scorecardresearch
Latest News

University Announcements 30 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 30 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kannur University Announcements: കണ്ണൂർ സർവകലാശാല

ക്ലാസുകൾ ജൂൺ 1 മുതൽ

മധ്യവേനൽ അവധിക്ക് ശേഷം സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ ജൂൺ 1ന് തുറക്കുന്നതാണ്. അഞ്ചാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ജൂൺ1 ന് തന്നെ ആരംഭിക്കുന്നതാണ്. മറ്റ്‌ പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ ക്ലാസുകൾ 2022-23 വർഷത്തെ അക്കാദമിക പരീക്ഷാ കലണ്ടർ പ്രകാരം ആരംഭിക്കുന്നുണ്ടെന്ന് അതാത് കോളേജ് പ്രിൻസിപ്പാൾ / വകുപ്പ് മേധാവികൾ ഉറപ്പ് വരുത്തേണ്ടതാണ്. അക്കാദമിക പരീക്ഷാ കലണ്ടർ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 10.06.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് 07.06.2022 മുതൽ 10.06.2022 വരെ പിഴയില്ലാതെയും 13.06.2022 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ഫീസടച്ചാൽ മാത്രമേ റെഗുലർ വിദ്യാർഥികളുടെ അപേക്ഷ പൂർണമാകൂ. ഫീസാനുകൂല്യമുള്ളവർ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാർഥികളും രജിസ്ട്രേഷൻ സമയത്ത് ഫീസടക്കേണ്ടതാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

31.05..2022, 01.06.2022 തീയതികളിൽ നടക്കുന്ന മൂന്നാം സെമസ്റ്റർ ബി. എ. ഫിലോസഫി, ബി. എസ് സി. സൈക്കോളജി (റെഗുലർ – നവംബർ 2021) പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷകൾ ഉച്ചക്ക് 01:30 ന് ആംരംഭിക്കും.

30.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. സി. പി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക/ വാചാ പരീക്ഷകളും പ്രൊജക്റ്റ് മൂല്യനിർണയവും

നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പ്രായോഗിക/ വാചാ പരീക്ഷകളും പ്രൊജക്റ്റ് മൂല്യനിർണയവും ചുവടെ നൽകിയ തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

  • എം. എസ് സി. ഫിസിക്സ് – ജൂൺ 3,4,6,7,8,9
  • എം. എസ് സി. കെമിസ്ട്രി – ജൂൺ 7,8,9,10,13,14,16,17
  • എം. എസ് സി. ബോട്ടണി -1,3,6,7,8,9
  • എം. എസ് സി. സുവോളജി – ജൂൺ 14,15,16,17,20
  • എം. എസ് സി. മാത്തമാറ്റിക്സ് – ജൂൺ 6,7,8,9,10
  • എം. എസ് സി. മൈക്രോബയോളജി & ബയോടെക്നോളജി- ജൂൺ 2,3,4,6,7,8,9
  • എം. എസ് സി. ജിയോളജി – ജൂൺ 13,14,15
  • എം.കോം – ജൂൺ 7,8,9.

MG University Announcements: മഹാത്മഗാന്ധി സർവകലാശാല

പരീക്ഷാ കേന്ദ്രം ജൂൺ രണ്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി എ / ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ സി ബി സി എസ് 2018, 2017 അഡ്മിഷൻ – റീ അപ്പിയറൻസ് ആൻ്റ് അഡീഷണൽ ഇലക്ടീവ്) പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ (www.mgu.ac.in). വിദ്യാർത്ഥികൾ അവരവർ രജിസ്റ്റർ ചെയ്ത കേന്ദ്രത്തിൽ നിന്നും ഹാൾ ടിക്കറ്റുകൾ കൈപ്പറ്റി നിർദ്ദിഷ്ട കേന്ദ്രത്തിലെത്തി പരീക്ഷയെഴുതണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

എസ്.ഡി.ഇ. ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.ടി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ജേണലിസം ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂണ്‍ 17, 18 തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2020, ഏപ്രില്‍ 2021, നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 2-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 2-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

എട്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ജൂണ്‍ 8-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 30 may 2022