scorecardresearch

University Announcements 30 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 30 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

ടൈം ടേബിള്‍

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് – 2013 – 2016 അഡ്മിഷന്‍) പരീക്ഷകള്‍ ഡിസംബര്‍ 12 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബി.ടെക്. (2018 സ്‌കീം) ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറി്ങ്ങിലെ പരീക്ഷകള്‍ 2022 ഡിസംബര്‍ ഒന്‍പതു മുതല്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസംബര്‍ 12 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

നവംബര്‍ 29 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിങ് ആന്‍െഡ് മാനേജ്‌മെന്റ് (356) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷകള്‍ ഡിസംബര്‍ ഏഴു മുതല്‍ നടക്കും. പുനഃക്രമീകരിച്ച ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ജനുവരി നാലു മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്‌സി. (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്ററി – 2020 & 2019 അഡ്മിഷന്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസംബര്‍ 12ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസംബര്‍ 16 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിങ് & സ്‌കള്‍പ്പ്ച്ചര്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍: പുതുക്കിയ പരീക്ഷാ തീയതി

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി./ബി.കോം.,സെപ്റ്റംബര്‍ 2022 പരീക്ഷയുടെ നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചു വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ ജിയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ നടത്തും. സമയക്രമത്തിലും പരീക്ഷാ കേന്ദ്രത്തിലും മാറ്റമില്ല. ഡിസംബര്‍ അഞ്ചിനു ശേഷമുളള പരീക്ഷകള്‍ക്കു മാറ്റമില്ല. സി.ബി.സി.എസ്. സി.ആര്‍./ന്യൂജനറേഷന്‍ കോഴ്‌സുകളുടെ മാറ്റിവച്ച പരീക്ഷകളുടെ വിശദവിവരങ്ങള്‍ പിന്നാലെ അറിയിക്കും.

പരീക്ഷാ ഫീസ്

ജനുവരിയില്‍ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.പി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 – 2016 അഡ്മിഷന്‍) പരീക്ഷകള്‍ക്കു പിഴകൂടാതെ ഡിസംബര്‍ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

ഗവേഷണ പ്രബന്ധം: പ്രഫ. സാബു തോമസ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

മികച്ച പി.എച്ച്.ഡി, പി.ജി പ്രബന്ധങ്ങള്‍ക്കുള്ള പ്രഫ. സാബു തോമസ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. സാബു തോമസിനു കീഴില്‍ ഗവേഷണം നടത്തിയിട്ടുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ ഏര്‍പ്പെടുത്തിയ അവാര്‍ഡ് നാനോ സയന്‍സ് ആന്‍ഡ് ടെക്നോളജി, പോളിമെര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മേഖലകളില്‍ ഗവേഷണ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് അഞ്ചു വര്‍ഷമായി നല്‍കുന്നത്.

മികച്ച ഡോക്ടറല്‍ പ്രബന്ധം, മികച്ച പി.ജി(എം.ടെക് അല്ലെങ്കില്‍ എം.എസ്.സി.) പ്രബന്ധം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പുരസ്‌കാരം. പ്രബന്ധങ്ങളുടെ സാങ്കേതിക നിലവാരവും സാമൂഹിക-സാമ്പത്തിക പ്രസക്തിയും വിദഗ്ധ സമിതി വിലയിരുത്തി ചുരുക്കപ്പട്ടിക തയാറാക്കും. അന്തിമ ഘട്ടത്തില്‍ എത്തുന്നവര്‍ സമിതി മുന്‍പാകെ 10 മിനിറ്റ് അവതരണം നടത്തണം.

പ്രബന്ധങ്ങള്‍ 2021 ഏപ്രിലിനും 2022 മാര്‍ച്ചിനുമിടയില്‍ അംഗീകാരം ലഭിച്ചവയായിരിക്കണം. രാജ്യത്തെ അംഗീകൃത സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ഡിസംബര്‍ അഞ്ചുവരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. ഫോണ്‍: 9446235195, 9446288448 ഇ മെയില്‍: profsabuthomasalumni@gmail.com. വെബ്സൈറ്റ്: http://www.sabuthomas.com. രജിസ്ട്രേഷന്‍ ലിങ്ക്: https://forms.gle/MKkNdKtya48EDkro7

പി എച്ച് ഡി കോഴ്സ് വര്‍ക്ക് പരീക്ഷ

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സിന്റെ പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷ (2021 അഡ്മിഷന്‍) ഡിസംബര്‍ 13ന് ആരംഭിക്കും. പിഴയില്ലാതെ ഡിസംബര്‍ എട്ടു വരെയും പിഴയോടുകൂടി ഡിസംബര്‍ ഒന്‍പതിനും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ 12നും അപേക്ഷ സ്വീകരിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഡിസംബര്‍ 16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2021 അഡ്മിഷന്‍ റഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന്‍ ഒന്നാം മെഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കാം. പിഴയില്ലാതെ ഡിസംബര്‍ അഞ്ചു വരെയും പിഴയോടു കൂടി ഡിസംബര്‍ ആറിനും സൂപ്പര്‍ ഫൈനോടു കൂടി ഡിസംബര്‍ ഏഴിനും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

