University Announcements 31 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ടൈംടേബിള്‍
കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എല്‍.എല്‍.ബി., ബി.കോം.എല്‍.എല്‍.ബി., ബി.ബി.എ.എല്‍.എല്‍.ബി., എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി., ബി.കോം.എല്‍.എല്‍.ബി., ബി.ബി.എ.എല്‍.എല്‍.ബി സെപ്റ്റംബര്‍ 2021 സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേരളസര്‍വകലാശാല 2022 ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്)/ഇന്റഗ്രേറ്റഡ് ബി.എം.-എം.എ.എം. (2015 സ്‌കീം റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (മേഴ്‌സി ചാന്‍സ് 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷക്ക് പിഴകൂടാതെ 2022 ജനുവരി 3 വരെയും 150 രൂപ പിഴയോടെ ജനുവരി 6 വരെയും 400 രൂപ പിഴയോടെ ജനുവരി 10 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളിലെ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്) ജനുവരി 2022 പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 4 വരെയും 150 രൂപ പിഴയോടെ ജനുവരി 7 വരെയും 400 രൂപ പിഴയോടെ ജനുവരി 11 വരെയും ഫീസടയ്ക്കാം. 2003 മുതല്‍ 2008 വരെ അഡ്മിഷന്‍ നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അധിക തുക അടയ്‌ക്കേണ്ടതാണ്. പരീക്ഷകള്‍ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് – അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാലയിലെ ‘സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്റ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ നടത്തുന്ന ഒരുവര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ കോഴ്‌സിലേക്ക് ജനറല്‍ വിഭാഗത്തിലും എസ്.സി./എസ്.ടി. വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്.
കൂടുതല്‍വിവരങ്ങള്‍ക്ക് Hon.Director, Centre for Translation and Translation Studies ല്‍ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടുക.
അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാലയുടെ കീഴിലുള്ള തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം പാറശാല സി.എസ്.ഐ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്‌സി.) യോഗ്യത: പ്ലസ്ടു, പ്രീ-ഡിഗ്രി, കാലാവധി: 6 മാസം, ഫീസ് :9000/-), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ.) (യോഗ്യത: പ്ലസ്ടു, പ്രീ-ഡിഗ്രി, കാലാവധി: 6 മാസം, ഫീസ് :8000/-) പി.ജി. സര്‍ട്ടിഫിക്കറ്റ് കൗണ്‍സിലിംഗ് (യോഗ്യത: ബിരുദം, കാലാവധി: 4 മാസം, ഫീസ് :8500/-) സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍ (യോഗ്യത: പ്ലസ്ടു, പ്രീ-ഡിഗ്രി, കാലാവധി: 3 മാസം, ഫീസ്:7000/-) എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ ജനുവരി 22 മുതല്‍ ആരംഭിക്കും. അപേക്ഷാഫോം കോളേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2202533, 2200525, 9496797409, 9495244278.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്., ബി.ടെക്. അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
നാല്, ആറ് സെമസ്റ്റർ ബി ടെക് ഡിഗ്രി മെയ് 2020 സപ്ലിമെൻററി (പാർട്ട് ടൈം ഉൾപ്പെടെ)പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റ് ലഭ്യമാകുന്ന തിയ്യതി പിന്നീട് അറിയിക്കും. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത മാർക്ക് ലിസ്റ്റിൻറെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനോടൊപ്പം സർവകലാശാലയിൽ സമർപ്പിക്കേണ്ട അവസാന തീയ്യതി 13.01.2022,
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം എസ് സി ബയോടെക്നോളജി സി ബി സി എസ് എസ് – റഗുലർ നവംബർ 2020 , ഒന്നാം സെമസ്റ്റർ എം എസ് സി മൈക്രോബയോളജി സി ബി സി എസ് എസ് – റഗുലർ നവംബർ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്‌ക്ക് അപേക്ഷിക്കേണ്ട അവസാന തീയ്യതി 13.01.2022 5 മണി വരെ.
Read More: University Announcements 30 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