പ്രവേശനത്തിന് എസ് സി വിഭാഗത്തില്‍ ഒന്നും എസ് ടി വിഭാഗത്തില്‍ രണ്ടും സീറ്റ് ഒഴിവുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മൂന്നിനു രാവിലെ 10നു മഞ്ചേശ്വരം ക്യാമ്പസിലെ വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവണം.
പരീക്ഷാ ഫലം
സെക്കന്‍ഡ് പ്രൊഫഷണല്‍ ബി.എ.എം.എസ്. ഡിസംബര്‍ 2020 (സപ്ലിമെന്ററി) പരീക്ഷാഫലം സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 13നു വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
മൂല്യനിര്‍ണയ ക്യാമ്പ്
മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 പരീക്ഷകളുടെ മൂല്യനിര്‍ണയ ക്യാമ്പ് തുടങ്ങുന്ന തീയതി സര്‍വകലാശാല പിന്നീട് അറിയിക്കും.
ഹാള്‍ ടിക്കറ്റ്
നാലിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. (ന്യൂ ജനറേഷന്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ) റഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഒക്ടോബര്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകളും നോമിനല്‍ റോളുകളും വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഹാള്‍ടിക്കറ്റുകള്‍ ലഭിക്കാത്തവര്‍ സര്‍വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റര്‍ എം ബി എ ഡിഗ്രി (റെഗുലര്‍/സപ്ലിമെന്ററി) – ഒക്ടോബര്‍ 2022 പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, എം.എ. കന്നഡ, എം.എ. ഇംഗ്ലീഷ്, എം.എ. മലയാളം, എം.എ. അറബിക്, എം.എ. ഹിസ്റ്ററി, എം.എ. ഫിലോസഫി, എം.എ. ഭരതനാട്യം, എം.എ. ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എ. അപ്ലൈഡ് ഇക്കണോമിക്സ്, എം.എ. ഡെവലപ്‌മെന്റ് ഇക്കണോമിക്സ്, എം.എ. ഇക്കണോമിക്സ്, എം.എ. ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്സ്, എം.എ. സോഷ്യല്‍ സയന്‍സ്, എം.ടി.ടി.എം.(ന്യൂ ജെന്‍), എം.കോം., എം.എസ്.ഡബ്ല്യൂ ((R/S/I- 2019 അഡ്മിഷന്‍ മുതല്‍) ഒക്ടോബര്‍ 2022 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.