Latest News

University Announcements 30 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 30 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ബിരുദ പ്രവേശനം 2021 രണ്ടാം സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനായുളള 2ിറ സ്‌പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യുക. നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ പ്രൊഫൈലില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. നവംബര്‍ 01 മുതല്‍ 03 വരെയാണ് അഡ്മിഷന്‍ എടുക്കേണ്ടത്. കോളേജില്‍ പോയി അഡ്മിഷന്‍ എടുക്കേണ്ട തീയതിയും സമയവും അലോട്ട്‌മെന്റ് മെമ്മോയില്‍ നല്‍കിയിട്ടുണ്ട്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനല്‍ സഹിതം കോളേജില്‍ ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ അതതു കോളേജിലെ പ്രിന്‍സിപ്പാളുമായി ബന്ധപ്പെട്ട് നവംബര്‍ 03 നുള്ളില്‍ അഡ്മിഷന്‍ എടുക്കേണ്ടതാണ്.

നിലവില്‍ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ എടുത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റ് ഓപ്ഷന്‍ നല്‍കിയവര്‍ പുതിയ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍, നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും ടി.സി.യും മറ്റു സര്‍ട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ നിര്‍ബന്ധമായും അഡ്മിഷന്‍ എടുക്കേണ്ടതാണ്. അവര്‍ക്ക്, മുന്‍പ് എടുത്ത ഓപ്ഷനില്‍ തുടരാന്‍ സാധിക്കുന്നതല്ല. നവംബര്‍ 03 ന് മുന്‍പ് പുതിയ അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് ക്യാന്‍സല്‍ ആകുന്നതും അലോട്ട്‌മെന്റ് നടപടിയില്‍ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക.

പുതിയതായി അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിര്‍ബന്ധമായും ജലൃാമിലി േഅറാശശൈീി എടുക്കേണ്ടതാണ്. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും അസ്സല്‍ (ശിരഹൗറശിഴ ഠ.ഇ.) കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്. ജലൃാമിലി േഅറാശശൈീി എടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് https:// admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

യു.ജി പ്രവേശനം 2021സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം – സപ്ലിമെന്ററി ലിസ്റ്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ നവംബര്‍ 1 നകം രേഖാമൂലം (ഇ-മെയില്‍ onlineadmission @keralauniversity.ac.in)പരാതി നല്‍കണം. ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. ആന്വല്‍ സ്‌കീം സപ്ലിമെന്ററി – 2014 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2012 അഡ്മിഷന്‍ വരെ & 2013 അഡ്മിഷന്‍ (വിദൂരവിദ്യാഭ്യാസവിഭാഗം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍, വൈവവോസി

