scorecardresearch
Latest News

University Announcements 30 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 30 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022-23

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാന തീയതി 31.07.2022

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് &മാു;
സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും 2022-23 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള അവസാന
തീയതി 2022 ജൂലൈ 31. നിശ്ചിതസമയത്തിനുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ തിരുത്തലുകള്‍ക്കും ഓപ്ഷനുകളില്‍ മാറ്റം വരുത്തുന്നതിനും ആഗസ്റ്റ് 5 വരെ സാധിക്കുന്നതാണ്. ട്രയല്‍ അലോട്ട്മെന്‍റ് ആഗസ്റ്റ് 02 നും ഫസ്റ്റ് അലോട്മെന്‍റ് ആഗസ്റ്റ് 06 നും പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്‍റ് സംബന്ധമായ മറ്റ് വിവരങ്ങള്‍ക്ക് അഡ്മിഷന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ഒന്നാം വര്‍ഷ (ഇന്‍റഗ്രേറ്റഡ്) ബി.എഫ്.എ.,
മെയില്‍ നടത്തിയ നാലാം വര്‍ഷ ബി.എഫ്.എ. (പെയിന്‍റിംഗ്, സ്കള്‍പ്പ്ച്ചര്‍, അപ്ലൈഡ് ആര്‍ട്ട്) പരീ
ക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ്
27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

മാനുസ്ക്രിപ്റ്റ് അസിസ്റ്റന്‍റ്, ഓയിലിംഗ് അസിസ്റ്റന്‍റ് – അഭിമുഖം

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ഓറിയന്‍റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ താളിയോലകളുടെ ഡിജിറ്റൈസേഷന്‍ പ്രോജക്ടിന്‍റെ ഭാഗമായി മാനുസ്ക്രിപ്റ്റ് അസിസ്റ്റന്‍റ്, ഓയിലിംഗ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം 2022 ആഗസ്റ്റ് 5 ന് രാവിലെ 10 മണി മുതല്‍ മാനു സ്ക്രിപ്റ്റ് ലൈബ്രറിയില്‍ വച്ച് നടത്തുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അന്നേ ദിവസം ഹാജരാകേണ്ടതാണ്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.സി.എ. പ്രവേശനം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.സി.എ. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് വിദ്യാര്‍ത്ഥികളുടെ ലോഗിനില്‍ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ആഗസ്ത് 5-നകം സര്‍വകലാശാലാ സെന്ററുകളില്‍ പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ ആഗസ്ത് 10-ന് ആരംഭിക്കും. ഫോണ്‍ 0494 2407016, 7017.

അഫ്‌സലുല്‍ ഉലമ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ട്രയല്‍ അലോട്ട്‌മെന്റ്പ്രസിദ്ധീകരിച്ചു. നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ജനന തീയതി എന്നിവ ഒഴികെ മറ്റെല്ലാവിധ തിരുത്തലുകള്‍ക്കും ആഗസ്ത് 2 വരെ അവസരമുണ്ട്. തിരുത്തല്‍ വരുത്തിയതിനു ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കണം. ആദ്യ അലോട്ട്‌മെന്റ് ആഗസ്ത് 6-ന് പ്രസിദ്ധീകരിക്കും.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ നീട്ടി

ആറാം സെമസ്റ്റര്‍ ബി.കോം., അനുബന്ധ വിഷയങ്ങള്‍ ഏപ്രില്‍ 2020, 2021, 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്ത് 8 വരെ നീട്ടി.

എം.ബി.എ. പ്രൊജക്ട്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ത്ഥികള്‍ ക്രമപ്രകാരമുള്ള അനുബന്ധങ്ങള്‍ സഹിതം തങ്ങളുടെ പ്രൊജക്ട് ആഗസ്ത് 31-നകം ബന്ധപ്പെട്ട കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കണം. വൈവ സപ്തംബര്‍ 14-ന് തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്ററില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് കോഴ്‌സ് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ആഗസ്ത് 10-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ജെമ്മോളജി ആന്റ് ജ്വല്ലറി ഡിസൈനിംഗ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ ആഗസ്ത് 3-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

MG University Announcements: എംജി സർവകലാശാല

എം.ജി. ബിരുദ ഏകജാലക പ്രവേശനം

സ്‌പോർട്‌സ് / കൾച്ചറൽ / പി.ഡി. ക്വാട്ടകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ റാങ്ക് ലിസ്റ്റ് ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിക്കും. പ്രവേശനം ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ ബന്ധപ്പെട്ട കോളേജുകളിൽ വച്ച് നടത്തും.

പരീക്ഷ മാറ്റി

ആഗസ്റ്റ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫിലിയേറ്റഡ് കോളേജുകളുടെ മൂന്ന് വർഷ യൂണിറ്ററി എൽ.എൽ.ബി. പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്റർ (2019 അഡ്മിഷൻ – റെഗുലർ / 2018 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രാക്ടിക്കൽ പരീക്ഷ

