University Announcements 30 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, ie malayalam

University Announcements 30 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളുലേക്കുളള പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് റാങ്ക്‌ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ഒക്‌ടോബര്‍ 4 മുതല്‍ 6 വരെയാണ് കോളേജില്‍ പ്രവേശനം. വിശദവിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്‌സൈറ്റ് (admissions. keralauniversity.ac.in)) സന്ദര്‍ശിക്കുക.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേയും യു.ഐ.റ്റി.കളിലേയും ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ഓണ്‍ലൈനായി ഒക്‌ടോബര്‍ 1 (നാളെ) മുതല്‍ ആരംഭിക്കുന്നതായിരിക്കും.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, എം.എ. മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം, എം.എസ്‌സി. ഇലക്‌ട്രോണിക്‌സ്, എം.കോം. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ., തമിഴ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബര്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാലയുടെ അവസാനവര്‍ഷ ബി.എ.യുടെ സെപ്റ്റംബര്‍ 27 ന് നടക്കേണ്ടിയിരുന്നതും ഒക്‌ടോബര്‍ 1 ലേക്ക് മാറ്റിവച്ചതുമായ സബ്‌സിഡിയറി സബ്ജക്ടുകളായ കേരളഹിസ്റ്ററി, ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ലോജിക് ആന്റ് തിയറി ഓഫ് നോളജ്, ടൂറിസം ആന്റ് ടൂറിസ്റ്റ് സെന്റേഴ്‌സ് ഇന്‍ ഇന്ത്യ എന്നീ പരീക്ഷകള്‍ ഒക്‌ടോബര്‍ 5 (ചൊവ്വാഴ്ച) യിലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാസമയത്തില്‍ മാറ്റമില്ല.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി ഫെബ്രുവരി 2021 (2013 സ്‌കീം) – കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 13607 – മൈക്രോ പ്രോസസര്‍ ലാബ്, 13608 – സിസ്റ്റം സോഫ്റ്റ്‌വെയര്‍ ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 5 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എഡ്. (2013 സ്‌കീം – മേഴ്‌സിചാന്‍സ്), ഒക്‌ടോബര്‍ 2021 പരീക്ഷയ്ക്ക് പിഴകൂടാതെ ഒക്‌ടോബര്‍ 8 വരെയും 150 രൂപ പിഴയോടെ ഒക്‌ടോബര്‍ 13 വരെയും 400 രൂപ പിഴയോടെ ഒക്‌ടോബര്‍ 18 വരെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്നാം വര്‍ഷ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (എച്ച്.ഐ.), ബി.കോം. (എച്ച്.ഐ.), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി.എഫ്.എ.) (എച്ച്.ഐ.) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം ശ്രീകാര്യത്തുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (നിഷ്), അടൂര്‍ മനകലയിലെ ബിഷപ് മൂര്‍ കോളേജ് ഫോര്‍ ദ ഹിയറിംഗ് ഇംപയേര്‍ഡ് എന്നീ കോളേജുകളിലെ 2021 – 22 വര്‍ഷത്തേക്കുളള ഒന്നാം വര്‍ഷ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (എച്ച്.ഐ.), ബി.കോം. (എച്ച്.ഐ.), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (ബി.എഫ്.എ.) (എച്ച്.ഐ.) എന്നീ കോഴ്‌സുകളിലേക്കുളള പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 7. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

