scorecardresearch
Latest News

University Announcements 31 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 31 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാഫലം

2022 ജനുവരിയില്‍ നടത്തിയ ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേഡ് നാലാം സെമസ്റ്റര്‍ (2008 & 2013 സ്‌കീം), അഞ്ചാം സെമസ്റ്റര്‍ (2008 സ്‌കീം), ആറാം സെമസ്റ്റര്‍ (2008 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം എസ് ഡബ്ല്യൂ, എം എ എച്ച് ആര്‍ എംപ്രവേശന പരീക്ഷ

സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത വിവിധ കോളജുകളിലെ എം.എസ്. ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ.(ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്), എം.എ.എച്ച്.ആര്‍.എം. (എം.എ. ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്) എന്നീ കോഴ്‌സുകളിലേക്കുളള പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാനുളള അവ
സാന തീയതി സെപ്റ്റംബര്‍ അഞ്ച്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ടൈംടേബിള്‍

ഒന്നാം സെമസ്റ്റര്‍ ബി.ടെക്. റെഗുലര്‍ (2021 അഡ്മിഷന്‍) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി (2020 അഡ്മിഷന്‍) യു.സി.ഇ.കെ. (2020 സ്‌കീം), ജൂലൈ 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.ബി.എ. (ഫുള്‍ടൈം) പുതുക്കിയ വിജ്ഞാപനം

സര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം.) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്കുളള 2022 – 24 വര്‍ഷത്തെ പ്രവേശനത്തിനുളള നോട്ടിഫിക്കേഷനില്‍ വരുത്തിയ മാറ്റങ്ങളുടെ വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

MG University Announcements: എം ജി സര്‍വകലാശാല

പി ജി/ബി എഡ് ഏകജാലകം: പ്രത്യേക അലോട്ട്മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

പി.ജി./ബി.എഡ് ഏകജാലകത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രത്യേക അലോട്മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള സൗകര്യം സെപ്റ്റംബര്‍ മൂന്നു വരെ ലഭ്യമാകും.

ഒന്ന് മുതല്‍ മൂന്നു വരെയുള്ള അലോട്മെന്റുകളില്‍, ലഭിച്ച അലോട്മെന്റുകളില്‍ തൃപ്തരല്ലാത്തവര്‍ക്കും നിലവില്‍ അലോട്മെന്റ് ലഭിക്കാത്തവര്‍ക്കും അലോട്മെന്റ് ലഭിച്ചിട്ട് വിവിധ കാരണങ്ങളാല്‍ റിജെക്ട് ആയിപ്പോയവര്‍ക്കുമുള്‍പ്പടെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പ്രത്യേക അലോട്മെന്റില്‍ അപേക്ഷിക്കാം.

നിലവില്‍ പ്രവേശനമെടുത്തവര്‍ (ഏത് ക്വാട്ടയിലായാലും – സ്ഥിര-താത്കാലിക പ്രവേശനമായാലും) പ്രത്യേക അലോട്മെന്റില്‍ അപേക്ഷിക്കുകയും പുതുതായി അലോട്മെന്റ് ലഭിക്കുകയും ചെയ്താല്‍ നിലവിലുള്ള അലോട്മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും.

ഇതുവരെ അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും പ്രത്യേക അലോട്മെന്റില്‍ അപേക്ഷിക്കാം. നിലവില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള അലോട്മെന്റുകളിലും കമ്മ്യൂണിറ്റി / മെറിറ്റ് ക്വാട്ട /മാനേജ്‌മെന്റ് ക്വാട്ട എന്നിവയില്‍ അപേക്ഷിച്ചവര്‍ക്ക് നിലവിലുള്ള ക്യാപ്പ് ഐ.ഡി./ പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് പുതുതായി ഫീസ് ഒടുക്കാതെ തന്നെ അപേക്ഷിക്കാം. ഇതുവരെ ക്യാപ്പില്‍ അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ മാത്രം പുതുതായി അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മതിയാവും.

പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുള്ള പ്രത്യേക അലോട്മെന്റുകള്‍ക്കു ശേഷമാണ് സപ്ലിമെന്ററി അലോട്മെന്റ് നടത്തുന്നത് എന്നതിനാല്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സപ്ലിമെന്ററി അലോട്മെന്റില്‍ പ്രത്യേക സംവരണം ഉണ്ടാവുകയില്ല. ഇക്കാരണത്താല്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രത്യേക അലോട്മെന്റുകളില്‍ അപേക്ഷിച്ച് പ്രവേശനം നേടാന്‍ ശ്രദ്ധിക്കേണ്ടതാണ്.

