University Announcements 30 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, ie malayalam

University Announcements 30 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പി.ജി, എം.ടെക് പ്രവേശന പരീക്ഷ പുന:ക്രമീകരിച്ചു

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് 1 ന് നടത്താനിരുന്ന കാര്യവട്ടം ക്യാമ്പസിലെ പഠന വകുപ്പുകളിലേക്കുള്ള പി.ജി, എം.ടെക് പ്രവേശന പരീക്ഷ അന്നേദിവസം സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ ഓഗസ്റ്റ് 6 ലേക്ക് പുന: ക്രമീകരിച്ചിരിക്കുന്നു. മറ്റുള്ള ദിവസങ്ങളിലെ പ്രവേശന പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഓഗസ്റ്റ് 9 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എ/എം.എസ്.സി/ എം.കോം (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയ്ക്ക് പോത്തന്‍കോട് ശ്രീനാരായണഗുരുകൃപ ബി.എഡ് കോളേജ് പരീക്ഷ കേന്ദ്രമായി ലഭിച്ച വിദ്യാര്‍ത്ഥികള്‍ പുതിയ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഗവണ്‍മെന്റ് ഗേള്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,പട്ടം, തിരുവനന്തപുരത്ത് പരീക്ഷ എഴുതേണ്ടതാണ്.

സ്‌പെഷ്യല്‍ പരീക്ഷകള്‍

അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് യു.ജി സി.ബി.സി.എസ്.എസ് ഡിഗ്രി പരീക്ഷാര്‍ത്ഥികള്‍ക്കായി നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷ ഓഗസ്റ്റ് 3 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍/ പ്രോജക്ട്/ വൈവാ വോസി

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ ഒന്നും രണ്ടും മൂന്നും വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.സി.എ (വിദൂര വിദ്യാഭ്യാസം) ഓള്‍ഡ് സ്‌കീം (2013 അഡ്മിഷന് മുന്‍പ്), ന്യൂ സ്‌കീം (2013 അഡ്മിഷന് ശേഷം) സപ്ലിമെന്ററി /മേഴ്‌സി ചാന്‍സ് പരീക്ഷകളുടെ പ്രാക്ടിക്കല്‍, പ്രോജക്ട്, വൈവാ വോസി പരീക്ഷകള്‍ 2021 ഓഗസ്റ്റ് 2ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മാര്‍ച്ച് നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി എന്‍വിയോണ്‍മെന്റ് സയന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 5 ന് ആരംഭിക്കുന്നു. വിശദവിവരം വെബ്‌സൈറ്റില്‍.

തീയതി നീട്ടി

കേരളസര്‍വകലാശാല 2021 ഏപ്രില്‍ ഒന്നും രണ്ടും വര്‍ഷ ബി.എ/ ബി.കോം ആന്വല്‍ സ്‌കീം പ്രൈവറ്റ് (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതികള്‍ നീട്ടി. പിഴകൂടാതെ ഓഗസ്റ്റ് 9 വരെയും 150 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 11 വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 13 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം.

ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് 4ന് ആരംഭിക്കുന്ന ബി.കോം (വിദൂര വിദ്യാഭ്യാസം) ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റില്‍ കാണുന്ന പരീക്ഷ കേന്ദ്രത്തില്‍ പരീക്ഷ എഴുതേണ്ടതാണ്. സപ്ലിമെന്ററി വിദ്യാര്‍ത്ഥികളും ഓഗസ്റ്റ് 4 ന് മുന്‍പ് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പരീക്ഷ സമയം 9 30 മുതല്‍ 12.30 വരെ.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ ടിക്കറ്റുമായി 2021 ഓഗസ്റ്റ് 3,4,5 തീയതികളില്‍ ഇ.ജെ.ത സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2013 സ്‌കീം ബി.ടെക് പാര്‍ട്ട്‌ടൈം റീസ്ട്രക്ക്‌ചേര്‍ഡ് ഒന്നും മൂന്നും സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഓഗസ്റ്റ് 3 വരെയും 150 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 5 വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 6 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2008 സ്‌കീം ബി.ടെക് പാര്‍ട്ട്‌ടൈം റീസ്ട്രക്ക്‌ചേര്‍ഡ് ഒന്നും മൂന്നും സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഓഗസ്റ്റ് 7 വരെയും 150 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 9 വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 10 വരെയും അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് നടത്തുന്ന ഇന്ന് ഒന്നാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2016- 2018 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2021 ആഗസ്റ്റ് 9 വരെയും 150 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 12 വരെയും 400 രൂപ പിഴയോടുകൂടി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍

പരീക്ഷാഫലം

കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (സപ്ലിമെന്ററി/ പാര്‍ട്ട്‌ടൈം/മേഴ്‌സി ചാന്‍സ് 2007 അഡ്മിഷന്‍ വരെ)പരീക്ഷ ഒക്ടോബര്‍ 2020 ( 2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഓണ്‍ലൈനായി ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാവുന്നതാണ്.

