scorecardresearch

University Announcements 30 March 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University News
University Announcements 30 May 2023

University Announcements 30 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം 2022 ഒക്‌ടോബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.ബി.എ. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ഏപ്രില്‍ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ച് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബോട്ടണി (Ethnobotany and Ethnopharmacology) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മ പരിശോധിക്കുള്ള അപേക്ഷകള്‍ എസ്.എല്‍.സി.എം പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി 2023 ഏപ്രില്‍ 8ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്. എസ്.എല്‍.സി.എം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല..

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ ബി.കോം. (159) (സി.ബി.സി.എസ്.), ജൂണ്‍ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ VII (ഏഴ്) ഏപ്രില്‍ 1 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി യിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ഒഴിവ്

മഹാത്മാ ഗാന്ധി സർവകലാശാല ബിസിനസ്സ് ഇന്നവേഷൻ ആൻറ് ഇൻക്യുബേഷൻ സെൻററിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോ. എൻ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ ഫോർ റിസർച്ച് ഓൺ വീനസ് ഡിസീസസിൻറെ ധനസഹായത്തോടെയുള്ള ‘ഹീലിംഗ് ഓഫ് ക്രോണിക് വീനസ് അൾസെർസ്/ എക്‌സ്റ്റെൻസീവ് അൾസെർസ് ബൈ നാനോടെക്‌നോളജി’ എന്ന പ്രോജക്ടിലെ ഒരൊഴിവിലാണ് നിയമനം.

ഒരു വർഷമാണ് പ്രോജക്ടിൻറെ കാലാവധി. യോഗ്യത – മൈക്രോബയോളജിയിലോ ബയോടെക്‌നോളജിയിലോ പി.എച്ച്.ഡി, നാനോടെക്‌നോളജി അധിഷ്ഠിത വാണിജ്യോത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ പ്രവൃത്തിപരിചയം, നെറ്റ് അല്ലെങ്കിൽ ഗേറ്റ്, രാജ്യാന്തര ജേണലുകളിലെ പബ്ലിക്കേഷനുകൾ. പ്രായപരിധി 35.

താല്പര്യമുള്ളവർ ഏപ്രിൽ 10 വരെ 2622@mgu.ac.in എന്ന മെയിൽ വിലാസത്തിലേക്ക് ബയോ ഡേറ്റ അയയ്ക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരിൽനിന്ന് അഭിമുഖത്തിൻറെ അടിസ്ഥാനത്തിലാണ് ഫെലോയെ തിരഞ്ഞെടുക്കുക.

ജെ.ആർ.എഫ് ഒഴിവ്

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസും സിയറ്റ് ടയേഴ്‌സ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന പ്രോജക്ടിൽ ജൂണിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കെമിസ്ട്രി, പോളിമർ വിഷയങ്ങളിൽ എം.എസ്.സി ബിരുദമോ, പോളിമർ ടെക്‌നോളജിയിൽ(റബറുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌പെഷ്യലൈസേഷനോടുകൂടി) എം.ടെക് ബിരുദമോ ആണ് വിദ്യാഭ്യാസ യോഗ്യത. നാനോമെറ്റീരിയൽസ്, നാനോകമ്പോസിറ്റ് മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ശന്പളം 27000 രൂപ.

വിശദമായ ബയോ ഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ലൊ@ാഴൗ.മര.ശി എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഏപ്രിൽ 15നകം അപേക്ഷ അയയ്ക്കണം.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി, 2020,2019,2018 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്, 2012-2015 അഡ്മിഷനുകൾ സെപ്ഷ്യൽ മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ ഏപ്രിൽ 19ന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രോജക്ട്, വൈവ

നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.എസ്.എസ്, 2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2014,2013,2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – നവംബർ 2022) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ ഏപ്രിൽ മൂന്നിന് മൂവാറ്റുപുഴ,ഇലാഹിയ കോളജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, ആലുവ സെൻറ് സേവ്യേഴ്‌സ് കോളജ് ഫോർ വിമൻ എന്നിവിടങ്ങളിൽ നടത്തും.
പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി(2020 അഡ്മിഷൻ റഗുലർ, 2016-2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 17 മുതൽ നടത്തും.

