University Announcements 30 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷകള്‍ മാറ്റി
ഒക്ടോബര്‍ മൂന്നിനു നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍ ആന്‍ഡ് വൈവ വോസി) മാറ്റിവച്ചു. പുതുക്കിയ പരീക്ഷാത്തീയതികള്‍ പിന്നീട് അറിയിക്കും.
സ്പോട്ട് അഡ്മിഷന് മാറ്റി
വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം.) എം.ബി.എ. (ഫുള്‍ടൈം) കോഴ്സിലേക്ക് 2022 – 23 വര്‍ഷത്തെ പ്രവേശനത്തിനായി ഒക്ടോബര്‍ മെൂന്നിനു നടത്താനിരുന്ന സ്പോട്ട് അഡ്മിഷന് ഏഴിന് അതതു കേന്ദ്രങ്ങളില്‍ നടത്തും.
പരീക്ഷാ ഫലം
മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എല്‍, 2022 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എല്‍. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ഒക്ടോബര്‍ 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ആറാം സെമസ്റ്റര്‍ ബി.എ.ഇംഗ്ലീഷ് ആന്‍ഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്സി. കെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241), ഫിസിക്സ് ആന്‍ഡ് ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328) (സപ്ലിമെന്ററി – 2016 അഡ്മിഷന്, മേഴ്സിചാന്‍സ് – 2015അഡ്മിഷന്), െേമയ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവര
ങ്ങള് വെബ്സൈറ്റില്‍.
തീയതി നീട്ടി
സെപ്റ്റംബര്‍ മൂന്നിനു് പ്രസിദ്ധീകരിച്ച ബി.എല്‍.ഐ.എസ്സി. (എസ്.ഡി.ഇ. – റെഗുലര്‍ 2020 അഡ്മിഷന്, സപ്ലിമെന്ററി – 2017 അഡ്മിഷന് മുതല്‍) പരീക്ഷാഫലത്തില്‍ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏഴു വരെ അപേക്ഷിക്കാം.
പരീക്ഷാ ഫീസ്
അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ (എ.പി.ജി.ഡി.ഇ.സി.), നവംബര്‍ 2022 പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്ടോബര്‍ ഏഴു വരെയും 150 രൂപ പിഴയോടെ 12 വരെയും 400 രൂപ പിഴയോടെ 14 വരെയും നേരിട്ട് അപേക്ഷിക്കാം.
സൂക്ഷ്മപരിശോധന
2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഒക്ടോബര്‍ ഒന്നു മുതല്‍ 10 വരെയുളള പ്രവൃത്തി ദിന
ങ്ങളില്‍ ബി.എസ്സി. റീവാല്യുവേഷന് സെക്ഷനില്‍ ഇ.ജെ.കക (രണ്ട്) ഹാജരാകണം.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ്
അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ ഐ.എച്ച്.ആര്.ഡി. കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളില്‍ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേയ്ക്ക് അതാത് വിഭാഗങ്ങള്‍ക്ക് മേഖല തലത്തില്‍ സ്പോട്ട്
അലോട്ട്മെന്റ് നടത്തുന്നു.
തിരുവനന്തപുരം മേഖലയിലെ കോളജുകളിലേത് ഒക്ടോബര്‍ മൂന്നിനു പാളയം സെനറ്റ് ഹൗസിലും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളജുകളിലേത് ആറിനു കൊല്ലം എസ് എന്‍ കോളജിലും നടക്കും.
വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം മുകളില്‍ പറഞ്ഞിരിക്കുന്ന സെന്ററുകളില്‍ രാവിലെ 10 മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്ട്രേഷന് സമയം 8 മണി മുതല്‍ 10 വരെ. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപത്രം നല്കി രക്ഷകര്‍ത്താവിനെ അയയ്ക്കാം.
നിലവില്‍ കോളജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല.
ഇതു വരെ അഡ്മിഷന് ഫീ അടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്പോട്ട് അലോട്ട്മെന്റില്‍ അഡ്മിഷന് ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസിനത്തില്‍ 930 അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുന്‍പ് യൂണിവേഴ്സിറ്റി അഡ്മിഷന് ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കൈയില്‍ കരുതണം.
വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
MG University Announcements: എം ജി സര്‍വകലാശാല
പരീക്ഷകള്‍ മാറ്റി
ഒക്ടോബര്‍ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
യോഗ പി ജി ഡിപ്ലോമ കോഴ്സ്
യോഗ പി.ജി. ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധിയില്ല. 15 ന് മുന്‍പ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ യോഗ ആന്റ് നാചുറോപ്പതിയുമായി ബന്ധപ്പെടണം. ഫോണ്‍: 9447569925, വെബ്സൈറ്റ്: http://www.mgu.ac.in
സ്പോട്ട് അഡ്മിഷന്
സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് നടത്തുന്ന എം.ടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (2022-24) കോഴ്സില്‍ ഒഴിവുള്ള ഒന്‍പത് സീറ്റുകളിലേക്ക് ഒക്ടോബര്‍ 12ന് സ്പോട്ട് അഡ്മിഷന് നടത്തും. യോഗ്യതാ രേഖകളുടെ അസ്സലുമായി അന്ന് വൈകുന്നേരം നാലിനു മുന്‍പ് വകുപ്പില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരില്‍നിന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക. എന്‍.എസ്.എസ്, എന്‍.സി.സി, എക്സ് സര്‍വീസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍. ഫോണ്‍- 0481 2731036. മൊബൈല്‍- 9645298272. ഇമെയില്‍ – office.scs@mgu.ac.in
ഷോര്‍ട്ട് ടേം പ്രോഗ്രാം: 20 വരെ അപേക്ഷ നല്‍കാം
ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി.) നടത്തുന്ന ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.dasp.mgu.ac.in)
പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
17 ന് ആരംഭിക്കുന്ന ബി.എഡ് രണ്ടാം സെമസ്റ്റര്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ – ലേണിംഗ് ഡിസെബിലിറ്റി / ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2021 അഡ്മിഷന് – റഗുലര്‍, 2018 മുതല്‍ 2020 വരെയുള്ള അഡ്മിഷന് – സപ്ലിമെന്ററി, 2017 അഡ്മിഷന് – ഒന്നാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന് – രണ്ടാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് – മൂന്നാം മെഴ്സി ചാന്‍സ് -ക്രെഡിറ്റ് ആന്െഡ് സെമസ്റ്റര്‍) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പിഴ കൂടാതെ മൂന്നു വരെയും പിഴയോടു കൂടി ആറിനും സൂപ്പര്‍ഫൈനോടു കൂടി ഏഴിനും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
ഒക്ടോബര്‍ 31 ന് ആരംഭിക്കുന്ന ബി.എഡ് നാലാം സെമസ്റ്റര്‍ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ – ലേണിങ് ഡിസെബിലിറ്റി / ഇന്റലലക്ച്വല് ഡിസെബിലിറ്റി (2020 അഡ്മിഷന് – റഗുലര്‍, 2017 മുതല്‍ 2019 വരെയുള്ള അഡ്മിഷന് – സപ്ലിമെന്ററി,2016 അഡ്മിഷന് – ഒന്നാം മെഴ്സി ചാന്‍സ്, 2015 അഡ്മിഷന് – രണ്ടാം മെഴ്സി ചാന്‍സ്-ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍) പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും പിഴയോടു കൂടി 18 നും സൂപ്പര്‍ഫൈനോടു കൂടി 19 നും അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
ഒന്നാം സെമസ്റ്റര്‍ ബി.എ. അനിമേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈന്‍, ബി.എ. വിഷ്വല്‍ ആര്‍ട്സ്, ബി.എ. അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്സ്, ബി.എ. മള്‍ട്ടിമീഡിയ, ബി.എ. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ബി.എ. ഓഡിയോഗ്രാഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിംഗ് (സി.ബി.സി.എസ്- 2021 അഡ്മിഷന് – റഗുലര്‍, 2020 അഡ്മിഷന് – ഇംപ്രൂവ്മെന്റ്/റീ അപ്പിയറന്‍സ്,2017, 2018, 2019 അഡ്മിഷനുകള്‍ – റി അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ ആറിന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍, പ്രോജക്ട് ഇവാല്യുവേഷന്, വൈവ
ജൂലൈയില്‍ നടന്ന ആറാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ടെക്നോളജി (പഴയ സ്കീം – 2018, 2017, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി / 2014, 2015 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്ട് ഇവാല്യുവേഷന്, വൈവ വോസി പരീക്ഷകള്‍ ഒക്ടോബര്‍ ആറു മുതല്‍ പാലാ അല്‍ഫോന്‍സാ കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
ജനുവരിയില്‍ നടത്തിയ എം.എസ്.സി. ബോട്ടണി (സി.എസ്.എസ്- 2020 അഡ്മിഷന് – റഗുലര്‍, 2019 അഡ്മിഷന് – റീ-അപ്പിയറന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
