scorecardresearch
Latest News

University Announcements 30 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 30 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ ബി.ബി.എ എല്‍.എല്‍.ബി സ്‌പെഷ്യല്‍ പരീക്ഷയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ 10 വരെ ഓഫ് ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസ്സര്‍റ്റേഷന്‍/ വൈവ പരീക്ഷ

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി (വിദൂരവിദ്യാഭ്യാസം- 2018 അഡ്മിഷന്‍ റെഗുലര്‍ & 2017 അഡ്മിഷന്‍ സപ്ലിമെന്ററി) മെയ് 2021 പരീക്ഷയുടെ 2021 നവംബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ‘LISM 58-Dissertation and Viva VoceLISM 58-Dissertation and Viva Voce’ പരീക്ഷ 2021 ഡിസംബര്‍ 2ന് പാളയം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ രാവിലെ 10.30 മുതല്‍ നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസം നടത്തിയ കരിയര്‍ റിലേറ്റഡ് ബി.എസ്.ഡബ്ല്യു (315) പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റര്‍ വൈവ വോസി പരീക്ഷകള്‍ 2021 ഡിസംബര്‍ 8 മുതല്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ് .വിശദവിവരം വെബ്‌സൈറ്റില്‍.

അസൈമെന്റ് തീയതി നീട്ടി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം മൂന്നും നാലും സെമസ്റ്റര്‍ പി.ജി, യു.ജി പ്രോഗ്രാമുകളുടെ (2019 അഡ്മിഷന്‍) അസൈമെന്റ് സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 10 വരെ നീട്ടിയിരിക്കുന്നു.

ടൈംടേബിള്‍

കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍, (ത്രിത്സരം), പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി (2011 12 അഡ്മിഷന് മുന്‍പുള്ളത്) ഫൈനല്‍ മേഴ്‌സി/ സപ്ലിമെന്ററി പരീക്ഷ 2021 ഡിസംബര്‍ 17ന് ആരംഭിക്കുന്നതാണ്. പരീക്ഷ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രസ്തുത പരീക്ഷകള്‍ക്ക് ഗവ: ലോ കോളേജ് മാത്രമാണ് പരീക്ഷാകേന്ദ്രമായിട്ടുള്ളത്.

കേരളസര്‍വകലാശാല 2021 ഡിസംബര്‍ 6 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ് Research Proposal Preparation And Presentation, Interface With External Board (IEB) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 ഡിസംബര്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഡിഗ്രി (2019 അഡ്മിഷന്‍ റെഗുലര്‍ & 2017-18 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ് 19 പശ്ചാത്തലത്തില്‍ ഒന്നാം സെമസ്റ്റര്‍, എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എല്‍.എല്‍.ബി സെപ്റ്റംബര്‍ 2021 എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ എഴുതാവുന്നതാണ്. സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റേയോ തദ്ദേശസ്വയംഭരണ വകുപ്പിന്റേയോ സാക്ഷ്യപത്രങ്ങള്‍ സഹിതം 2021 ഡിസംബര്‍ 8 നകം അതാത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഈ പരീക്ഷയ്ക്ക് സബ്‌സെന്ററുകള്‍ ഉണ്ടായിരിക്കുന്നതല്ല.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു പിഴയില്ലാതെ 2021 ഡിസംബര്‍ 4 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 8 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 10 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി പരീക്ഷ, ഡിസംബര്‍ 2021, 2008 സ്‌കീം (സപ്ലിമെന്ററി/ പാര്‍ട്ട് ടൈം/ 2008, 2009, 2010 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്); 2013 സ്‌കീം (സപ്ലിമെന്ററി, സെഷണല്‍ ഇംപ്രൂവ്‌മെന്റ്, കാന്‍ഡിഡേറ്റ്‌സ്, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്,കാര്യവട്ടം (2017 അഡ്മിഷന്‍ വരെയുള്ള സപ്ലിമെന്ററി കാന്‍ഡിഡേറ്റ്‌സ്) എന്നിവരുടെ പരീക്ഷ വിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റര്‍ (2014 അഡ്മിഷന്‍ സപ്ലിമെന്ററി , ഒന്നാം സെമസ്റ്റര്‍ (2011, 2012, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്), മൂന്നാം സെമസ്റ്റര്‍ (2012, 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) എം.സി.എ ( 2011 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പിഴയില്ലാതെ 2021 ഡിസംബര്‍ 7 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 10 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 14 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.സി.എ (2015 സ്‌കീം സപ്ലിമെന്ററി )ഡിഗ്രി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.പിഴയില്ലാതെ 2021 ഡിസംബര്‍ 7 വരെയും 150 രൂപ പിഴയോടെ ഡിസംബര്‍ 10 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 14 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

