scorecardresearch

University Announcements 30 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 30 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്‌കീം ഒന്നും രണ്ടും സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, ഒക്‌ടോബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കോംപ്രിഹെന്‍സീവ് വൈവ വോസി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.കോം. (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍), ഡിസംബര്‍ 2019 പരീക്ഷയുടെ കോംപ്രിഹെന്‍സീവ് വൈവ വോസി ഏപ്രില്‍ 1, 4, 5, 6 തീയതികളില്‍ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. എല്ലാ വിദ്യാര്‍ത്ഥികളും രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 13 മുതല്‍ നടത്തുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ രണ്ടാംവര്‍ഷം (ത്രിവത്സരം), നാലാംവര്‍ഷം (പഞ്ചവത്സരം) എല്‍.എല്‍.ബി. പരീക്ഷകള്‍ ഏപ്രില്‍ 11 മുതലും മൂന്നാംവര്‍ഷം (ത്രിവത്സരം), അഞ്ചാംവര്‍ഷം (പഞ്ചവത്സരം) എല്‍.എല്‍.ബി. പരീക്ഷകള്‍ മെയ് 4 മുതലും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാലയുടെ ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റര്‍ ബി.എ./ബി.കോം./ബി.ബി.എ. (എസ്.ഡി.ഇ.) പരീക്ഷകള്‍ക്ക് കരുനാഗപ്പള്ളി ഗവ.കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ ചവറ ബി.ജെ.എം. ഗവ.കോളേജില്‍ പരീക്ഷ എഴുതേണ്ടതാണ്.

അഫിലിയേറ്റഡ് കോളേജുകളിലെ മധ്യവേനല്‍ അവധി ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെ

കേരളസര്‍വകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളുടേയും 2022 ലെ മധ്യവേനല്‍ അവധി 2022 ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെ ആയിരിക്കും. മധ്യവേനല്‍ അവധി കഴിഞ്ഞു ജൂണ്‍ 1 നു കോളേജുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ഗവണ്‍മെന്റില്‍ നിന്ന് എന്തെങ്കിലും തുടര്‍ നിര്‍ദ്ദേശം ലഭിക്കുകയാണെങ്കില്‍ ഈ തീയതികളില്‍ മാറ്റം വരാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ ബി.വോക്ക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി / 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾ ഏപ്രിൽ 21 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ ബി.വോക്ക് (2015 – 2018 അഡ്മിഷൻ – സപ്ലിമെന്ററി / 2014 അഡ്മിഷൻ – മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷകൾ മെയ് നാലിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക്ക് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീഅപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) പരീക്ഷയിൽ ആനിമൽ ആന്റ് ഗ്രാഫിക് ഡിസൈൻ (2020 അഡ്മിഷൻ – റെഗുലർ) കോഴ്‌സിന്റെ ഹിസ്റ്ററി ഓഫ് ആർച്ച് ആന്റ് ഡിസൈൻ എന്ന പേപ്പർ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. പരീക്ഷ ഏപ്രിൽ 13 ന്.

പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി

2022 മാർച്ചിലെ രണ്ടാം സെമസ്റ്റർ യു.ജി. സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്. സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഭഗമായ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ ഏപ്രിൽ 30 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.

2022 മാർച്ചിലെ ഒന്നാം സെമസ്റ്റർ പി.ജി. സി.എസ്.എസ്. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ ഏപ്രിൽ 18 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന ഒന്ന്, അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്.സി. ഇലക്ട്രണിക്‌സ് വിത്ത് കമ്പ്യൂട്ടർ ഹാർഡ്‌വെയർ (2000-2008 അഡ്മിഷൻ – അദാലത്ത് – സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ യഥാക്രം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 14. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ ഒഴിവുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഏപ്രില്‍ 8-ന് മുമ്പായി സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കോണ്‍ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഏപ്രില്‍ 9-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. സമയക്രമവും മറ്റ് വിശദവിവരങ്ങളും വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494

ബിരുദപഠനം തുടരാന്‍ അവസരം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം. കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാവുന്നതാണ്. താല്‍പര്യമുള്ളവര്‍ എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഏപ്രില്‍ 6-ന് മുമ്പായി നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288, 2407494

എല്‍.എല്‍.ബി. വൈവ

പത്താം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി., ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 പരീക്ഷകളുടെ വൈവ യഥാക്രമം ഏപ്രില്‍ 1-നും, 4-നും തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.കോം ഹോണേഴ്‌സ്/പ്രൊഫഷണല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

എം.സി.എ. ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ ഏപ്രില്‍ 1-ന് തുടങ്ങാനിരുന്ന സി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും ഏപ്രില്‍ 18-ലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022 ഏപ്രിൽ 02,03 തീയതികളിൽ (ശനി , ഞായർ -10 am to 4 pm ) എസ് .എൻ കോളേജ് കണ്ണൂർ , എൻ. എ. എസ് കോളേജ് കാഞ്ഞങ്ങാട് , സെൻറ് ജോസഫ്സ് കോളേജ് പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

പരീക്ഷാഫലം

സർവ്വകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എ. ആന്ത്രോപോളജി (സി ബി സി എസ് എസ്-റെഗുലർ) മേയ് 2021 പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 08.04.2022 വരെ അപേക്ഷിക്കാം.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷകൾക്ക് 05.04.2022 വരെ പിഴയോട് കൂടെ അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് നിശ്ചിത ദിവസത്തിനകം തന്നെ സർവകലാശാലയിൽ ലഭിക്കണം.

പരീക്ഷാവിജ്ഞാപനം

ആറാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 11.04.2022 മുതൽ 16.04.2022 പിഴയില്ലാതെയും 19.04.2022 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 21.04.2022 നകം സർവകലാശാലയിൽ ലഭിക്കണം. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി. എസ്. ഡബ്ല്യു. (റെഗുലർ), നവംവർ 2021 പ്രൊജക്റ്റ് മൂല്യനിർണയം/ വാചാ പരീക്ഷ 31.03.2022, 01.04.2022 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റില്‍ ത്രിദിന സംഗീത ശില്‍പശാല

കൊച്ചി: ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 1 മുതല്‍ 3 വരെ ത്രിദിന സംഗീത ശില്‍പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് ഹിന്ദി വകുപ്പ് ഓഡിറ്റോറിയത്തില്‍ സംഗീത സംവിധായകന്‍ ബിജിപാല്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകരായ ശ്രീകാന്ത് ഹരിഹരന്‍, ഹരിശങ്കര്‍, സംഗീത സംവിധായകയും സംഗീത അദ്ധ്യാപികയുമായ സജ്‌ന സുധീര്‍, സംഗീത സംവിധായകനും പിയാനിസ്റ്റുമായ അനന്തരാമന്‍ തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ shorturl.at /GKU19 എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് www. welfarecusat.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 30 march 2022

Best of Express