യൂണിവേഴ്‌സിറ്റി/കോളേജ് അദ്ധ്യാപകര്‍ക്ക് ഹ്രസ്വകാല പരിശീലന പരിപാടി

കേരളസര്‍വകലാശാലയിലെ യു.ജി.സി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ 2021 നവംബര്‍ 5 മുതല്‍ 11 വരെ യൂണിവേഴ്‌സിറ്റി/കോളേജ് അദ്ധ്യാപകര്‍ക്ക് വേണ്ടി നടത്തുന്ന ‘ടെക്‌നോ പെഡഗോജി’ (Techno Pedagogy) എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഹ്രസ്വകാല പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും www. keralauniversity.ac.in/ugcasc എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷകള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രത്തോടുകൂടി hrdcunike@yahoo.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഒക്‌ടോബര്‍ 18 ന് മുന്‍പ് മെയില്‍ ചെയ്യേണ്ടതാണ്. കൂടാതെ ദി ഡയറക്ടര്‍, യു.ജി.സി. ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍, ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗ്, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം – 695581 എന്ന വിലാസത്തില്‍ തപാല്‍ വഴിയും ഒക്‌ടോബര്‍ 18 ന് മുന്‍പ് അയയ്ക്കാവുന്നതാണ്.

യു.ഐ.എം. – എം.ബി.എ. കൗണ്‍സിലിംഗ്

കേരളസര്‍വകലാശാലയുടെ വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളില്‍ (യു.ഐ.എം) എം.ബി.എ. (ഫുള്‍ടൈം) കോഴ്‌സിലേക്ക് 2021 – 23 വര്‍ഷത്തെ പ്രവേശനത്തിനുളള കൗണ്‍സിലിംഗ് കാര്യവട്ടത്തെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ ഒക്‌ടോബര്‍ 4 മുതല്‍ നടത്തുന്നതാണ്. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ക്ക് www. admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഒന്നാം വര്‍ഷ ബി.ടെക്. – എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള കാര്യവട്ടം എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സില്‍ ഒഴിവുളള 4 എന്‍.ആര്‍.ഐ. സീറ്റുകളിലേക്ക് (ഇ.സി.ഇ – 3 & ഐ.ടി. – 1) അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് www. ucek.in സന്ദര്‍ശിക്കുക. ഫോണ്‍: 9447125125, 8129602033, 9388011160

എം.എസ്.സി. അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ് മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയില്‍ ഈ വര്‍ഷത്തെ എം.എസ്.സി. അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്, എം.എസ്‌സി. പ്രോഗ്രാമിന് മത്സ്യതൊഴിലാളികളുടെ കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ഒഴിവുണ്ട്. ബി.എസ്സി. സുവോളജി, അക്വാകള്‍ച്ചര്‍, ഫിഷറീസ് കോഴ്‌സുകള്‍ 50 ശതമാനം മാര്‍ക്കോടെ പാസായവര്‍ ഒക്ടോബര്‍ 4 ന് രാവിലെ 11 മണിക്ക് മതിയായ രേഖകള്‍ സഹിതം കാര്യവട്ടത്തെ വകുപ്പ് ഓഫീസില്‍ ഹാജരാകണം.

എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളില്‍ എം.എ. സോഷ്യോളജി, എം.എസ്‌സി. ഇന്റഗ്രേറ്റീവ് ബയോളജി, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടേഷന്‍, അപ്ലൈഡ് അക്വാകള്‍ച്ചര്‍, എം.എല്‍.ഐ.എസ്.സി. എന്നീ പ്രോഗ്രാമുകള്‍ക്ക് 2021-23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒക്ടോബര്‍ 1 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.

ഐ.എം.കെ. എം.ബി.എ. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയിലെ കാര്യവട്ടം ക്യാമ്പസിലെ ഐ.എം.കെ. യില്‍ എം.ബി.എ. ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ ഒക്ടോബര്‍ 1 ന് രാവിലെ 10 മണിക്ക് കാര്യവട്ടം ഐ.എം.കെ.യില്‍ കൗണ്‍സിലിംഗിന് ഹാജരാകേണ്ടതാണ്. അഡ്മിഷന്‍ മെരിറ്റ്, റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും.