കേരളസര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ നാല്, മൂന്ന്, രണ്ടാം വര്‍ഷ ബി.എസ്‌സി. നഴ്‌സിംഗ് (മേഴ്‌സിചാന്‍സ് – 2006 മുതല്‍ 2009 വരെയുളള അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവാവോസി പരീക്ഷകള്‍ യഥാക്രമം നവംബര്‍ 8, 24, ഡിസംബര്‍ 1 തീയതികളില്‍ തിരുവനന്തപുരം ഗവ.നഴ്‌സിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ പാര്‍ട്ട് ഒന്ന് & രണ്ട് ഏപ്രില്‍ 2021 സെഷന്‍ ബി.എ. ആന്വല്‍ സ്‌കീം പരീക്ഷകള്‍ നവംബര്‍ 15 – ാം തീയതിയും, ബി.എ. ആന്വല്‍ സ്‌കീം അഫ്‌സല്‍ ഉല്‍-ഉലാമ പാര്‍ട്ട് ഒന്ന് & രണ്ട് ഏപ്രില്‍ 2021 സെഷന്‍ പരീക്ഷകള്‍ നവംബര്‍ 16 – ാം തീയതി ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 നവംബര്‍ 9 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.കോം. കമ്പ്യൂട്ടര്‍ പ്രാക്ടിക്കല്‍ (എഫ്.ഡി.പി.) – (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബര്‍ 8 ന് ആരംഭിക്കുന്ന നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റര്‍ അഞ്ച് വര്‍ഷ എം.ബി.എ. (ഇന്റഗ്രേറ്റഡ്)/ഇന്റഗ്രേറ്റഡ് ബി.എം. – എം.എ.എം. (2015 സ്‌കീം – റെഗുലര്‍ ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ 2021 ഡിസംബര്‍ 1 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്./കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം.ഡിഗ്രി പരീക്ഷയ്ക്ക് 2016 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അവസരം കൂടി അനുവദിച്ചിരിക്കുന്നു. ഈ പരീക്ഷയ്ക്ക് പിഴകൂടാതെ നവംബര്‍ 1 മുതല്‍ 6 വരെയും 150 രൂപ പിഴയോടെ നവംബര്‍ 10 വരെയും 400 രൂപ പിഴയോടെ നവംബര്‍ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ.(ഡി.എം.), എം.എ.എച്ച്.ആര്‍.എം. – പ്രവേശന പരീക്ഷ – പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല 2021 ഒക്‌ടോബര്‍ 18 മുതല്‍ 22 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസ്, കാട്ടാക്കട വിഗ്യാന്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ്, കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളേജ്, കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് എന്നീ കോളേജുകളിലേക്കുളള എം.എസ്.ഡബ്ല്യൂ, എം.എസ്.ഡബ്ല്യൂ.(ഡി.എം.), എം.എ.എച്ച്.ആര്‍.എം. എന്നീ കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷ നവംബര്‍ 3 മുതല്‍ പ്രസ്തുത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ രണ്ടാം സെമസ്റ്റര്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2020 – 2021 അദ്ധ്യയന വര്‍ഷത്തില്‍ മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാര്‍ക്ക്‌ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിന്‍സിപ്പള്‍മാരുടെ ശുപാര്‍ശയോടെ 1050/- രൂപ ഫീസ് അടച്ച് സര്‍വകലാശാലയില്‍ നവംബര്‍ 30 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 1 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 – 2266245.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എല്‍.എല്‍.എം., എം.എ.ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് ഡിപ്ലോമസി, എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ്, അപ്ലൈഡ് അക്വാകള്‍ച്ചര്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.ജര്‍മന്‍, റഷ്യന്‍, മ്യൂസിക്, ഫിലോസഫി, എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, എം.എസ്‌സി. ഡെമോഗ്രഫി, ആക്ച്ചൂരിയല്‍ സയന്‍സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടേഷന്‍, എം.എഡ്., എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ്, ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 – 23 ബാച്ച് അഡ്മിഷന് എസ്.സി., എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

