scorecardresearch

University Announcements 30 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 30 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.പി.ഇ.
എസ്. ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഫെബ്രുവരിയില്‍ നടത്തിയ
മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. ഹിന്ദി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ
നിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പിഴകൂടാതെ ജൂലൈ 8 വരെ അപേക്ഷി
ക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം.
പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകള്‍ ജൂലൈ
12 നകം ഓഫ്ലൈനായി സര്‍വകലാശാല ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദ
വിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ 2021 ആഗസ്റ്റിലെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.
ബി.എസ്സി. സ്പെഷ്യല്‍ പരീക്ഷയുടെ ഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാ
ണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി
ജൂലൈ 8 വരെ അപേക്ഷിക്കാം.

മാര്‍ക്ക് ലിസ്റ്റ്

കേരളസര്‍വകലാശാലയുടെ 2021 ആഗസ്റ്റിലെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.
ബി.കോം. സ്പെഷ്യല്‍ പരീക്ഷയുടെ കരട് മാര്‍ക്ക്ലിസ്റ്റ് വിദ്യാര്‍ത്ഥികളുടെ പ്രൊഫൈ
ലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും
ഓഫ്ലൈനായി ജൂലൈ 10 വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ കരിയര്‍ റിലേ
റ്റഡ് സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്സി., ബി.കോം., ബി.പി.എ., ബി.ബി.
എ., ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.വോക്. (മേഴ്സിചാന്‍സ് – 2013 അഡ്മി
ഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂലൈ 18 വരെയും 150 രൂപ പിഴയോടെ ജൂലൈ 21

വരെയും 400 രൂപ പിഴയോടെ ജൂലൈ 23 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല

ബിരുദാനന്തര ബിരുദ പ്രവേശനം – തിയ്യതി നീട്ടി

2022-23 അധ്യയന വർഷത്തില്‍ കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 10-07-2022 വരെ നീട്ടിയിരിക്കുന്നു. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ്  www.admission.kannuruniversity.ac.in സന്ദർശിക്കുക.

പ്രൈവറ്റ് രജിസ്ട്രേഷൻ – ഐഡന്റിറ്റി കാർഡ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2021 പ്രവേശനം) ബിരുദ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics – Private Registration ലിങ്കിൽ ലഭ്യമാണ്. ലിങ്കിൽ  നിർദിഷ്ട വിവരങ്ങൾ നൽകി ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. മാത്തമാറ്റിക്സ്   റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 11.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.  എ. ഇക്കണോമിക്സ് റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

07.07.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. (റെഗുലർ), നവംബർ 2021 പരീക്ഷയുടെ  ഹാൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ഹോൾടിക്കറ്റിനൊപ്പം ഫോട്ടോ രേഖപ്പെടുത്തിയ ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം.

പരീക്ഷാ തീയതി

ഗവ. കോളേജ് തലശ്ശേരിയിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ്  വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന്റെ MCS1C02-Computer Organization and Architecture പരീക്ഷ 04.07.2022 ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പയ്യന്നൂർ കോളേജിലെ എം.എസ്.സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് റെഗുലർ (നവംബർ 2021) പരീക്ഷകൾ 04.07.2022 ന് ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 

MG University Announcements: എംജി സർവകലാശാല

അഡ്മിഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്മെന്റ് ഓഫ് ലൈഫ് ലോങ്ങ്‌ ലേർണിങ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ് /ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓർഗാനിക് ഫാമിംഗ് നു രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്നവർ ജൂലായ്‌ 11 നും, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മാനേജ്മെന്റ് ലൈഫ് ലേർണിങ് ഡിസബിലിറ്റീസ് നു രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ജൂലായ്‌ 12 നും ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിംഗ് നു ചേരാൻ ആഗ്രഹിക്കുന്നവർ ജൂലായ്‌ 13 നും നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രണ്ടു പാസ്പോർട്ട്‌ സൈസ് ഫോട്ടോകളും നിശ്ചയിച്ചിട്ടുള്ള കോഴ്സ് ഫീസും സഹിതം ഡിപ്പാർട്മെന്റിൽ എത്തിച്ചേരേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് ഫോൺ – 08301000560 വെബ് സൈറ്റ് https://dlle.mgu.ac.in/

എം. എഡ് അഡ്മിഷൻ

2022-24 എം. എഡ് ബാച്ചിലേക്ക് സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അപേക്ഷകരും അഡ്മിഷൻ മെമ്മോ, ഷെഡ്യൂൾ എന്നിവ പ്രകാരം ജൂലായ്‌ അഞ്ചാം തീയതി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് വകുപ്പ് മേധാവി മുൻപാകെ പ്രവേശനത്തിനായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾ sps @mgu. ac.in എന്ന വെബ്സൈറ്റിലും അപേക്ഷകരുടെ ഇ മെയിലിലും ലഭ്യമാണ്.

പി. എച്ച്. ഡി പ്രവേശന പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല -2022 വർഷത്തെ പി. എച്ച്. ഡി പ്രവേശനപരീക്ഷ ജൂലായ്‌ 9,10 തീയതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ വച്ച് നടക്കും.
വിശദ വിവരങ്ങൾക്ക് http://phd.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ 0481-2732947

പുതുക്കിയ പരീക്ഷാ തീയതി

 5 വർഷ ഇൻ്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ.എൽ.ബി(Hons) യുടെ 12-04-2022 ൽ നടത്തപ്പെടുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത പരീക്ഷയുടെ പുന: പരീക്ഷ ജൂലൈ 5  നു  നടക്കും . സമയം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. 