ഐ.എം.കെ. എം.ബി.എ. (ഈവനിംഗ്) സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയിലെ കാര്യവട്ടം ക്യാമ്പസിലെ ഐ.എം.കെ. യില്‍ എം.ബി.എ. (ഈവനിംഗ്) കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. അപേക്ഷിച്ചിട്ടുളളവര്‍ ഒക്ടോബര്‍ 4 ന് ഉച്ചയ്ക്ക് 2 മണിക്ക് കാര്യവട്ടം ഐ.എം.കെ.യില്‍ കൗണ്‍സിലിംഗിന് ഹാജരാകേണ്ടതാണ്.

പി.ജി. (സി.എസ്.എസ്.)സ്‌പോര്‍ട്‌സ് ക്വാട്ട, PWD (PERSONS WITH DISABILITY) അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ പഠന വകുപ്പുകളില്‍ 2021 പി.ജി. അഡ്മിഷനിലേക്കുള്ള പ്രവേശന പരീക്ഷ എഴുതിയവരില്‍ സ്‌പോര്‍ട്‌സ് ക്വാട്ട, PWD (PERSONS WITH DISABILITY) കാറ്റഗറിയില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ രേഖകള്‍ സഹിതം അപേക്ഷകള്‍ സി.എസ്.എസ.് ഓഫീസില്‍ 2021 ഒക്ടോബര്‍ 6 നകം സമര്‍പ്പിക്കേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പി.ജി. പ്രവേശന ക്വാട്ട: റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ഏകജാലകം വഴിയുള്ള ബിരുദാനന്തര – ബിരുദ കോഴ്സ് പ്രവേശനത്തിന് സ്‌പോർട്‌സ്/കൾച്ചറൽ/പി.ഡി. ക്വാട്ടകളിലേക്കുള്ള അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ടവർ ഒക്‌ടോബർ നാലിനകം കോളേജുകൾ നിഷ്‌കർഷിക്കുന്ന സമയത്ത് ഹാജരായി പ്രവേശനം നേടണം.

ബിരുദ പ്രവേശനം: സംവരണ വിഭാഗക്കാർക്കുള്ള പ്രത്യേക അലോട്‌മെന്റ്

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനത്തിന് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്‌മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് ഒക്‌ടോബർ നാലിന് വൈകീട്ട് നാലിനകം അലോട്‌മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശനം നേടണം.

അലോട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന അസൽ സാക്ഷ്യപത്രങ്ങൾ സഹിതം വേണം കോളജുകളിൽ പ്രവേശനത്തിനായി എത്താൻ. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടേയും ഫീസടച്ചശേഷം കോളേജിൽ പ്രവേശനം നേടാത്തവരുടെയും അലോട്‌മെന്റ് റദ്ദാക്കും.

പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം പ്രത്യേക അലോട്‌മെന്റിൽ പ്രവേശനത്തിനർഹത നേടിയവർ അലോട്‌മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടുന്നപക്ഷം ഓൺലൈനായി അടയ്ക്കുന്ന യൂണിവേഴ്‌സിറ്റി ഫീസിന് പുറമെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് കോളേജുകളിൽ അടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതാണ്.

മുൻ അലോട്‌മെന്റുകളിൽ അലോട്‌മെന്റ് ലഭിച്ച് താൽക്കാലിക പ്രവേശനമെടുത്തവരുൾപ്പെടെ എല്ലാ വിഭാഗം എസ് സി./എസ്.ടി. അപേക്ഷകരും അലോട്‌മെന്റ് ലഭിച്ച കോളേജുകളിൽ ഒക്‌ടോബർ നാലിന് വൈകീട്ട് നാലിനകം സ്ഥിരപ്രവേശനം നേടാത്തപക്ഷം അത്തരം അപേക്ഷകരുടെ അലോട്‌മെൻ്റും റദ്ദാക്കും. മുൻ അലോട്‌മെന്റുകളിൽ താൽക്കാലിക/സ്ഥിരപ്രവേശനമെടുത്ത് നിൽക്കുന്നവർ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒന്നാം സ്‌പെഷൽ അലോട്‌മെന്റിൽ പങ്കെടുക്കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരക്കാർ നിലവിൽ ലഭിച്ച അലോട്‌മെന്റിൽതന്നെ പ്രവേശനം നേടണം. ഇത്തരക്കാരുടെ മുൻ അലോട്‌മെന്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