അപേക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.എച്ച്.എം./ എം.എം.എച്ച്., എം.ടി.ടി.എം. (സി.എസ്.എസ്. – 2020 അഡ്മിഷൻ – റഗുലർ/ 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി/ 2016, 2015, 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ രണ്ടുമുതൽ അഞ്ചുവരെയും 525 രൂപ പിഴയോടെ നവംബർ ആറ്,ഏഴ് തീയതികളിലും 1050 രൂപ സൂപ്പർഫൈനോടെ നവംബർ എട്ടിനും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ college.mug.ac.in എന്ന പോർട്ടലിലെ ‘പ്രിൻസിപ്പൽ പാനൽ’ എന്ന ലിങ്കിലൂടെയും സപ്ലിമെന്ററി വിദ്യാർഥികൾ epay.mgu.ac.in എന്ന പോർട്ടലിലൂടെയും ഫീസടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. എം.എസ് സി. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ) നും എം.എ./ എം.കോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ)നും എം.എസ് സി./ എം.സി.ജെ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 12 (പരീക്ഷ)നും എം.എസ്.ഡബ്ല്യു./ എം.ടി.എ. ആന്റ് എം.ടി.ടി.എം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 22 (പരീക്ഷ)നും അപേക്ഷ സമർപ്പിക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (സി.എസ്.എസ്. – 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 15 മുതൽ 17 വരെയും 525 രൂപ പിഴയോടെ നവംബർ 18 മുതൽ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 20 മുതൽ 22 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ (2015 അഡ്മിഷൻ) 5250 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ (2014 അഡ്മിഷൻ) 7350 രൂപയും മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ (2013 അഡ്മിഷൻ) 10500 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. 2017, 2018 അഡ്മിഷൻ വിദ്യാർഥികൾ പരീക്ഷ രജിസ്‌ട്രേഷൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. 2017ന് മുമ്പ് അഡ്മിഷൻ നേടിയ വിദ്യാർഥികൾ സർവകലാശാല ഓഫീസിൽ അപേക്ഷ നേരിട്ട് അപേക്ഷിക്കണം. www. epay.mgu.ac.in എന്ന പോർട്ടൽ വഴി ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്. നവംബർ 15 മുതൽ പോർട്ടൽ തുറക്കുന്നതാണ്. 2017ന് മുമ്പുള്ള എം.എസ് സി. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 8 (പരീക്ഷ)നും എം.എ./ എം.എസ് സി. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 9 (പരീക്ഷ)നും എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.എ. ആന്റ് എം.ടി.ടി.എം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 22 (പരീക്ഷ)നും എം.സി.ജെ. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 12 (പരീക്ഷ)നും അപേക്ഷ സമർപ്പിക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കും.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ബാച്ചിലേക്ക് (2021 അഡ്മിഷൻ) ജനറൽ വിഭാഗത്തിൽ മൂന്നും ഈഴവ, മുസ്‌ലിം, ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി. വിഭാഗങ്ങളിൽ ഓരോ സീറ്റും ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ മൂന്നിന് ഉച്ചയ്ക്ക് 12ന് എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. ഈഴവ, മുസ്‌ലിം, ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിതസമയത്ത് ഹാജരാകാത്തപക്ഷം പ്രസ്തുത സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ അഞ്ചിന് രാവിലെ 11ന് പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9446459644.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ് സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.സി., എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ മൂന്നിന് വൈകീട്ട് 3.30ന് മുമ്പായി എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9446459644.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആന്റ് ട്രാവൽ മാനേജ്‌മെന്റ് (എം.ടി.ടി.എം.) പ്രോഗ്രാമിൽ 2021-22 അധ്യയന വർഷം എസ്.സി., എസ്.ടി., ഈഴവ വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് രാവിലെ 11ന് പഠനവകുപ്പിൽ എത്തണം. ഈഴവ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെയും എസ്.സി./ എസ്.ടി. വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഒ.ഇ.സി. വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ എസ്.ഇ.ബി.സി. വിഭാഗക്കാരെയും അവരുടെയും അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. വിശദവിവരത്തിന് ഫോൺ: 0481-2732922, 9847700527.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.എസ് സി. – ഐ.ടി. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബി.എസ് സി.-ഐ.ടി. റഗുലര്‍ ഡിഗ്രി കോഴ്‌സിന് (സ്വാശ്രയം) എസ്.സി., എസ്.ടി. മുസ്ലീം വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 2-ന് രാവിലെ 11 മണിക്ക് ഹാജരാകണം. പ്ലസ്ടുവിന് മാത്തമറ്റിക്‌സ് ഒരു വിഷയമായി പഠിച്ചവര്‍ക്കാണ് അവസരം. ഫോണ്‍ : 9745644425.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് വിത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലിറ്റിക്‌സ് ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 1 മുതല്‍ 9 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 12 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം എസ്സ് സി നാനോ സയൻസ് & നാനോ ടെക്നോളജി -സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ എം. എസ്സ്. സി. നാനോ സയൻസ് & നാനോ ടെക്നോളജി കോഴ്സിൽ ജനറൽ/എസ് ഇ ബി സി വിഭാഗങ്ങൾക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യത: ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55% മാർക്കോടെ ബി.എസ്.സി ഫിസിക്സ്/കെമിസ്ട്രി ബിരുദം. അപേക്ഷകർക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി 02 /11 /2021 ന് രാവിലെ 10.00 മണിക്ക് പ്രോഗ്രാം കോർഡിനേറ്ററുടെ മുൻപാകെ ഹാജരാകാവുന്നതാണ്. ഫോൺ: 0497-2806402, 9847421467.

ബിരുദ പ്രവേശനം – എസ് .സി /എസ്.ടി ഒഴിവ്

അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലെ ഒഴിവുള്ള SC/ST സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിന് ഇതുവരെ അപേക്ഷിക്കാത്ത SC/ST വിഭാഗക്കാർക്ക് ഓൺലൈനായി 2021 നവംബർ 1,2 എന്നീ തീയതികളിലായി അപേക്ഷിക്കാം. ഒഴിവുകളുടെ ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതാണ്.

ബിരുദ പ്രവേശനം- എസ് .സി /എസ്.ടി അലോട്മെന്‍റ്

അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി കോഴ്സുകളിലേക്ക് SC/ST വിഭാഗക്കാർക്ക് മാത്രമായി 2021 നവംബർ 3 ന് അലോട്മെന്‍റ് നടത്തുന്നതാണ്. അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ 2021 നവംബർ 5 ന് അകം SBI e-pay വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാവുന്നതാണ്. അഡ്മിഷൻ ഫീസ് 770/- രൂപയാണ്. ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. അലോട്ട്മെന്‍റ് ലഭിച്ചവർ Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്.ഫീസടച്ചവർ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് E PAY വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 2021 നവംബർ 3,5 തീയതികളില്‍ അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതാത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്മെന്‍റ് മെമ്മോ

