University Announcements 30 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 30 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സർവകലാശാല

ടൈംടേബിൾ

കേരള സർവകലാശാല 2021 ജൂലൈ മാസത്തിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സര കോഴ്സ്) പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ തീയതി
 
കേരള സർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ (ത്രിവത്സരം) അഞ്ചാം സെമസ്റ്റർ (പഞ്ചവത്സരം )മെയ് 17  മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ  (ത്രിവത്സരം) ഒമ്പതാം സെമസ്റ്റർ   (പഞ്ചവത്സരം )2011 – 12 മുമ്പുള്ള അഡ്മിഷൻ (എൽ.എൽ.ബി )ഫൈനൽ മേഴ്സി ചാൻസ് /സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ജൂലൈ 15 ,  ജൂലൈ 28 തീയതികളിൽ ആരംഭിക്കുന്നതാണ് വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം
 
കേരള സർവകലാശാല 2020 മെയ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി. എസ്. സി (സി.ബി.സി.എസ് )2019 അഡ്മിഷൻ റെഗുലർ,  2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017, 2016, 2015,2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ് എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 16. വിശദമായ വിവരം സർവകലാശാല വെബ്സൈറ്റിൽ.

കേരള സർവകലാശാല രണ്ടാം സെമസ്റ്റർ ബി. എ പരീക്ഷ മെയ് 2020 (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017,16,15,14 അഡ്മിഷൻ സപ്ലിമെന്ററി ,2013 അഡ്മിഷൻ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 16. 2021 ജൂൺ മാസത്തിൽ നടത്തിയ എം .ഫിൽ കോമേഴ്‌സ് 2019 -2020 ബാച്ച് (സി.എസ് .എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു .

വൈവ വോസി
 
കേരള സർവകലാശാല 2021 ജനുവരി ഫെബ്രുവരി മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ ആന്വൽ സ്കീം എം. എ. ഇക്കണോമിക്സ് വിദൂരവിദ്യാഭ്യാസം 2018 അഡ്മിഷൻ 2017 അഡ്മിഷൻ സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ വൈ വാ വോസി മുൻനിശ്ചയിച്ച തീയതികൾ തന്നെ ഓൺലൈനായി നടത്തുന്നതാണ് വിശദവിവരങ്ങൾക്ക്  ide.ku.net  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പ്രാക്ടിക്കൽ

മൂന്നും നാലും സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ ഒന്നുമുതൽ 14 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍

കാലിക്കറ്റ് സര്‍വകലാശാല സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓപ്പറേറ്റര്‍മാരുടെ ഒഴിവിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ പി.ഡി.എഫ്. ഫോര്‍മാറ്റില്‍ curecdocs@uoc.ac.in എന്ന ഇ-മെയിലില്‍ ജൂലൈ 7-ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. യോഗ്യരായ വിദ്യാര്‍ത്ഥികളുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്.

ഇന്റേണല്‍ മാര്‍ക്ക് അപ് ലോഡ് ചെയ്യാം

മൂന്നാം സെമസ്റ്റര്‍ ബി.വോക്. 2019 പ്രവേശനം നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും 2018 പ്രവേശനം നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടേയും 2019 പ്രവേശനം മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ഹിയറിംഗ് ഇംപയര്‍മെന്റ് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്ക് അപ് ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സര്‍വകലാശാല വെബ് സൈറ്റില്‍ ജൂലൈ 9വരെ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. ആന്‍റ് ബാച്ചിലര്‍ ഓഫ് ലോ (ഹോണര്‍) ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ അവസാന തീയതി നീട്ടി

കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കേണ്ട അവസാന തീയതികള്‍ നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ് സൈറ്റില്‍

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 30 june 2021

Next Story
Victers Channel Timetable July 01: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 01 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com