വാക്ക് -ഇൻ-ഇൻറർവ്യൂ മാറ്റി

മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലുള്ള ഇൻറർനാഷണൽ ആൻഡ് ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻഡ് നാനോടെക്നോളജി എന്ന സ്ഥാപനത്തിലേക്ക് എച്ച് ആർ ടി ഇ എം അനലറ്റിക്കൽ എഞ്ചിനിയർ തസതികയിൽ കരാർ നിയമനത്തിനായി ഇന്ന് (ഒക്ടോബർ 1) നടത്താൻ നിശ്ചയിച്ചിരുന്ന വാക് – ഇൻ-ഇൻ്റർവ്യൂ മാറ്റിവച്ചു പുതുക്കിയ തീയതി പിന്നീട്.

ഒക്ടോബർ 5 ലെ പരീക്ഷ മാറ്റി

ഒന്നാം സെമെസ്റ്റർ സി.ബി സി.എസ് ബിരുദ പരീക്ഷയുടെ ഒക്ടോബർ 5 നു നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2020 അഡ്മിഷൻ റഗുലർ/2017, 2018, 2019 അഡ്മിഷൻ റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2020 അഡ്മിഷൻ സി.ബി.സി.എസ്. റഗുലർ/2019 അഡ്മിഷൻ റീഅപ്പിയറൻസ്, 2014-2018 അഡ്മിഷൻ സി.ബി.സി.എസ്.എസ്. റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്‌ടോബർ മൂന്നുവരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ അഞ്ചുവരെയും അപേക്ഷിക്കാം.

പരീക്ഷാ തീയതി

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിലെ രണ്ടാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി) എം.എ. പ്രോഗ്രാംസ് ഇൻ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ് ആന്റ് പബ്ലിക് പോളിസി ഗവേണൻസ് പരീക്ഷകൾ ഒക്‌ടോബർ 20 ന് ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ എട്ടുവരെയും 525 രൂപ പിഴയോടെ ഒക്‌ടോബർ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 13 വരെയും അപേക്ഷിക്കാം.

പി.ജി. പൊതുപ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും 2021-22 അക്കാദമിക വർഷത്തിലെ വിവിധ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് സെപ്തംബർ 10, 11 തീയതികളിൽ നടന്ന പൊതുപ്രവേശന പരീക്ഷയുടെ താൽക്കാലിക ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലം രജിസ്റ്റർ നമ്പർ ഉപയോഗിച്ച് www. cat.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. പൊതു പ്രവേശന പരീക്ഷയുടെ മാർക്ക് കൂടാതെ അതത് പഠന വകുപ്പുകൾ നടത്തുന്ന ഇന്റർവ്യൂ/ ഗ്രൂപ്പ് ഡിസകഷൻ/ വിവരണാത്മക പരീക്ഷ/ കായിക ക്ഷമത പരീക്ഷ എന്നിവയുടെ മാർക്കുകൾ കൂടി ചേർത്തതിന്‌ശേഷം ഓരോ പ്രോഗ്രാമുകളിലെയും സീറ്റുകൾക്ക് ആനുപാതികമായി സംവരണത്തിന്റെ മാനദണ്ഡത്തിൽ തയാറാക്കുന്ന സെലക്ഷൻ ലിസ്റ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ: cat@mgu.ac.in, ഫോൺ: 0481-2733595.

