University Announcements 31 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 31 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 31 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം

കേരള സര്‍വകലാശാലയുടെ 2021-22 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് (www. admissions.keralauniversity.ac.in) എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാനമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗ്ഇന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്‌സൈറ്റില്‍) സെപ്റ്റംബര്‍ 5-ന് വൈകുന്നേരം 5 മണിയ്ക്കകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതും പ്രസ്തുത വിവരങ്ങള്‍ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

മേല്‍പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാക്കുന്നതാണ്, മാത്രമല്ല തുടര്‍ അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതിനായി സര്‍വകലാശാല ഫീസ് മേല്‍പറഞ്ഞ രീതിയില്‍ അടയ്‌ക്കേണ്ടതാണ്.

വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കില്‍ ഹയര്‍ ഓപ്ഷനുകള്‍ സെപ്റ്റംബര്‍ 5 വൈകിട്ട് 5 മണിക്ക് മുമ്പായി നീക്കം ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കപ്പെടുന്നതും അപ്രകാരം ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം കോളേജുകളില്‍ പ്രവേശനത്തിനായി ഹാജരായാല്‍ മതി.

കോവിഡ് 19 – പുന:പരീക്ഷ സൗകര്യം

കേരള സര്‍വകലാശാല 2021 സെപ്റ്റംബര്‍ 1ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ (സി.ബി.സി.എസ്.എസ്/ സി.ആര്‍) ഡിഗ്രി, സെപ്റ്റംബര്‍ 2ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (പി.ജി റെഗുലര്‍) പരീക്ഷകള്‍ക്ക് കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികള്‍ക്കും ക്രിട്ടിക്കല്‍ കണ്ടേന്‍മെന്റ് സോണില്‍ നിന്നും യാത്ര സൗകര്യം ഇല്ലാത്ത കാരണം ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരീക്ഷ നടത്തുന്നതാണ്. അത്തരം വിദ്യാര്‍ത്ഥികള്‍ മതിയായ രേഖകള്‍ പ്രിന്‍സിപ്പാള്‍ മുഖാന്തരം സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ല്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.ബി.എ. (2018 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സെപ്റ്റംബര്‍ 13 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എല്‍.എല്‍.ബി. സ്‌പെഷ്യല്‍ പരീക്ഷ – ടൈംടേബിള്‍

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 1 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി. സെപ്റ്റംബര്‍ 2020 സ്‌പെഷ്യല്‍ പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

ബിരുദ ഏകജാലകം: ആദ്യ അലോട്‌മെൻറിൽ പ്രവേശനം സെപ്തംബർ 1വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ആദ്യ അലോട്‌മെൻറ് ലിസ്റ്റിൽ പേരുള്ളവർ സെപ്തംബർ ഒന്ന് വൈകിട്ട് നാലിനകം നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടക്കുകയും തുടർന്ന് അതത് കോളേജുമായി ബന്ധപ്പെട്ട് കോളേജ് ഫീസടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടേയും അലോട്‌മെന്റ് റദ്ദാക്കപ്പെടും.

കോളേജുകൾ പ്രവേശനം സ്ഥിരപ്പെടുത്തിയതിന്റെ തെളിവായ കൺഫർമേഷൻ സ്ലിപ് എല്ലാവരും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല പരിഗണിക്കില്ല. സെപ്തംബർ രണ്ട് മുതൽ മൂന്നുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടായിരിക്കും.

പുതുക്കിയ പരീക്ഷ തീയതി

ഏഴാം സെമസ്റ്റർ ബി.ടെക് (പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ എട്ടുമുതൽ ആരംഭിക്കും.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2020 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ സെപ്തംബർ 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ മൂന്നുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ആറുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ ഏഴുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ – റഗുലർ) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 10 വരെയും 525 രൂപ പിഴാേടെ സെപ്തംബർ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

നാലാം വർഷ ബി.എസ് സി. എം.ആർ.ടി. റഗുലർ (പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) നവംബർ 2020 പരീക്ഷാ ഫലം സംബന്ധിച്ച പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