പരീക്ഷാ ഫലം
ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ എംകോം (സിബിസിഎസ്എസ് ) 2019, 2020 പ്രവേശനം, സിയുസിഎസ്എസ് 2018 പ്രവേശനം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍ ഏപ്രില്‍ 2022, സപ്ലിമെന്ററി ജൂലൈ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
നവംബര്‍ 2021-ലെ ബികോം ബിബിഎ, ബിടിഎച്എം അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ പുനഃപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു,
നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ എം.എസ്സി. ബയോകെമിസ്ട്രി, ജൂലൈ 2021 എം.ബി.എ. രണ്ടാം സെമസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ എം.എസ്സി മാത്സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്ട്രേഷന് വിഭാഗങ്ങളിലെ യുജി പരീക്ഷകള്‍ (ഒന്നാം സെമസ്റ്റര്‍ റഗുലര്‍,സപ്ലിമെന്ററി) ഒക്ടോബര്‍ 12-ന് ആരംഭിക്കും. നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ എം.എസ്സി. ക്ലിനിക്കല്‍ സൈക്കോളജി (സിയുസിഎസ്എസ് 2012 സ്കീം, 2019, 2020 പ്രവേശനം) (റഗുലര്‍, സ്പ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയും നവംബര്‍ 2021 ഒന്നാം സെമസ്റ്റര്‍ എം.എസ്സി. ക്ലിനിക്കല്‍ സൈക്കോളജി 2012 സ്കീം 2021 പ്രവേശനം റഗുലര്‍ പരീക്ഷ (പ്രജ്യോതി നികേതന്‍ കോളേജ് പുതുക്കാട്) ഒക്ടോബര്‍ 12-ന് നടക്കും.
മൂന്നിന് അവധി
നവരാത്രി പൂജവയ്പ് പ്രമാണിച്ച് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും സെന്ററുകള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും.
മലയാള വിഭാഗത്തില്‍ പി എച്ച് ഡി
സര്‍വകലാശാല പ്രസിദ്ധീകരിച്ച പി.എച്ച്.ഡി.(മലയാളം) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കേരള മലയാള പഠന വിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൗട്ട്, ഗവേഷണ വിഷയം, പഠന രീതി വ്യക്തമാക്കുന്ന സിനോപ്സിസ് എന്നിവ സഹിതം ഒക്ടോബര്‍ 12-ന് അഞ്ച് മണിക്ക് മുമ്പ് മലയാള പഠനവിഭാഗം ഓഫീസില്‍ എത്തിക്കണം.
ഒഴിവുള്ള സീറ്റുകളില്‍ പി ജി പ്രവേശനം
സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവയിലെ (സിയുസിഎടി 2022) എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്സി. ഫോറന്‍സിക് സയന്‍സ്, എം.എസ്സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താനുള്ള സൗകര്യം ഒക്ടോബര്‍ ഏഴിന് അഞ്ച് വരെ ലഭ്യമാകും.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.കോം ഏപ്രില്‍ 2022, വിദൂര വിദ്യാഭ്യാസ വിഭാഗം എം.കോം. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 (2019 പ്രവേശനം), ഏപ്രില്‍ 2021, (2019 പ്രവേശനം) നാലാം സെമസ്റ്റര്‍, ഏപ്രില്‍ 2021 സപ്ലിമെന്ററി (2017, 2018) മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍ ഏപ്രില്‍ 2022, സപ്ലിമെന്ററി ജൂലൈ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പി എച്ച് ഡി പ്രവേശനം
സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും 2022-23 വര്‍ഷത്തിലേക്കുള്ള പി.എച്ച്.ഡി. പ്രവേശനത്തിനായി (എന്‍ട്രന്‍സ് പരീക്ഷയില്‍നിന്ന് ഒഴിവാക്കിയ വിഭാഗത്തില്‍നിന്ന് മാത്രം) അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, ചെല്ലാന്‍ രസീത്, മാറ്റ് അനുബന്ധ രേഖകള്‍ എന്നിവ ഡയറക്ടര്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെല്‍, കണ്ണൂര്‍ സര്‍വകലാശാല, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍- 670002 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ 29. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
എന്‍ എസ് എസ് അവാര്‍ഡ് വിതരണം
2021-22 വര്‍ഷത്തെ സര്‍വകലാശാലാ തലത്തിലുള്ള എന്‍ എസ് എസ് അവാര്‍ഡ്ദാനം ഒക്ടോബര്‍ 22 ന് സര്‍വകലാശാലാ ആസ്ഥാനത്ത് നടക്കും. 2018-19, 2019-20, 2020-21 വര്‍ഷത്തെ സംസ്ഥാന എന്‍ എസ് എസ് അവാര്‍ഡ് ജേതാക്കള്‍, റിപ്പബ്ലിക് ദിന പരേഡില്‍ കണ്ണൂര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ച ഗായത്രി കെ എം, 2020-21 വര്‍ഷത്തെ എന്‍ എസ് എസ് വളണ്ടിയര്‍ വിഭാഗത്തില്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ആകാശ് പി എന്നിവരെ ചടങ്ങില്‍ അനുമോദിക്കും.