മഹാത്മാഗാന്ധി സര്‍വകലാശാലയുടെയും കണ്ണൂര്‍ സര്‍വകലാശാലയുടെയും സംയുക്ത പി ജി പ്രോഗ്രാം ആയ എം.എസ്.സി. ഫിസിക്സ് (നാനോസയന്‍സ് ആന്റ് നാനോടെക്നോളജി)/ എം.എസ്.സി. കെമിസ്ട്രി (നാനോസയന്‍സ് ആന്‍ഡ നാനോടെക്നോളജി) കോഴ്സിലേക്ക് സെപ്റ്റംബര്‍ അഞ്ചുവരെ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.എച്ച്.എം. (2021 അഡ്മിഷന്‍ – റഗുലര്‍ / 2020 അഡ്മിഷന്‍ – സപ്ലിമെന്ററി – ന്യു സ്‌കീം) (2014 മുതല്‍ 2019 വരെയുള്ള അഡ്മിഷന്‍ – സപ്ലിമെന്ററി / 2013 അഡ്മിഷന്‍ – മെഴ്സി ചാന്‍സ് – ഓള്‍ഡ് സ്‌കീം) ഓഗസ്റ്റ് 2022 ന്റെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ പാലാ, സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്് ആന്‍ഡ് കാറ്ററിങ് ടെക്നോളജിയില്‍ നടത്തും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബി.വോക് സ്പോര്‍ട്ട്സ് ന്യൂട്രീഷന്‍ ആന്റ് ഫിസിയോതെറാപ്പി (ന്യു സ്‌കീം – 2021 അഡ്മിഷന്‍ – റഗുലര്‍) ജൂണ്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 14, 16 തീയതികളില്‍ പാലാ, അല്‍ഫോണ്‍സാ കോളജില്‍ നടത്തും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ്) സപ്ലിമെന്ററി / മെഴ്സി ചാന്‍സ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം 2015 അഡ്മിഷനു മുന്‍പള്ളവര്‍ക്കു പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നേരിട്ടും 2015 അഡ്മിഷന്‍ മുതലുള്ളവര്‍ക്ക് ഓണ്‍ലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു സെപ്റ്റംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

അസൈന്‍മെന്റ് സമര്‍പ്പണം

യഥാസമയം അസൈന്‍മെന്റ് സമര്‍പ്പിക്കാത്ത പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബിരുദ – ബിരുദാനന്തര വിദ്യാര്‍ഥികള്‍, പിന്നീട്, അടുത്ത ബാച്ചിന്റെ കൂടെ അസൈന്‍മെന്റ് സമര്‍പ്പിക്കുകയാണെങ്കില്‍, പ്രസ്തുത സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്‌തെന്ന് ഉറപ്പാക്കണം.

സീറ്റ് ഒഴിവ്

പാലയാട് ക്യാമ്പസ്, നിയമ പഠനവകുപ്പില്‍ 2022-23 വര്‍ഷത്തിലേക്കുള്ള എല്‍.എല്‍.എം. പ്രവേശനത്തിന് പൊതു വിഭാഗം, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിനു രാവിലെ 10നു വകുപ്പ് മേധാവിക്ക് മുന്നില്‍ ഹാജരാവേണ്ടതാണ്. ഫോണ്‍ : 9961936451

ടൈംടേബിള്‍

സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എം എ (റെഗുലര്‍), ഏപ്രില്‍ 2022 പരീക്ഷാടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം വര്‍ഷ വിദൂരവിദ്യാഭ്യാസ ബി. എ. (ഏപ്രില്‍ 2021) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റില്‍ മാറ്റമുള്ളപക്ഷം റിസല്‍റ്റ് മെമ്മോയുടെ ഡൌണ്‍ലോഡ് ചെയ്ത പകര്‍പ്പും മാര്‍ക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷന്‍ സെക്ഷനില്‍ അപേക്ഷ സമര്‍പ്പിക്കണം.

പരീക്ഷാവിജ്ഞാപനം

സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്), നവംബര്‍ 2021 പരീക്ഷകള്‍ക്ക് 15 മുതല്‍ 17 വരെ പിഴയില്ലാതെയും 19 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

സപ്തംബര്‍ 14ന് ആരംഭിക്കുന്ന, സര്‍വ്വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എം എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് റഗുലര്‍ മേയ് 2022 പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്റ്റംബര്‍ രണ്ടു വരെയും പിഴയോടെ മൂന്നു വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 31 august 2022