MG University Announcements: എംജി സർവകലാശാല

എം.ജി. ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

പ്രവേശന നടപടികൾ പൂർണമായും ഓൺലൈനായിയിരിക്കും. അതിനാൽ എൻ.സി.സി./എൻ.എസ്.എസ്./ വിമുക്തഭടൻ എന്നീ വിഭാഗങ്ങൾക്കുള്ള ബോണസ് മാർക്ക് ലഭിക്കുന്നതിനായുള്ള സാക്ഷ്യപത്രങ്ങൾ, പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർ, ഒ.ഇ.സി., എസ്.ഇ.ബി.സി. എന്നീ വിഭാഗക്കാർ, മുന്നാക്കക്കാരിലെ പിന്നാക്കക്കാർ എന്നീ വിഭാഗങ്ങളിലെ സംവരണത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതായുണ്ട്.

പ്രോസ്‌പെക്ടസിൽ പറയുന്ന പ്രകാരം സംവരണാനുകൂല്യത്തിനായി നിശ്ചിത സാക്ഷ്യപത്രങ്ങൾ തന്നെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷകർ ഉറപ്പുവരുത്തേണ്ടതാണ്. കൃത്യമായ രേഖകളുടെ അഭാവത്തിൽ പ്രവേശനം തന്നെ റദ്ദാക്കപ്പെടുന്നതിന് സാധ്യതയുണ്ടെന്നതിനാൽ അപേക്ഷകർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റുമാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇ ഡബ്ല്യു എസ് വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവർ ‘ഇൻകം ആന്റ് അസറ്റ്‌സ് സർട്ടിഫിക്കറ്റ്’ അപ്‌ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതുമാണ്. എൻ.സി.സി./എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടൻ/ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/നേവി/എയർഫോഴ്‌സ് എന്നീ വിഭാഗങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനത്തിന് പ്രത്യേക അപേക്ഷ വേണം

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പ്രത്യേകമായി അപേക്ഷിക്കണം. ഇതിനായി ക്യാപ്പ് വെബ് സൈറ്റിലെ ഐ.പി. ക്യാപ്പിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. കോളേജ്-പ്രോഗ്രാം വിശദാംശങ്ങളും സീറ്റ് ലഭ്യതയും മറ്റ് അനുബന്ധ വിവരങ്ങളും ഐ.പി. ക്യാപ് വെബ് സൈറ്റിൽ ലഭ്യമാണ്.

പരീക്ഷഫലം

2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എ. ഇംഗ്ലീഷ് – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്/പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റ്‌സ്, പൊളിറ്റിക്‌സ് (പബ്ലിക് പോളിസി ആന്റ് ഗവേഷണൻസ്) (2019-21 അഡ്മിഷൻ – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ നടന്ന നാലാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.റ്റി.) സ്‌പെഷൽ സപ്ലിമെന്ററി (പുതിയ സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം.

അപേക്ഷ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2016, 2015 അഡ്മിഷൻ സപ്ലിമെന്ററി 2015ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ ഓഗസ്റ്റ് 16 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 17 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 18 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

പരീക്ഷ തീയതി

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – 2017 അഡ്മിഷൻ മുതൽ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ മൂന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഓഗസ്റ്റ് 10 വരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 12 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്ിനന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

സീനിയർ റിസർച് ഫെലോ ഒഴിവ്

എം. ജി. സർവകലാശാല പരിസ്ഥിതി ശാസ്ത്ര വകുപ്പിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ നടക്കുന്ന ഒരു പ്രോജെക്ടിലേക്ക് ഒരു സീനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. യോഗ്യരായവർ evramasamy@mgu.ac.inഎന്ന ഇമെയിലിലേക്ക് ഓഗസ്റ്റ് അഞ്ചിനകം ബയോഡാറ്റയും അപേക്ഷയും അയയ്ക്കണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.ടെക്. പരീക്ഷാ കേന്ദ്രം

ആഗസ്ത് നാലിന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. (2009, 2014 സ്‌കീം/ പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം) സപ്ലിമെന്ററി പരീക്ഷക്ക് വിവിധ ജില്ലകളിലെ കോളേജുകളില്‍ അപേക്ഷിച്ചവര്‍ അതത് ജില്ലകളിലെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതണം: പാലക്കാട്- എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജ് പാലക്കാട് തൃശ്ശൂര്‍- ഗവ. എന്‍ജിനീയറിങ് കോളേജ് തൃശ്ശൂര്‍. മലപ്പുറം- സി.യു.ഐ.ഇ.ടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഹിനൂര്‍. കോഴിക്കോട്- ഗവ. എന്‍ജിനീയറിങ് കോളേജ് കോഴിക്കോട്. ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല 31-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പരീക്ഷ

ലോ കോളേജുകളിലെ 2017 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 9-ന് ആരംഭിക്കും.

സര്‍വകലാശാല പഠനവിഭാഗത്തിലെ ബയോടെക്‌നോളജി നാഷണല്‍ സ്ട്രീം 2019 പ്രവേശനം ഡിസംബര്‍ 2019 പരീക്ഷയും 2020 പ്രവേശനം ഡിസംബര്‍ 2020 പരീക്ഷയും ഓഗസ്റ്റ് 9-ന് ആരംഭിക്കും.