പ്രാക്ടിക്കൽ പരീക്ഷ

മെയ്‌, ജൂൺ മാസങ്ങളിൽ നടന്ന ആറാം സെമെസ്റ്റർ ഐ. എം സി. എ (2018 അഡ്മിഷൻ റെഗുലർ /2017 അഡ്മിഷൻ സപ്പ്ളിമെന്ററി)ഡി. ഡി. എം. സി.എ (2014 മുതൽ 2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലായ്‌ 4,5,6 തീയതികളിൽ അതത് കോളേജുകളിൽ വച്ചു നടത്തപ്പെടും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in)

അപേക്ഷ തീയതി നീട്ടി

ഒന്നാം സെമസ്റ്റർ എം എ /എം എസ് സി /എം കോം /എം സി ജെ എം ടി എ / എം എച്ച് എം/ എം.എം.എച്ച് /എം.ടി.ടി.എം (സി എസ് എസ് 2021അഡ്മിഷൻ റഗുലർ,2021 അഡ്മിഷൻ ഇംമ്പ്രൂവ്മൻറ് 2020,2019 അഡ്മിഷൻ സപ്ളിമൻററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ ഏഴു വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

അപേക്ഷ തീയതി

അഫീലിയേറ്റഡ് കോളേജുകളുടെ ഏഴാം സെമെസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി BA LLB (ഹോൺസ് ) കോഴ്സുകൾ 2016 അഡ്മിഷൻ സപ്പ്ളിമെന്ററി, BA LLB 5 വർഷ ഇന്റഗ്രേറ്റഡ് ഡിഗ്രി കോഴ്സ് 2012-2015 അഡ്മിഷൻ സപ്പ്ളിമെന്ററി, BA (ക്രിമിനോളജി )LLB (ഹോൺസ് )5 വർഷം 2011 അഡ്മിഷൻ സപ്പ്ളിമെന്ററി, അഞ്ചു വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രിBBA LLB(ഹോൺസ്)കോഴ്സുകൾ 2013-2014 അഡ്മിഷൻ സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻസ് സപ്പ്ളിമെന്ററി &അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി. കോം LLB( ഹോൺസ് )കോഴ്സുകൾ 2013-2014 അഡ്മിഷൻസ് സപ്പ്ളിമെന്ററി /2015-2016 അഡ്മിഷൻ സപ്പ്ളിമെന്ററി ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 6 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 7 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 8 നും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫെലോഷിപ്പോടെ ഗവേഷണം ചെയ്യാം 10 പേര്‍ക്ക് പി.ഡി.എഫ്. അവസരം

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പോടെയുള്ള (പി.ഡി.എഫ്.) ഗവേഷണത്തിന് അവസരം. സയന്‍സ്, ഹ്യൂമാനിറ്റീസ്, ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സോഷ്യല്‍ സയന്‍സ് എന്നീ ഫാക്കല്‍റ്റികളിലായി 10 പേരെയാണ് ഫെലോഷിപ്പിനായി തിരഞ്ഞെടുക്കുക. രണ്ടുവര്‍ഷമാണ് കാലാവധി. ആദ്യവര്‍ഷം പ്രതിമാസം 32000 രൂപയും അടുത്തവര്‍ഷം പ്രതിമാസം 35000 രൂപയും ലഭിക്കും. ഉന്നത ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പാണിത്. അപേക്ഷകര്‍ മൂന്നു വര്‍ഷത്തിനിടെ പി.എച്ച്.ഡി. നേടിയവരും മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം. ജനറല്‍ വിഭാഗത്തിന് 35 വയസ്സും സംവരണ വിഭാഗത്തിന് 40 വയസ്സുമാണ് പ്രായപരിധി. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലായ് 20-ന് വൈകീട്ട് അഞ്ച് മണിക്കകം സര്‍വകലാശാലാ ഗവേഷണ ഡയറക്ടര്‍ക്കാണ് ലഭിക്കേണ്ടത്. വിലാസം: ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ.

അസി. പ്രൊഫസര്‍ – വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ എം.പി.എഡ്. പ്രോഗ്രാമിലേക്ക് അത്‌ലറ്റിക്‌സില്‍ പ്രാവീണ്യമുള്ള അസിസ്റ്റന്റ് പ്രൊഫസര്‍മാരെ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യു.ജി.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 5-ന് 11 മണിക്ക് പഠനവകുപ്പില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദമായ ബയോഡാറ്റയുടെ രണ്ട് പകര്‍പ്പുകള്‍ കരുതണം.

പരീക്ഷ

2021 പ്രവേശനം രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 19-ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍. രണ്ടാം സെമസ്റ്റര്‍ പി.ജി. പരീക്ഷകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ജൂലൈ 11-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ജൂലൈ 20-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എസ് സി., എം.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് ജൂലൈ 11-ന് തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം.-എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഒക്‌ടോബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ ജൂലൈ 13-ന് തുടങ്ങും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 13 വരെ അപേക്ഷിക്കാം.

മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 14 വരെ അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.എസ്.ഡബ്ല്യു. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 30 june 2022