പി.എച്ച്.ഡി. കോഴ്‌സ് വർക് പരീക്ഷ സെപ്തംബർ 1 മുതൽ

പി.എച്ച്.ഡി. രജിസ്‌ട്രേഷൻ – 2020 അഡ്മിഷൻ യോഗ്യത നേടിയ വിദ്യാർഥികളുടെ കോഴ്‌സ് വർക്ക്, സെപ്തംബർ 1 അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്‌ട്രേഷൻ ഓർഡർ ലഭിക്കാത്തവർക്ക് സർവകലാശാല വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക് (2015-2017 അഡ്മിഷൻ – സപ്ലിമെന്ററി/ 2018 അഡ്മിഷൻ – സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്/ 2012, 2013, 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

യു.ജി.സി.-നെറ്റ്/ ജെ.ആർ.എഫ് -സൗജന്യ പരിശീലനം

മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി.-നെറ്റ്/ ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ ഓൺലൈൻ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. രജിസ്‌ട്രേഷനും വിശദവിവരത്തിനും 0481-2731025 എന്ന ഫോൺ നമ്പറിൽ സെപ്തംബർ നാലിനകം ബന്ധപ്പെടാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

തുടര്‍പഠനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എ., ബി.കോം., ബി.എസ് സി. മാത്തമറ്റിക്‌സ്, ബി.ബി.എ. കോഴ്‌സുകള്‍ക്ക് 2017, 2018 വര്‍ഷങ്ങളില്‍ പ്രവേശനം നേടി 1, 2, 3 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്കായി നാലാം സെമസ്റ്ററിലേക്ക് പുനപ്രവേശനത്തിന് അപേക്ഷിക്കാം. സപ്തംബര്‍ 10-ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 100 രൂപ ഫൈനോടെ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍. (www.sdeuoc.ac.in Phone : 0494 2407356, 7494)

പരീക്ഷാ കേന്ദ്രം

ഏപ്രില്‍ 2020 ബി.ടെക്. എട്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്ക് താഴെ പറയുന്ന ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബ്രാക്കറ്റില്‍ കൊടുത്ത കേന്ദ്രങ്ങളില്‍ ഹാജരാകണം. പാലക്കാട് (എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്), തൃശൂര്‍ (ഗവ. എഞ്ചിനീയറിംഗ് കോളേജ് തൃശൂര്‍), മലപ്പുറം (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ്), കോഴിക്കോട് (ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോട്).

അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനം

2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്‌സല്‍-ഉല്‍-ഉലമ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവാസന തീയതി സപ്തംബര്‍ 10 വരെ നീട്ടി. അപേക്ഷിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ : 0494 2407016, 7017.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്., സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 14 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബിരുദ പ്രവേശനം

2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് ലോഗിന്‍ ചെയ്ത് അലോട്ട്മെന്‍റ് വിവരങ്ങള്‍ അറിയാവുന്നതാണ്. അപേക്ഷയിലെ പിഴവുകള്‍ തിരുത്താനും ഓപ്ഷന്‍ മാറ്റാനും 2021 സെപ്റ്റംബര്‍ 6 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. അപേക്ഷയിലെ പേര്, ജനനത്തീയതി എന്നിവയിലെ പിഴവുകള്‍ തിരുത്താനായി അപ്ലിക്കേഷന്‍ നമ്പറും ആവശ്യമായ രേഖകളും സഹിതം ugsws@kannuruniv.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2021 സെപ്റ്റംബര്‍ 6 ന് വൈകുന്നേരം 5 മണിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ : 0497-2715261, 7356948230 e-mail id : ugsws@kannuruniv.ac.in

ടൈംടേബിൾ

15.09.2021 ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി. ടെക്. (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ), നവംബർ 2019 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2007 2010 അഡ്മിഷൻ വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്.

പരീക്ഷാഫലം

ബി. ടെക്. സെഷണൽ അസസ്മെന്റ് (ഇന്റേണൽ) ഇംപ്രൂവ്മെന്റ്, ഫെബ്രുവരി 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാവിജ്ഞാപനം

ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി 2011 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകൾക്ക് 07.09.2021 വരെ പിഴയില്ലാതെയും 10.09.2021 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

സ്വയം സാക്ഷ്യപ്പെടുത്താം

നാലാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾക്കുള്ള അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്താം. റെഗുലർ വിദ്യാർഥികളുടെ അപേക്ഷകൾ പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 31 august 2021

Next Story
Victers Channel Timetable September 01: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 01 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com