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. 2012 സ്‌കീം, 2012 മുതല്‍ പ്രവേശനം ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2004 സ്‌കീം, 2011 പ്രവേശനം ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ആഗസ്ത് 9-ന് ആരംഭിക്കും.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, എം.എസ്.സി. ബയോകെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷകളുടേയും എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.കോം. ബി.ബി.എ. ഏ്പ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഒന്ന്, രണ്ട് സെമസ്റ്റ്രര്‍ ബി.എച്ച്.എം. ഏപ്രില്‍ 2019 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം. മെയ് 2019 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ റദ്ദാക്കി

സര്‍വകലാശാല 7-ന് നടത്തിയ 2014 സ്‌കീം ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 പരീക്ഷ സി.ഇ.-14 606 – കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ഓപ്പറേഷന്‍ റിസര്‍ച്ച് റദ്ദ് ചെയ്തു. പുനഃപരീക്ഷ പിന്നീട് നടത്തും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ആറാം സെമസ്റ്റർ ബികോം ഏപ്രിൽ 2021 പരീക്ഷാ ഫലം പ്രസിദ്ധികരിച്ചു

കണ്ണൂർ- കോവിഡ് മഹാമാരിയെ തുടർന്ന് ലോക് ഡൗണും മറ്റു നിയന്ത്രണങ്ങളും നിലനിൽക്കെ അവസാന സെമസ്റ്റർ UG, PG, അവസാന വർഷ UG (SDE)പരീക്ഷകൾ സർവകലാശാല സമയ ബന്ധിതമായി നടത്തി തീർത്തു. അവസാന സെമസ്റ്റർ UG പരീക്ഷകൾ ജൂലൈ 19 നാണു അവസാനിച്ചത്.

ജൂലൈ 19 നു തന്നെ കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ ആരംഭിക്കുകയും ജൂലൈ 26 നു അവസാനിക്കുകയും ചെയ്തു.ഏഴ് മൂല്യ നിർണ്ണയ ക്യാമ്പുകളിലായി 1200 അദ്ധ്യാപകർ മൂല്യ നിർണ്ണയ പ്രക്രിയയിൽ പങ്കെടുത്തു. 67091 ഉത്തരക്കടലാസുകൾ ആണ് ഈ കുറഞ്ഞ സമയ പരിധികൾക്കുള്ളിൽ മൂല്യ നിർണ്ണയം ചെയ്തത്.

ബികോം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

UG വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് കോമേഴ്‌സ് സ്ട്രീമിൽ ആണ്. ബികോം തിയറി പരീക്ഷകൾ ജൂൺ 30 ന് ആരംഭിച്ച് ജൂലൈ 19 നും പ്രായോഗിക പരീക്ഷകൾ ജൂലൈ 27 നുമാണ് പൂർത്തിയായത്. ഒന്നിട വിട്ട ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ 11 മണി മുതൽ 2 മണി വരെ ആണ് സർവകലാശാല പരീക്ഷ നടത്തിയത്. ആറാം സെമസ്റ്റർ ബികോം ഗ്രേഡ് കാർഡ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പി.ജി.ഡി.ഡി.എസ്.എ (പിജി ഡിേപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്)കോഴ്സിൽ സംവരണം, ചെയ്ത എസ് സി /എസ് ടി/ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ ഐ.ടി വകുപ്പിൽ ആഗസ്റ്റ് 2ന് രാവിലെ രാവിലെ 10.30ന് ഹാജരാകുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ- 7306607968

ബിരുദ പരീക്ഷാഫലം

ആറാം സെമസ്റ്റർ ബി. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ബി. എ./ ബി. ബി. എ./ ബി. ബി. എ. (റ്റി. റ്റി. എം.)/ ബി. ബി. എ. (എ. എച്ച്.)/ ബി. റ്റി. റ്റി. എം./ ബി. എസ്. ഡബ്ല്യു./ ബി. എ. അഫ്സൽ ഉൽ ഉലമ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത ഗ്രേഡ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം 13.08.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

ബിരുദാനന്തര ബിരുദ പരീക്ഷാഫലം

അഫീലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി./ എം. എ. ജേണലിസം & മാസ് കമ്യൂണിക്കേഷൻ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 12.08.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

പ്രാക്റ്റിക്കൽ മാർക്ക് സമർപ്പണം

അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ പി. ജി. പരീക്ഷകളുടെ പ്രാക്റ്റിക്കൽ മാർക്ക് അപ്ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 02.08.2021 മുതൽ 06.08.2021 വരെ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും.

പ്രായോഗിക പരീക്ഷ

നാലാം സെമസ്റ്റർ ബി. ടെക്. ( സപ്ലിമെന്ററി – 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ), മെയ് 2020 – സിവിൽ/ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ 05.08.2021 ന് വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ചു നടത്തുന്നതാണ്. പരീക്ഷ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 30 july 2021

Next Story
ഹയർ സെക്കൻഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫീസ് അടയ്ക്കുന്നതിനുളള തീയതി നീട്ടിmoney, currency, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com