പി.ജി ഡിപ്ലോമ ഇന്‍ മോളിക്യൂലാര്‍ ഡയഗോനോസ്റ്റിക്‌സ്

കേരളസര്‍വകലാശാല ബയോടെക്‌നോളജി പഠനവിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റ്റര്‍ യൂണിവേഴ്‌സിറ്റി സെന്റ്റര്‍ ഫോര്‍ ജനറ്റിക്‌സ് ആന്‍ഡ് ജീന്‍ ടെക്‌നോളജി , പി.ജി ഡിപ്ലോമ ഇന്‍ മോളിക്യൂലാര്‍ ഡയഗോനോസ്റ്റിക്‌സ് എന്ന പി.ജി ഡിപ്ലോമ കോഴ്‌സിലേക്കു അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷഫോം ഡിസംബര്‍ 2 മുതല്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും ലഭിക്കുന്നതാണ് .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഡിസംബര്‍ 15.

MG University Announcements: എംജി സർവകലാശാല

യു.ജി./പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രവേശന തീയതി നീട്ടി

2021-22 അധ്യയന വർഷത്തെ യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ ഡിസംബർ 31 വരെയും 1050 രൂപ പിഴയോടെ 2022 ജനുവരി ഒന്നുമുതൽ ജനുവരി ആറുവരെയും 2100 രൂപ പിഴയാേടെ ജനുവരി ഏഴുമുതൽ ജനുവരി 11 വരെയും അപേക്ഷിക്കാം. 2021 ഒക്‌ടോബർ 30ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് അനുസൃതമായാണ് പ്രവേശനം നടക്കുക. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733681 (ബി.എ.), 0481-2733624 (ബി.കോം), 8330013006 (എം.എ., എം.കോം., എം.എസ് സി.), 8330013005 (ബി.എ., ബി.കോം, എം.എ., എം.കോം, എം.എസ് സി.)

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (2020 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ ഡിസംബർ 21 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ എട്ടുവരെയും 525 രൂപ പിഴയോടെ ഡിസംബർ ഒൻപതിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 10 നും അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.എച്ച്.എം. (2020 അഡ്മിഷൻ – റഗുലർ/ 2019-2013 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 10 മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ ഒന്നുവരെയും 525 രൂപ പിഴയോടെ ഡിസംബർ രണ്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ മൂന്നിനും അപേക്ഷിക്കാം.

അപേക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റഗുലർ/ 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി), അഫിലിയേറ്റഡ് കോളേജുകളിലെ 2015, 2016 അഡ്മിഷൻ – സപ്ലിമെന്ററി, സീപാസിലെ 2016 അഡ്മിഷൻ – സപ്ലിമെന്ററി/ അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും 2014 അഡ്മിഷൻ – ലാറ്ററൽ എൻട്രി മേഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ ഏഴുവരെയും 525 രൂപ പിഴയോടെ ഡിസംബർ എട്ടിനും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ ഒൻപതിനും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ലാബ് പരീക്ഷയ്ക്ക് റീഅപ്പിയർ ചെയ്യുന്ന വിദ്യാർഥികൾ അതിനുള്ള ഫീസടച്ച് രജിസ്റ്റർ ചെയ്യണം.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം 2020 അഡ്മിഷൻ – റഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ റീഅപ്പിയറൻസ്, 2018, 2017 അഡ്മിഷൻ – റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീഅപ്പിയറൻസ്/ 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ സൈബർ ഫോറൻസിക് (സി.ബി.സി.എസ്. 2020 അഡ്മിഷൻ – റഗുലർ/ 2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ റീഅപ്പിയറൻസ്, സി.ബി.സി.എസ്. 2014-2018 അഡ്മിഷൻ – റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ഡിസംബർ രണ്ടുമുതൽ ആറുവരെയും 525 രൂപ പിഴയോടെ ഡിസംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ എട്ടുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷഫോമിന്റെ ഫീസായി 30 രൂപയും പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ഓൺലൈനായാണ് ഫീസടയ്‌ക്കേണ്ടത്. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ രജിസ്‌ട്രേഷൻ ഫീസായി 55 രൂപ മറ്റ് ഫീസുകൾക്ക് പുറമെ അടയ്ക്കണം. ഇന്റേണൽ ഇവാല്യുവേഷൻ പരീക്ഷയ്ക്ക് റീഡൂ ചെയ്യുന്നവർ പേപ്പറിന് 105 രൂപയും ബാധകമായ മറ്റ് ഫീസുകളും അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്ന 2013 അഡ്മിഷൻ വിദ്യാർഥികൾ 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

പിഎച്ച്. ഡി. പ്രവേശന പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ പിഎച്ച്.ഡി. രജിസ്‌ട്രേഷനുള്ള പ്രവേശന പരീക്ഷ ഡിസംബർ 11, 12 തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ നടക്കും.