2022 ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 10 ന് അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക് കളിനറി ആർട്ട്‌സ് ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (2021 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് മൂന്ന് മുതൽ 11 വരെ തീയതികളിൽ സെന്റ് സേവിയേഴ്‌സ് കോളേജ് ഫോർ വിമൺ, ആലുവയിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2022 ജൂണിൽ നടന്ന ഏഴാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ – റെഗുലർ / 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2016, 2015, 2014 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 16 മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2022 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ഐ.എം.സി.എ. – പുതിയ സ്‌കീം (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014, -2016 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ഒൻപത് മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ബി.വോക് ഡിഗ്രി ഫാഷൻ ഡിസൈൻ ആന്റ് മാനേജ്‌മെന്റ് / ഫാഷൻ ടെക്‌നോളജി ആൻഡ് മർച്ചൻഡൈസിംഗ് (ന്യു സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ഒൻപത് മുതൽ 22 വരെ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസ്സിംഗ് ടെക്‌നോളജി (2021 അഡ്മിഷൻ – റെഗുലർ – ന്യു സ്‌കീം) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ പാലാ, സെന്റ് തോമസ് കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2022 ജൂണിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക് അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് നാല് മുതൽ മാറമ്പള്ളി, എം.ഇ.എസ്. കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

2022 ജൂണിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് അഞ്ച് മുതൽ പാലാ, അൽഫോൻസാ കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.കോം. (2019 അഡ്മിഷൻ – പ്രൈവറ്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്.സി. ഡാറ്റാ അനലിറ്റിക്‌സ് (2020 അഡ്മിഷൻ – റെഗുലർ) നവംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ് – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2022 ഏപ്രിൽ മാസത്തിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എംഎ മ്യൂസിക് – സീറ്റ് ഒഴിവ് 

കണ്ണൂർ സർവ്വകലാശാല മ്യൂസിക് പഠന വകുപ്പിലെ  എം.എ മ്യൂസിക്  പ്രോഗ്രാമിൽ എസ് .സി, എസ്.ടി വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതവും,  SEBC ഭാഗത്തിന്  രണ്ടു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ  സർട്ടിഫിക്കറ്റുകളുമായി  02-08-2022 രാവിലെ 10 മണിക്ക്   പഠനവകുപ്പ്   മേധാവി മുൻപാകെ ഹാജരാകണം. ഫോൺ: 9895232334, 0497-2806404.

എം.എ  ഹിന്ദി – സീറ്റ് ഒഴിവ് 

കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ രണ്ട്  സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ  സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 നു രാവിലെ 10 മണിക്ക് പഠനവകുപ്പ്   മേധാവി മുൻപാകെ ഹാജരാകണം. ഫോൺ : 8921288025 

എം. എസ്.സി  മോളിക്യൂലാർ ബയോളജി – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ 3 സീറ്റും  എസ്.ടി.വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ  സർട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 2 മണിക്ക് പാലയാട് ക്യാമ്പസ്സിലെ മോളിക്യൂലർ ബയോളജി പഠനവകുപ്പ്   മേധാവി മുൻപാകെ ഹാജരാകണം. ഫോൺ : 9663749475

പി.ജി. രണ്ടാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2022-23 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദപ്രവേശനത്തിൻറെ രണ്ടാം അലോട്ട്മെന്റ് സർവകലാശാല വെബ്‍സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത്  അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്.

ഫീസ് അടക്കണം

ഒന്നാം അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല. ആദ്യമായി (First time) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് 01.08.2022, 5:00p.m. ന് അകം SBIePay വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്.

അലോട്ട്മെന്റ് ലഭിച്ചവർ Pay Fees ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് അടച്ചവർ ലോഗിൻ ചെയ്ത് ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് SBIePay വഴി അടക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാവുന്നതാണ്.   

ഹയർ ഓപ്ഷൻ റദ്ദു ചെയ്യാം 

ഇപ്പോൾ ലഭിച്ച  അലോട്ട്മെന്‍റിൽ തൃപ്തരാണെങ്കിൽ   ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാവുന്നതാണ്.  ഹയർ ഓപ്ഷൻ നിലനിർത്തുകയാണെങ്കിൽ അത് അടുത്ത അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതും അതിൽ  ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ നിർബന്ധമായും ആ ഓപ്ഷൻ സ്വീകരിക്കേണ്ടിയും  വരും.  

കോളേജ് പ്രവേശനം

ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷം അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി 01.08.2022, 02.08.2022 തീയ്യതികളിൽ ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിനു ശേഷം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

  1. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് 
  2. രജിസ്‌ട്രേഷൻ ഫീസ്, സർവ്വകലാശാല ഫീസ്, എന്നിവ  ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട് 
  3. യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ് & പ്രൊവിഷണൽ /ഡിഗ്രീ സർട്ടിഫിക്കറ്റ് 
  4. ജനനതീയ്യതി തെളിയിക്കുന്ന  സർട്ടിഫിക്കറ്റ്
  5. വിടുതൽ സർട്ടിഫിക്കറ്റ് (TC)
  6. കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്
  7. അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്  
  8. EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് )
  9. അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്) 
  10. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ് 
  11. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും  വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്.  ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും. 
  12. അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് 

താത്കാലിക പ്രവേശനം 

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർക്ക് ആവശ്യമെങ്കിൽ താത്ക്കാലിക പ്രവേശനം  നേടാവുന്നതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ ഇപ്പോൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാവുന്നതാണ്. താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അന്നു തന്നെ സ്ഥിരം പ്രവശനം നേടേണ്ടതാണ് 

മൂന്നാം അലോട്ട്മെന്റ്

പി. ജി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് 10-08-2022 തീയ്യതി വൈകുന്നേരം 5 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www,admission.kannuruniversity.ac.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ് .

Help Line Numbers: 04972715261, 04972715284, 7356948230  , E-mail id: pgsws@kannuruniv.ac.in.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 30 july 2022

Best of Express