പ്രൈവറ്റ് രജിസ്ട്രേഷന് അസൈന്മെന്റ്
പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ അസൈന്മെന്റ് ഒക്ടോബര്‍ 17, തിങ്കള്‍ വൈകിട്ട് അഞ്ച് മണിക്കു മുന്‍പായി വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ സമര്‍പ്പിക്കണം. സര്‍വകലാശാല വെബ്സൈറ്റില്‍നിന്ന് അസൈന്മെന്റ് ചോദ്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. വിഷാദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
റിഫ്രഷര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം
യു ജി സി – എച് ആര് ഡി സി 2022-23 വര്‍ഷത്തില്‍ യു ജി സി അനുവദിച്ച ഫാക്കല്‍റ്റി ഇന്‍ഡക്ഷന്‍ കോഴ്സിലേക്ക് സര്‍വകലാശാല, കോളേജ് അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഫാക്കല്‍റ്റി ഇന്‍ഡക്ഷന്‍ പ്രോഗ്രാം ഒക്ടോബര്‍ 13 മുതല്‍ 26 വരെയായിരിക്കും. അപേക്ഷകര്‍ക്ക് കണ്ണൂര്‍ സര്‍വകലാശാല എച് ആര് ഡി സി വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല എച് ആര് ഡി സി വെബ്സൈറ്റില്‍ ലഭ്യമാണ്. http://www.hrdc.kannur university.ac.in
മറ്റു വിദ്യാഭ്യാസ വാര്‍ത്തകള്‍
സംസ്കൃത സവകലാശാലയില്‍ ബി എ (സംസ്കൃതം) ഒഴിവുകള്‍
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും വിവിധ സംസ്കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/പ്രീഡിഗ്രി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവ തത്തുല്യ യോഗ്യതയുളളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസില്‍ കൂടരുത്.
സര്‍വകലാശാലയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ മൂന്ന്. ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയും മാര്‍ക്ക് ലിസ്റ്റ് അടക്കമുളള നിര്‍ദ്ദിഷ്ട രേഖകളുടെ പകര്‍പ്പും അപേക്ഷ ഫീസായ 50/രൂപ (എസ്. സി./എസ്. ടി. വിദ്യാര്‍ത്ഥികള്‍ക്ക് 10/രൂപ) ഓണ്‍ലൈനായി അടച്ചതിന്റെ രസീതും ഉള്‍പ്പെടെ അതാത് പ്രാദേശിക ക്യാമ്പസുകളിലെ ഡയറക്ടമാര്‍ക്കും കാലടി മുഖ്യക്യാമ്പസില്‍ അതാത് വകുപ്പ് മേധാവികള്‍ക്കും ഒക്ടോബര്‍ ആറിന് മുമ്പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് (www.ssus.ac.in) സന്ദര്‍ശിക്കുക.
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
പരീക്ഷയ്ക്ക് ഓൺലൈൻ ആയി ഒക്ടോബർ 1 മുതൽ ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗ ത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്ടോബർ 2 നും 2022 ഒക്ടോബർ 20 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30ന് മുമ്പ് തിരുവനന്തപുരം എൽ.ബി.എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ ‘ഓൺ ലൈൻ’ ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്
കുഴല്‍മന്ദം ഗവ: ഐ.ടി.ഐ ഐ.എം.സിയുടെ കീഴില്‍ ആരംഭിക്കുന്ന ഒരു വര്‍ഷ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. ഫോണ്‍: 8301830093, 7012381939.