അറബിക്, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, എജ്യൂക്കേഷൻ, മാത്തമാറ്റിക്‌സ്, ഫിലോസഫി, ഫിസിക്കൽ എജ്യൂക്കേഷൻ, ഫിസിക്‌സ്, സംസ്‌കൃതം, സോഷ്യൽ വർക്ക്, മാനേജ്‌മെന്റ് സ്റ്റഡീസ്, പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്/ പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ രജിസ്‌ട്രേഷനുള്ള പരീക്ഷയാണ് 11ന് നടക്കുക.

എൻവയൺമെന്റൽ സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്/ ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി ആന്റ് ആന്ത്രോപോളജി, ഇസ്ലാമിക് ഹിസ്റ്ററി, നിയമം, മലയാളം, മ്യൂസിക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ടൂറിസം സ്റ്റഡീസ്, സുവോളജി, കമ്പ്യൂട്ടർ സയൻസ്, ഇന്റർഡിസിപ്ലിനറി സയൻസസ്, ബയോസയൻസസ്, ഹോം സയൻസ് വിഷയങ്ങളിൽ പിഎച്ച്.ഡി. രജിസ്‌ട്രേഷനുള്ള പ്രവേശന പരീക്ഷ ഡിസംബർ 12ന് നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരീക്ഷ സമയം. പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ട് മുതൽ ഡിസംബർ 12ന് രാവിലെ ഒൻപതുവരെ ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്ക് എത്തുന്നവർ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾ phd. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2732947.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (2017-22 ബാച്ച് – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ നടന്ന രണ്ടാം വർഷ ബി.എസ് സി. നഴ്‌സിംഗ് (പഴയ സ്‌കീം) മേഴ്‌സി ചാൻസ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഒക്‌ടോബറിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ മലയാളം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.ഫിൽ ഇംഗ്ലീഷ് (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ), എം.ഫിൽ തിയേറ്റർ ആർട്‌സ് (ഫൈൻ ആർട്‌സ്) (2019-2020) സി.എസ്.എസ്. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

ജൂനിയർ റിസർച്ച് ഫെലോ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് എസ്.ബി. ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച്ച് ഫോലോയുടെ താൽക്കാലിക ഒഴിവുണ്ട്. രണ്ട് വർഷത്തേക്കായിരിക്കും നിയമനം. പോളിമർ സയൻസ്/ പോളിമർ കെമിസ്ട്രി എന്നിവയിലേതെങ്കിലുമുള്ള എം.എസ് സി. ബിരുദം അല്ലെങ്കിൽ എം.ടെക് അല്ലെങ്കിൽ പോളിമർ ടെക്‌നോളജി/ നാനോ സയൻസ് എന്നിവയിലേതെങ്കിലുമുള്ള എം.എസ് ബിരുദം എന്നിവയാണ് യോഗ്യത. യോഗ്യത പരീക്ഷയിൽ 60 ശതമാനം മാർക്കുണ്ടായിരിക്കണം. കൂടാതെ സി.എസ്.ഐ.ആർ./ ജി.എ.റ്റി.ഇ. യോഗ്യതയും ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പ്രതിമാസം 10000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. ബയാഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകളും സഹിതമുള്ള അപേക്ഷ materials@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 15നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എസ് സി. ഫുഡ്‌സയന്‍സ് റാങ്ക്‌ലിസ്റ്റ്

2021-22 അദ്ധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയുടെ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബി.എസ് സി ഫുഡ്‌സയന്‍സ് യോഗ്യതയുള്ളവരുടെയും പ്രവേശന പരീക്ഷയിലുടെ യോഗ്യത നേടിയവരുടെയും റാങ്ക്‌ലിസ്റ്റുകള്‍ വെവ്വേറെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലാ സെന്ററുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമുള്ള നിര്‍ദ്ദേശാനുസരണം ഡിസംബര്‍ 4-നകം പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ ഡിസംബര്‍ 6-ന് തുടങ്ങും. ഫോണ്‍ 0494 2407016, 7017.

എം.എ. ജേണലിസം പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ എം.എ. ജേണലിസം പ്രവേശനത്തിന് ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രവേശനം ഡിസംബര്‍ 3-ന് രാവിലെ 10.30-നും ചാന്‍സ് ലിസ്റ്റില്‍ ഉള്‍പ്പട്ടവരുടേത് 4-ന് രാവില 10.30-നും നടക്കും.