വൈവാ -വോസി

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് നടത്തുന്ന എം.ഫിൽ (2019-20 ബാച്ച്) ഇൻ പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് പരീക്ഷയുടെ വൈവാ -വോസി (റഗുലർ/റീഅപ്പിയറൻസ്) ഒക്‌ടോബർ 21 രാവിലെ 10ന് സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടക്കും. വിദ്യാർഥികൾ ഒക്‌ടോബർ 18ന് മുമ്പായി ഡെസർട്ടേഷൻ സമർപ്പിക്കണം. പിഴയില്ലാതെ ഒക്‌ടോബർ എട്ടുവരെയും 530 രൂപ പിഴയോടെ ഒക്‌ടോബർ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ 13 വരെയും അപേക്ഷിക്കാം.

2021 സെപ്തംബറിൽ നടന്ന പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി ഒക്‌ടോബർ നാലുമുതൽ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

തടഞ്ഞുവച്ച പരീക്ഷഫലം പ്രസിദ്ധീകരിച്ചു

2021 മെയ് മാസത്തിൽ നടന്ന അവസാന വർഷ ബി.എസ് സി. നഴ്‌സിംഗ് (റഗുലർ – പുതിയ സ്‌കീം) പരീക്ഷ താൽക്കാലികമായി എഴുതിയതും ഒന്ന്, രണ്ട്, മൂന്ന് വർഷ പരീക്ഷകൾ പൂർത്തിയാക്കാത്തതിനാൽ നാലാം വർഷ പരീക്ഷഫലം തടഞ്ഞുവച്ചതുമായ വിദ്യാർഥികളുടെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

2021 മെയ് മാസത്തിൽ നടന്ന നാലാം വർഷ ബി.എസ് സി. നഴ്‌സിംഗ് (റഗുലർ-2016- അഡ്മിഷൻ) പരീക്ഷയുടെ തടഞ്ഞുവയ്ക്കപ്പെട്ട പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 14 വരെ അപേക്ഷിക്കാം.

പരീക്ഷഫലം

2021 ഫെബ്രുവരി/മാർച്ച് മാസങ്ങളിൽ നടന്ന ഒന്നാം വർഷ ബി.എസ് സി. നഴ്‌സിംഗ് (പഴയ സ്‌കീം – മേഴ്‌സി ചാൻസ്/ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ അഞ്ചുവരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ ബിസിനസ് സ്റ്റഡീസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ക്ലിനിക്കൽ ന്യൂട്രിഷൻ ആന്റ് ഡയറ്റെറ്റിക്‌സ് (സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്‌സ് (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ജിയോളജി (റഗുലർ/സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഏപ്രിലിൽ നടന്ന അഞ്ച്, ആറ് സെമസ്റ്റർ ബി.എ. മോഡൽ 1 (പ്രൈവറ്റ് രജിസ്‌ട്രേഷൻ) സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

റിസര്‍ച്ച് ഫെലോ ഒഴിവ്

സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ആക്‌സിലറേറ്റര്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്ത ന്യൂക്ലിയാര്‍ ഗവേഷണ പ്രൊജക്ടില്‍ ഒരു റിസര്‍ച്ച് ഫെലോ/പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പ്രൊഫ. എം.എം. മുസ്തഫക്ക് ഒക്‌ടോബര്‍ 2-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. mmm@uoc.ac.in എന്ന ഇ-മെയിലിലേക്കാണ് അപേക്ഷ അയക്കേണ്ടത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.എസ്.സി. പരീക്ഷാ പരിശീലനം

പി.എസ്.സി.യുടെ പത്താം ക്ലാസ് യോഗ്യതയുള്ള മെയിന്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ 30 ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വാട്‌സ്ആപ് നമ്പര്‍, പ്രിലിമിനറി പരീക്ഷാ രജിസ്റ്റര്‍ നമ്പര്‍ എന്നിവ സഹിതം ugbkkd@uoc.ac.in എന്ന ഇ-മെയിലില്‍ ഒക്‌ടോബര്‍ 5-ന് മുമ്പായി അപേക്ഷിക്കണം. ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്കാണ് അവസരം. ഫോണ്‍ : 0494 2405540

പരീക്ഷാ ഫലം

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 11 വരെ അപേക്ഷിക്കാം.

സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

അദീബി ഫാസില്‍ ഉറുദു പ്രിലിമിനറി ഒന്നാം വര്‍ഷ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും രണ്ടാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ ഒക്‌ടോബര്‍ 13 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഏപ്രില്‍ 2019-ലോ അതിനു മുമ്പോ അദീബി ഫാസില്‍ പ്രിലിമിനറി പരീക്ഷ പാസായവര്‍ക്ക് അദീബി ഫാസില്‍ ഉറുദു അവസാനവര്‍ഷ ഏപ്രില്‍/മെയ് 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 13 വരെയും 170 രൂപ പിഴയോടെ 18 വരെയും ഓണ്‍ലൈനായി ഫീസടച്ച് 20-നു മുമ്പായി നേരിട്ട് അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2020 പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 11 വരെയും 170 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 16 വരെ അപേക്ഷിക്കാം.

ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ. റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് 8 വരെ അപേക്ഷിക്കാം.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 8 വരെയും 170 രൂപ പിഴയോടെ 12 വരെയും ഫീസടച്ച് 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രത്യേക പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ പ്രത്യേക പരീക്ഷ ഒക്‌ടോബര്‍ 6-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

2019 ബാച്ച് മൂന്നാം സെമസ്റ്റര്‍ ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് നവംബര്‍ 2020 പരീക്ഷ ഒക്‌ടോബര്‍ 11, 12 തീയതികളില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജൂലൈ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബി.എഡ് – പുനഃപ്രവേശനം

സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത കോളേജുകളിലും, സർവ്വകലാശാലയുടെ സെന്ററുകളിലും 2021-22 അക്കാദമിക വർഷത്തെ ബി.എഡ് പ്രോഗ്രാമിന്റെ (2020 പ്രവേശനം) മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം അനുവദിക്കുന്നതിനായി യോഗ്യരായ വിദ്യാർത്ഥികൾ 2021 ഒക്ടോബർ 22 വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്. (www. kannuruniversity.ac.in – certificate portal).

B.Ed- 2021 -22 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം

കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ 2021-22 അധ്യയന വർഷത്തെ ബി.എഡ് പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജുകളിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതില്ല. പ്രസ്തുത അപേക്ഷകർ ഏകജാലകം വഴിയുള്ള രജിസ്ട്രേഷൻ സമയത്തു തന്നെ കമ്മ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനത്തിനായി ഓപ്ഷൻസ് നൽകേണ്ടതാണ്.
Help Line No : 0497 2715261, 7356948230 e-mail id :bedsws@kannuruniv.ac.in

പി.ജി. ഒന്നാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

2021-22 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www. admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 04.10.2021 നു വൈകുന്നേരം 5 മണിക്കകം അഡ്മിഷൻ ഫീസ് ഓൺലൈനായി (SBIepay വഴി) നിർബന്ധമായും അടയ്ക്കേണ്ടതാണ്. മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.

ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്. കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ റെക്കഗ്നീഷൻ ഫീ ആയ 165/- രൂപയും മെട്രിക്കുലേഷൻ ഫീ ആയ 165/- രൂപയും ഉൾപ്പെടെ 330/- രൂപ കോളേജുകളിൽ പ്രവേശനം നേടിയതിനു ശേഷം സർവകലാശാലയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി അടയ്‌ക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അവരുടെ പ്രൊഫൈലിൽ കാണുന്ന ‘Pay fees’ ബട്ടണിൽ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്, അഡ്മിഷൻ ഫീസ് വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരല്ലെങ്കിൽ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടയ്‌ക്കേണ്ടതാണ്.

അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 04 .10.2021 ന് വൈകുന്നേരം 5 മണിക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണ്. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്യ ഹയർ ഓപ്ഷനുകൾ പിന്നീട് ഒരു കാരണവശാലും പുന:സ്ഥാപിച്ച് കൊടുക്കുന്നതല്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

രണ്ടാം അലോട്ട്മെന്റ് – 05.10.2021 കോളേജ് പ്രവേശനം

ഒന്നാം അലോട്ട്മെന്റിനു ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് രണ്ടാം അലോട്ട്മെന്റ് നടത്തുന്നതാണ്. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം മാത്രം അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്
രജിസ്‌ട്രേഷൻ ഫീസ്, സർവ്വകലാശാല ഫീസ്, എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്
യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ്
ജനനതീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
വിടുതൽ സർട്ടിഫിക്കറ്റ് (TC)
കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്
അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് )
അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്)
ഗ്രേസ്മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്
കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും.
അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്
ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് www. admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230 e-mail id: pgsws@kannuruniv.ac.in

എം.ബി.എ. -റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സര്‍വകലാശാലാ പഠന വകുപ്പ്, സെന്‍ററുകള്‍, ഐ.സി.എം. പറശ്ശിനിക്കടവ് എന്നിവിടങ്ങളിലേക്കുള്ള 2021-22 അധ്യയന വര്‍ഷത്തെ, എം.ബി.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2021 ഒക്ടോബര്‍ 1,4,5 എന്നീ തീയതികളിൽ സര്‍വകലാശാലയുടെ, തലശ്ശേരി, പാലയാട് കാമ്പസിലെ MBA ഡിപ്പാര്‍ട്ട്മെന്‍റില്‍ വച്ചാണ് അഡ്മിഷന്‍ നടത്തുന്നത്. പ്രവേശനത്തിന് തിരഞ്ഞെടുത്തിട്ടുള്ള റാങ്ക് ലിസ്റ്റില്‍(വെബ് സൈറ്റില്‍ ലഭ്യമാണ്) ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളെ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ഇ-മെയില്‍ വഴി അറിയിക്കുന്നതാണ്. അറിയിപ്പ് ലഭിച്ചവര്‍ അനുവദിച്ചിട്ടുള്ള സമയക്രമത്തില്‍ തന്നെ ബന്ധപ്പെട്ട രേഖകള്‍ സഹിതം പാലയാട് ഡോ. ജാനകി അമ്മാള്‍ കാമ്പസിലെ എം.ബി.എ. ഡിപ്പാര്‍ട്ട്മെന്‍റില്‍ ഹാജരാകേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230. e-mail id: deptsws@kannuruniv.ac.in

ടൈംടേബിൾ

21.10.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (ബി. ബി എം. ഒഴികെ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2014 സിലബസിനും 2019 സിലബസിനും വ്യത്യസ്ത ടൈംടേബിളുകളാണ്.

പരീക്ഷകൾക്ക് അപേക്ഷിക്കാം

21.10.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (ബി. ബി എം. ഒഴികെ), ഏപ്രിൽ 2021 പരീക്ഷകൾക്ക് 04.10.2021 ന് വൈകുന്നേരം 5 മണി വരെ 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 05.10.2021 നകം സർവകലാശാലയിൽ ലഭിക്കണം. 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷ/ കേസ് സ്റ്റഡി

നാലാം സെമസ്റ്റർ എം. സി. എ./ എം. സി. എ. ലാറ്ററൽ എൻട്രി ഡിഗ്രി (C. B. S. S. – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2021 പ്രായോഗിക പരീക്ഷ/ കേസ് സ്റ്റഡി ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്:

ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല – 05.10.2021, 07.10.2021

ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ് – 06.10.2021, 08.10.2021

ഐ ടി എഡ്യൂക്കേഷൻ സെന്റർ ,പാലയാട് – 21.10.2021, 22.10.2021

ഒന്നാം സെമസ്റ്റർ എം. എസ് സി. കമ്പ്യൂട്ടർ സയൻസ് ഡിഗ്രി (C. B. S. S. – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2020 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 08.10.2021 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക

Read More: University Announcements 29 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 30 september 2021

Next Story
Victers Channel Timetable October 01: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 01 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com