2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്

  1. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
  2. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  3. വിടുതൽ സർട്ടിഫിക്കറ്റ്
  4. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
  5. അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്),
  6. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്
  7. HSE,VHSE,THSE,CBSC,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്

10.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

11.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

കോളേജ് തല സ്പോട്ട് അഡ്മിഷൻ

ഗവണ്മെന്‍റ്/എയ്ഡഡ് കോളേജുകളിലെ യു.ജി.കോഴ്സുകളിലെ SC/ST ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും നവംബർ 10,11 തീയതികളില്‍ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 2021 നവംബർ 6 മുതൽ 2021 നവംബർ 8 വരെ, അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് 5.11.2021ന് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. വിവിധ കാരണങ്ങളാൽ അലോട്മെന്‍റില്‍ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും പങ്കെടുക്കാം. സ്പോട്ട് അഡ്മിഷനില്‍ പങ്കെടുത്ത് അഡ്മിഷന്‍ ലഭിച്ചവര്‍ 2021 നവംബർ 10,11 തീയതികളിലായി അഡ്മിഷന്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.

സെൽഫ് ഫൈനാൻസിങ് കോളേജുകളിലെ SC/ ST ഉൾപ്പെടെയുള്ള യു. ജി ഒഴിവുകളിലേക്ക് നവംബർ 15,16 എന്നീ തീയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. പങ്കെടുക്കുന്നവർ 11.11.2021 മുതൽ 12.11.2021 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതായിരിക്കും. വിവിധ കാരണങ്ങളാൽ അലോട്മെന്‍റില്‍ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരമുണ്ട്. പുതിയതായി അപേക്ഷിക്കുന്നവർ അഡ്മിഷൻ വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. 2021 നവംബർ 15,16 തീയതികളിലായി അഡ്മിഷന്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.

സ്പോട്ട് അഡ്മിഷൻ പ്രവേശനത്തിന് അർഹരായവരെ കോളേജ് അധികാരികൾ ഫോൺ വഴി ബന്ധപ്പെടുന്നതായിരിക്കും. ഇതിനകം പ്രവേശനം ലഭിച്ച അപേക്ഷകർ സ്പോട്ട് അഡ്മിഷൻ ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരായി പ്രവേശനം ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ മുമ്പ് പ്രവേശനം ലഭിച്ച കോളേജിൽ നിന്ന് ടി.സി വാങ്ങേണ്ടതുള്ളൂ.

ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ :0497 2715261,7356948230 ഇ മെയിൽ ഐഡി: ugsws@ kannuruniv.ac.in വെബ്സൈറ്റ് : www. admission.kannuruniversity.ac.in

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ തലശ്ശേരി നിയമ പഠന വകുപ്പിൽ സോഷ്യോളജി വിഷയത്തിൽ അസിസ്റ്റൻറ് പ്രൊഫസർ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒഴിവിലേക്ക് 03.11.2021 നു വാക് ഇൻ ഇൻറർവ്യൂ നടക്കും .

രാവിലെ 11 മണിക്ക് നിയമ വകുപ്പിലാണ് അഭിമുഖം . ബിരുദാനന്തര ബിരുദമാണ് യോഗ്യത . നെറ്റ് / പി .എഛ് .ഡി ഉള്ളവർക്കു മുൻഗണന നൽകും ഉദ്യോഗാർത്ഥികൾ ബയോഡാറ്റ hodlegal@ kannuruniv.ac.in എന്ന മെയിൽ ഐഡിയിലേക്കു നവംബർ 2 നു 5 മണിക്ക് മുമ്പ് സമർപ്പിക്കണം.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിന് പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട് . ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 1-ന് രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാക്കേണ്ടതാണ്. ഫോൺ: 9895649188

ഒന്നാം സെമസ്റ്റർ ബി എഡ് ക്ലാസുകൾ

സർവകലാശാല സെന്ററുകൾ/ അഫിലിയേറ്റ് ചെയ്ത ബി എഡ് കോളേജുകൾ എന്നിവിടങ്ങളീലെ 2021 വർഷം പ്രവേശനം നേടിയവിദ്യാർത്ഥികൾക്കുള്ള ഒന്നാം സെമസ്റ്റർ ബി എഡ് ക്ലാസുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 03.11.2021 തീയതി ആരംഭിക്കുന്നതായിരിക്കും

Read More: University Announcements 29 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 30 october 2021

Next Story
Kerala SSLC class X Result 2019: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുംKerala SSLC class X Result,sslc, sslc result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com