/indian-express-malayalam/media/media_files/uploads/2023/06/UNIVERSITY-ANNOUNCEMENT-3.jpg)
University Announcements
University Announcements 30 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പത്രക്കുറിപ്പ് ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 ജൂണില്‍ നടന്ന ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്‍റഗ്രേറ്റഡ്) (2015 സ്കീം - റെഗുലര്‍ & സപ്ലിമെന്‍ററി) പരീക്ഷകളുടെ സെമിനാര്‍ - ജനറല്‍ മാനേജ്മെന്‍റ് വൈവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.സി,എം.കോം, എം.എസ്. ഡബ്ലിയു (ന്യൂജനറേഷന്‍ കോഴ്സസ്) (റെഗുലര്‍ 2021 അഡ്മിഷന്‍ & സപ്ലിമെന്‍ററി 2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ (ജൂലൈ 2023) പിഴകൂടാതെ ജൂലൈ 7 വരെയും 150 രൂപ പിഴയോടെ ജൂലൈ 10 വരെയും 400 രൂപ പിഴയോടെ ജൂലൈ 12 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ, എം.എസ്സി., എം.എം.സി.ജെ., എം.എ.എച്ച്.ആര്‍.എം., എം.കോം., എം.എസ്.ഡബ്ല്യു. (റെഗുലര്‍ & സപ്ലിമെന്‍ററി) കോഴ്സ് വിദ്യാര്‍ഥികളുടെ പരീക്ഷ രജിസ്ട്രേഷന്‍ 2023 ജൂലൈ 4 വരെ നീട്ടിയുരിക്കുന്നു. പിഴകൂടാതെ ജൂലൈ 4 വരെയും 150 രൂപ പിഴയോടെ ജൂലൈ 5 വരെയും 400 രൂപ പിഴയോടെ ജൂലൈ 6 വരെയും അപേക്ഷിക്കാം.
പരീക്ഷാത്തീയതി
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ., എം.എസ്സി., എം.സി.ജെ., എം.എ. എച്ച്.ആര്‍.എം., എം.കോം., എം.എസ്.ഡബ്ല്യൂ. (റെഗുലര്‍ & സപ്ലിമെന്‍ററി) കോഴ്സ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ ജൂലൈ 13 ന് ആരംഭിക്കുന്നതാണ്. നാലാം സെമസ്റ്റര്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 7 വരെയാണ്.
പിഎച്ച്.ഡി. നല്‍കി
ലിന്‍ഡ തെരേസ ലൂയിസ് (സോഷ്യോളജി), സുല്‍ഫത്ത് എസ് (സോഷ്യല്‍ വര്‍ക്ക്), ആര്യ ഗോപന്‍ (എക്കണോമിക്സ്), ബിജു ആര്‍, ഭവ്യശ്രീ പി.ജി (ഫിസിക്സ്), അനീഷ് ആര്‍ (മാനേജ്മെന്‍റ് സ്റ്റഡീസ് ), ബീന എല്‍ (മലയാളം), ജാക്ക് മാര്‍ട്ടിന്‍ എം.വി ( തമിഴ്), ജാസ്മിന്‍ ജെ,ശിവ പ്രസാദ്.ജി (കൊമേഴ്സ്),ഉമര്‍അലി.കെ(ബയോ ടെക്നോളജി), അരവിന്ദ് എസ്. ജി (ഇംഗ്ലീഷ്), സീമ.എസ്.നായര്‍ (ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ്), ശ്രീജ.യു. ഭാസി (ഫിസിക്കല്‍ എജുക്കേഷന്‍), എന്നിവര്‍ക്ക് പിഎച്ച.ഡി നല്‍കാന്‍ 2023 ജൂണ്‍ 27 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
എന്‍ഡോവ്മെന്‍റ് അവാര്‍ഡ്
കേരളസര്‍വകലാശാല എന്‍ഡോവ്മെന്‍റ് അവാര്‍ഡുകളുടെയും ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡുകളുടെയും 2018 (ബി.ടെക്., എല്‍.എല്‍.ബി. മാത്രം), 2019, 2020 വര്‍ഷങ്ങളിലെ വിതരണോത്ഘാടനം ജൂണ്‍ 27 രാവിലെ 11.00 മണിക്ക് കേരളസര്‍വകലാശാല സെനറ്റ് ഹാളില്‍ വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ശ്രീ.സന്ദീപ് ലാല്‍ അധ്യക്ഷത വഹിച്ചു. കേരളസര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ.ഡോ.അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, സ്റ്റുഡന്‍റ്സ് സര്‍വീസ് ഡയറക്ടര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്ന ചടങ്ങില്‍ മുന്നൂറ്റി ഇരുപതോളം അവാര്‍ഡുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
യുനസ്‌കോ ചെയര്‍ 'ജ്ഞാനദീപം'
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുനസ്‌കോ ചെയര്‍ ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ പരിപാടിയായ 'ജ്ഞാനദീപം' ജൂലൈ 1-ന് കാസര്‍ഗോഡ് പരവനടുക്കത്തെ ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. കസര്‍ഗോഡ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എം. മല്ലിക പരിപാടി ഉദ്ഘാടനം ചെയ്യും.