ഡിസംബര്‍ ആറ്, എട്ട് തീയതികളില്‍ നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്), സൈബര്‍ ഫോറന്‍സിക് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – നവംബര്‍ 2022), പ്രൈവറ്റ് രജിസ്ട്രേഷന്‍ ബി.എ., ബി.കോം. (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് ഡിസംബര്‍ 2022) പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 21, ജനുവരി അഞ്ച് തീയതികളിലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. (2018,2019 അഡ്മിഷന്‍ സപ്ലിമെന്ററി – പുതിയ സ്‌കീം) പരീക്ഷകള്‍ ഡിസംബര്‍ അഞ്ചിന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ഒന്നു മുതല്‍ നാലു വരെ വര്‍ഷ ബി.എസ്.സി. എം.എല്‍.ടി (2014 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി, 2008 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) ബിരുദ പരീക്ഷകള്‍ ഡിസംബര്‍ 12ന് ആരംഭിക്കും

രണ്ടാം സെമസ്റ്റര്‍ എം.സി.എ. (2019,2018,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 അഡ്മിഷന്‍ സപ്ലിമെന്ററി-അഫിലിയേറ്റഡ് കോളേജുകള്‍ മാത്രം, 2015,2014 അഡ്മിഷനുകള്‍ ഒന്നാം മെഴ്‌സി ചാന്‍സ് – അഫിലിയേറ്റഡ് കോളേജുകള്‍, സീപാസ്, 2011 മുതല്‍ 2013 വരെ അഡ്മിഷനുകള്‍ രണ്ടാം മെഴ്‌സി ചാന്‍സ്, ലാറ്ററല്‍ എന്‍ട്രി – 2015, 2016 അഡ്മിഷനുകള്‍ ഒന്നാം മെഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 12 ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്ട്രോണിക്‌സ് (സി.എസ്.എസ്. – 2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020,2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 14 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

ലാബ് പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.സി.എ. (റഗുലര്‍, സപ്ലിമെന്ററി – നവംബര്‍ 2022) പരീക്ഷയുടെ ലാബ് പരീക്ഷകള്‍ ഡിസംബര്‍ അഞ്ചു മുതല്‍ അതത് കോളേജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം. പ്രൈവറ്റ് രജിസ്ട്രേഷന്‍ (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി – മാര്‍ച്ച് 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 13 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് – സപ്ലിമെന്ററി, ഒന്നാം മെഴ്‌സി ചാന്‍സ് – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ 14 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഹാള്‍ ടിക്കറ്റ്

ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.കോം. / അനുബന്ധ വിഷയങ്ങളുടെ ഏപ്രില്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ

ഒന്നാം വര്‍ഷ ബി.എച്ച്.എം. സപ്തംബര്‍ 2021, 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 12-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ ഡിസംബര്‍ ഒന്ന് തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷയ്ക്കു പിഴ കൂടാതെ ഡിസംബര്‍ ഒന്നു വരെയും 170 രൂപ പിഴയോടെ രണ്ടിനും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയ്ക്കു പിഴ കൂടാതെ ഡിസംബര്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും അഞ്ചു മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ, ബി.എസ് സി. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാള്‍ ടിക്കറ്റ്

ഡിസംബര്‍ അഞ്ചിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പി.ജി.ഡി.സി.പി (റഗുലര്‍/സപ്ലിമെന്ററി) മെയ് 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. 2018 നും അതിനു മുന്‍പുമുള്ള അഡ്മിഷന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ അതതു പരീക്ഷാ കേന്ദ്രങ്ങളില്‍നിന്ന് ഹാള്‍ ടിക്കറ്റ് കൈപ്പ്റ്റണം.

തീയതി നീട്ടി

നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷാ ഫലങ്ങളുടെ (ഏപ്രില്‍ 2022) പുനഃപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഡിസംബര്‍ അഞ്ചു വരെ നീട്ടി.

പുനഃ ക്രമീകരിച്ചു

ഡിസംബര്‍ ഏഴിന് ആരംഭിക്കാനിരുന്നഅഫിലിയേറ്റഡ് കോളജുകളിലെ നവംബര്‍ 2022 മൂന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ ഡിസംബര്‍ 12 മുതല്‍ ആരംഭിക്കുന്ന രീതിയില്‍ പുനഃ.ക്രമീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 30 november