എസ്.സി., എസ്.ടി. വിഭാഗത്തില്‍ ഒഴിവുള്ള അഞ്ച് സീറ്റുകളിലേക്ക് ഡിസംബര്‍ 3-ന് രാവിലെ 10.30-ന് നടക്കും. പ്രവേശന പരീക്ഷയില്‍ 20.5 മാര്‍ക്ക് വരെ നേടിയവര്‍ക്ക് പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഠനവകുപ്പില്‍ ഹാജരാകണം. പങ്കെടുക്കാത്തവരെ പിന്നീട് പരിഗണിക്കുന്നതല്ല.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 15-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 14 വരെ അപേക്ഷിക്കാം.

പി.ജി. പ്രവേശനം – രജിസ്റ്റര്‍ ചെയ്യാം

2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് ഇതു വരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ 3-ന് വൈകീട്ട് 3 മണി വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. നിലവില്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും പ്രവേശനം നേടി ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്തിയവര്‍ക്കും അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും അവസരമുണ്ട്. തിരുത്തലുകള്‍ വരുത്തിയവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്. ഫോണ്‍ 0494 2407016, 7017, (admission. uoc.ac.in)

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

യു.ജി. മലയാളം കോമണ്‍, കോര്‍, കോംപ്ലിമെന്ററി കോഴ്‌സുകളുടെ നവംബര്‍ 2019 റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ ഡിസംബര്‍ 15-ന് തുടങ്ങും.

സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷാഫലം

2009 മുതല്‍ 2011 വരെ പ്രവേശനം ഒന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2018, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019, നാലാം സെമസ്റ്റര്‍ സപ്തംബര്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 8 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എഡ്. മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ജൂലൈ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രൊജക്റ്റ് റിപ്പോർട്ട്

വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ. ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് റിപ്പോർട്ട് 24.12.2021 നകം കണ്ണൂർ സർവകലാശാല (താവക്കര) വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 10.12.2021 വരെ സ്വീകരിക്കും.

സർവകലാശാല പഠനവകുപ്പുകളിലെ പരീക്ഷകൾ

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ റെഗുലർ (മെയ് 2021) പരീക്ഷകൾ ഡിസംബർ മൂന്നാം വാരം നടക്കും.

പുനർമൂല്യനിർണയഫലം

രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം. (ഏപ്രിൽ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി. ടി. ടി. എം. ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി ) ഏപ്രിൽ 2021 പ്രായോഗിക/വാചാ പരീക്ഷകൾ 06.12.2021, 07.12.2021 തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വെച്ച് നടക്കും.

നാലാം സെമസ്റ്റർ ബി കോം റെഗുലർ / സപ്ലിമെന്ററി ഏപ്രിൽ 2021 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ02.12.2021 മുതൽ അതാത് കോളേജുകളിൽ നടക്കും വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റില്‍ ജെ.ആര്‍.എഫ് ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബയോടെക്‌നോളജി വകുപ്പില്‍ കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പ് ഡോ. ഉണ്ണികൃഷ്ണന്‍ ശിവൻ അനുവദിച്ചിട്ടുള്ള, ‘ക്യാന്‍സറിന്റെ ആരംഭം, പുരോഗതി, വ്യാപനം എന്നിവയില്‍ നാഡീകോശങ്ങളുടെയും അവ പുറത്തുവിടുന്ന വിവിധ ഘടകങ്ങളുടെയും സ്വാധീനം’ എന്ന വിഷയത്തില്‍ നടക്കുന്ന പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവുണ്ട്.

മൈക്രോബയോളജി/ ബയോകെമിസ്ട്രി/ ബയോടെക്‌നോളജി/മോളിക്യുലാര്‍ ബയോളജിയില്‍ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റ്/ഗേറ്റ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. മോളിക്യുലാര്‍ ബയോളജി, ബയോകെമിസ്ട്രി, സെല്‍ കള്‍ച്ചര്‍ടെക്‌നിക് എന്നിവയിലുള്ള ഗവേഷണ പരിചയവും ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ലേഖനങ്ങളും അഭിലഷണീയം. പ്രായപരിധി 28 വയസ്സ്.

പ്രതിമാസം 31000/ രൂപയും 16% വീട്ടുവാടക ബത്തയും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ദ്ദിഷിട്ട മാതൃകയിലുള്ള അപേക്ഷയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും പിഡിഎഫ് രൂപത്തിലാക്കി ‘ഡിഎച്ച്ആര്‍-ജെആര്‍എഫ്് ആപ്ലിക്കേഷന്‍’ എന്ന സബ്ജക്ട് ലൈനോടെ ukscusat@gmail.com എന്ന വിലാസത്തില്‍ ഡിസംബര്‍ 12 ന് വൈകിട്ട് 5.00 മണിയ്ക്കുള്ളില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് www. cusat.ac.in (ഫോണ്‍: 8921181557, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡോ. ഉണ്ണികൃഷ്ണന്‍ ശിവന്‍)

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 30 november 2021