പരീക്ഷാ ഫലം

എം.എസ്.സി സുവോളജി രണ്ടാം സെമസ്റ്റർ (2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2015,2014,2013,2012 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് -ജനുവരി 2022) പരീക്ഷയുടെ തടഞ്ഞു വച്ചിരുന്ന ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ 13 വരെ ഡെപ്യൂട്ടി രജിസ്ട്രാർക്ക് 7 (പരീക്ഷ) അപേക്ഷ സമർപ്പിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസി. പ്രൊഫസര്‍ നിയമനം – വാക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാത്തമറ്റിക്‌സ് അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിനായി മാര്‍ച്ച് 2-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച വാക്-ഇന്‍-ഇന്റര്‍വ്യു ഏപ്രില്‍ 10-ന് രാവിലെ 10.30-ന് സര്‍വകലാശാലാ ഭരണ കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.വിശദവിവരങ്ങള്‍ എസ.ഡി.ഇ. വെബ്‌സൈറ്റില്‍.

ഗസ്റ്റ് അദ്ധ്യാപകനിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ നിലവിലുള്ള താല്‍കാലിക അദ്ധ്യാപക ഒഴിവിലേക്ക് നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യു.ജി.സി. നിര്‍ദ്ദേശമനുസരിച്ചുള്ള യോഗ്യതകളുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 5-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍ 0494 2407363.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി, ഇലക്‌ട്രോണിക്‌സ്, എം.കോം. നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

അവധിക്കാല നീന്തൽ പരിശീലനം

ഏപ്രിൽ 3 ന് കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ആരംഭിക്കുന്ന അവധിക്കാല നീന്തൽ പരിശീലന ക്ലാസ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെയും വൈകുന്നേരവുമായി നടക്കുന്ന ക്ലാസിൽ സ്ത്രീകൾക്ക് പ്രത്യേകം ബാച്ച് ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക്: 9562201322

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി എ സോഷ്യൽ സയൻസസ് , ബി എസ് സി ലൈഫ് സയൻസസ് (സുവോളജി ) & കംബ്യുട്ടെഷണൽ ബയോളജി ,ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് , ബി എം എം സി (ന്യൂ ജെനെറേഷൻ -2020 അഡ്മിഷൻ -റെഗുലർ ) ഏപ്രിൽ 2022 പരീക്ഷാ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .പുനഃ പരിശോധന , സൂക്ഷ്മ പരിശോധന ,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 12 .04 .2023 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ എം.എ ഭരതനാട്യം ഡിഗ്രി ഏപ്രിൽ 2023 പ്രായോഗിക പരീക്ഷകൾ , 2023 ഏപ്രിൽ 4 ,5 തീയതികളിൽ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടത്തപ്പെടുന്നതാണ് .വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്

പരീക്ഷാ വിജ്ഞാപനം

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്- വിദൂര വിദ്യഭ്യാസ വിഭാഗം , പ്രൈവറ്റ് രെജിസ്ട്രേഷൻ ഉൾപ്പെടെ ) ഏപ്രിൽ 2023 പരീക്ഷകൾക്ക് 05.04.2023 മുതൽ 11.04.2023 വരെ പിഴയില്ലാതെയും 13.04.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം

ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്- വിദൂര വിദ്യഭ്യാസ വിഭാഗം , പ്രൈവറ്റ് രെജിസ്ട്രേഷൻ ഉൾപ്പെടെ ) ഏപ്രിൽ 2023 പരീക്ഷകൾക്ക് 12.04.2023 മുതൽ 17.04.2023 വരെ പിഴയില്ലാതെയും 19.04.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 30 march 2023