ബിരുദപഠനം തുടരാം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ ബിരുദപഠനത്തിന് പ്രവേശനം നേടി 1, 2, 3, 4 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്തവര്‍ക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകളില്‍ 2017, 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തതിനു ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്കും എസ്.ഡി.ഇ.-യില്‍ അഞ്ചാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 10. ഫോണ്‍ 0494 2407356, 2400288.
അഫ്‌സലുല്‍ ഉലമ പ്രിലിമിനറി അപേക്ഷ നീട്ടി
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ജൂലൈ 10-ന് വൈകീട്ട് 5 മണി വരെ നീട്ടി. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 2407017, 2660600.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂലൈ 3 മുതല്‍ 7 വരെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കും. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ ഭവന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ബി.വോക്. ഫുഡ്‌സയന്‍സ് അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 13 വരെ അപേക്ഷിക്കാം.
എം.എ. സംസ്‌കൃതം, മലയാളം വൈവ
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം ഏപ്രില്‍ 2022 പരീക്ഷയുടെ വൈവ ജൂലൈ 5-ന് പട്ടാമ്പി ഗവ. സംസ്‌കൃത കോളേജില്‍ നടക്കും.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ വൈവ ജൂലൈ 6, 7 തീയതികളില്‍ തൃശൂര്‍ കേരള വര്‍മ കോളേജിലും 10-ന് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നടക്കും.
MG University Announcements: എംജി സര്‍വകലാശാല
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
കോളേജ് മാറ്റവും പുനഃ പ്രവേശനവും
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 2023-24 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ / ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ 2023-24 അക്കാദമിക വർഷത്തെ മൂന്നാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ഏഴാം സെമസ്റ്ററിലേക്ക് പുനഃ പ്രവേശനവും അനുവദിക്കുന്നതിനായി വിദ്യാർഥികൾ 2023 ജൂലൈ 7 നുളളിൽ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കേണ്ടതാണ്.
പ്രവേശനപരീക്ഷ -ജൂലൈ 3, 4 തിയ്യതികളിൽ
കണ്ണൂർ സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി. കെമിസ്ട്രി (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി), എം.എസ്.സി. ഫിസിക്സ് (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ യഥാക്രമം 03.07.2023 , 04.07.2023 എന്നീ തിയ്യതികളിൽ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ അതാത് പഠന വകുപ്പുകളിൽ വച്ച് നടക്കും. പരീക്ഷാ സമയം രാവിലെ 10.30 മുതൽ - 12.30 വരെ. ഇതിലേക്കായുള്ള ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം എ/ എം എസ്സ് സി/ എം ബി എ/ എൽ എൽ എം/ എം സി എ/ എം എൽ ഐ എസ് സി (സി ബി സി എസ് എസ് ) റഗുലർ / സപ്ലിമെന്ററി മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ - റെഗുലർ 2022 അഡ്മിഷൻ - സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് -2020&2021 അഡ്മിഷൻ), നവംബർ 2022 പരീക്ഷകൾക്ക് ജൂലൈ 04 മുതൽ 10 വരെ പിഴയില്ലാതെയും ജൂലൈ 12 വരെ പിഴയോടുകൂടിയും അപേക്ഷകൾ സമർപ്പിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ഹാൾടിക്കറ്റ്
ജൂലൈ 05ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലേയും സെന്ററുകളിലേയും നാലാം സെമെസ്റ്റർഎം.ബി.എ.ഡിഗ്രീ(റഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us