University Announcements 30 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. മൈക്രോബയോളജി കോവിഡ് സ്പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2023 ഫെബ്രുവരി 3 വരെ അപേക്ഷിക്കാം.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ ഫെബ്രുവരി 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2023 ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ. ഇംഗ്ലീഷ് ആന്‍റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.എസ്സി. ഇലക്ട്രോണിക്സ്, ബി.എസ്സി. ഫിസിക്സ് ആന്‍റ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം. കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ സി.ബി.സി.എസ്.എസ്. (സി.ആര്‍.) (മേഴ്സിചാന്‍സ് – 2010, 2011 &മാു; 2012 അഡ്മിഷന്‍), നവംബര്‍ 2022 പരീക്ഷകളുടെ ടൈംടേബിള്‍പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ 2023 ഫെബ്രുവരി 10, 13 തീയതികളില്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്
കേരളസര്‍വകലാശാല കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ വിഭാഗം (സി.എ.സി.ഇ.ഇ.) ഗവ.കെ.എന്‍.എം.ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ 2023 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.എല്‍.ഐ.എസ്സി. – 6 മാസം) കോഴ്സിന്‍റെ അപേക്ഷാഫോം കോളേജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍റെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. യോഗ്യത: പ്ലസ്ടു, ക്ലാസ്: ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ. മറ്റ് കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ഉളളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13 വൈകുന്നേരം 4 മണി.
പി.ജി. ഡിപ്ലോമ ഇന്‍ പാലിയോഗ്രാഫി ആന്‍റ് കണ്‍സര്‍വേഷന്‍ ഓഫ് മാനുസ്ക്രിപ്റ്റ്സ് സീറ്റ് ഒഴിവ്
കേരളസര്‍വകലാശാലയുടെ കീഴിലുള്ള ഓറിയന്‍റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ 2023 ഫെബ്രുവരി 1 ന് ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇന്‍ പാലിയോഗ്രാഫി ആന്‍റ് കണ്‍സര്‍വേഷന്‍ ഓഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് (റെഗുലര്‍) എസ് സി, എസ് ടി എന്നീ വിഭാഗങ്ങളിലേക്ക് ഓരോ സീറ്റ് വീതം ഒഴിവുണ്ട്. താല്‍പ്പര്യമുള്ള അപേക്ഷകര്‍ മതിയായ രേഖകളുടെ അസ്സല്‍ സഹിതം 2023 ഫെബ്രുവരി 8 ന് രാവിലെ 10.30 ന് കാര്യവട്ടം ക്യാമ്പസ്സിലെ ഓറിയന്‍റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ ഹാജാരാകേണ്ടതാണ്. യോഗ്യത: 45% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായപരിധിയില്ല. അപേക്ഷാഫോം ഓറിയന്‍റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ ലഭ്യമാണ്. യോഗ്യതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിലെ ആദ്യ റാങ്കുകാര്‍ അന്നേ ദിവസം തന്നെ താഴെ കൊടുത്തിരിക്കുന്ന ഫീസ് നല്‍കി അഡ്മിഷന്‍ എടുക്കേണ്ടതാണ് അല്ലാത്ത പക്ഷം റാങ്ക് ലിസ്റ്റിലെ അടുത്ത വിദ്യാര്‍ത്ഥിക്ക് അഡ്മിഷന്‍ നല്‍കുന്നതാണ്.
MG University Announcements: എം ജി സര്‍വകലാശാല
ടി.സി.ഐ പരിശീലനം
മഹാത്മാ ഗാന്ധി സർവകലാശാല ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡിസും(ഐ.യു.സി.ഡി.എസ്) ബട്ടർഫ്‌ളൈ ഫൗണ്ടേഷൻ ഫോർ ടി.സി.ഐ ഇൻറർനാഷണലും സംയുക്തമായി തീം സെൻറേഡ് ഇൻററാക്ഷനിൽ(അപ്ലൈഡ് ഹ്യുമാനിസ്റ്റിക് സൈക്കോളജി) ബേസിക് കോഴ്‌സ് ആരംഭിക്കുന്നു.
ആറു മാസത്തെ കോഴ്‌സിൻറെ ഭാഗമായി മാസത്തിലൊരിക്കൽ റസിഡൻഷ്യൽ മാതൃകയിൽ മൂന്നു ദിവസത്തെ ശില്പശാലയും പിയർ ലേണിംഗ് ഗ്രൂപ്പുകളുമുണ്ടാകും.
സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളിലെ അധ്യാപകർ, കൗൺസിലർമാർ, എച്ച്.ആർ പരിശീലകർ തുടങ്ങിയവർക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് 6000 രൂപ. iucdsmgu@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.
ഫോൺ: 04812731580, 9447180439, 8547165178.
അപേക്ഷ; സമയപരിധി നീട്ടി
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം (സി.ബി.സി.എസ്, അഡ്മിഷൻ റഗുലർ), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2021 അൗഡമിഷൻ റഗുലർ,2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017,2018,2019,2020 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020 അഡ്മിഷനുകൾ റഈ-അപ്പിയറൻസ്) പരീക്ഷകൾക്ക് നാളെ (ജനുവരി 31) വരെ അപേക്ഷ നൽകാം. പിഴയോടു കൂടി ഫെബ്രുവരി ഒന്നിനും സൂപ്പർ ഫൈനോടെ ഫെബ്രുവരി രണ്ടിനും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് സസ്‌റ്റൈയിനബിൾ അഗ്രികൾച്ചർ (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ- ഡിസംബർ 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആറു മുതൽ പാലാ സെൻറ് തോമസ് കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ഹോട്ടൽ മാനേജ്‌മെൻറ് ആൻറ് കളിനറി ആർട്ട്‌സ് (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷൻ റീ-അപ്പിയറൻസ് – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി ഏഴിന് സൂര്യനെല്ലി മൗണ്ട് റോയൽ കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.വോക് റിന്യുവബിൾ എനർജി മാനേജ്‌മെൻറ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ – ഡിസംബർ 2022) പരീക്ഷയുടെ പ്രക്ടിക്കൽ പരീക്ഷ ഫെബ്രുവരി 14 മുതൽ കാലടി ശ്രീ ശങ്കര കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ
രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി, 2019,2018,2017 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് ഡിസംബർ 2022) പരീക്ഷകളുടെ ഐ.ടി പ്രാക്ടിക്കൽ ഫെബ്രുവരി രണ്ടിന് ഏറ്റുമാനൂരപ്പൻ കോളജിലും ഫെബ്രുവരി മൂന്നിന് കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ് കോളജിലും നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
ഐറിസ് ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി 7-ന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. സംഘടിപ്പിക്കുന്ന ഐറിസ് ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 7-ന് തുടക്കമാകും. സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ ഫെബ്രുവരി 9 വരെയാണ് സൗജന്യ പ്രദര്‍ശനം. രാവിലെ 10 മുതല്‍ മീഡിയ ശില്‍പശാലയും ഉച്ച കഴിഞ്ഞ് പ്രദര്‍ശനവും നടക്കും. ഉദ്ഘാടന ചിത്രമായി പ്രതാപ് ജോസഫിന്റെ കടല്‍ മുനമ്പും സമാപന ചിത്രമായി സനല്‍കുമാര്‍ ശശിധരന്റെ കയറ്റവും പ്രദര്‍ശിപ്പിക്കും. ശില്‍പശാലയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പങ്കെടുക്കാനവസരം. ഫോണ്‍ – 9495108193
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യു.ജി.സി. മാനദണ്ഡമനുസരിച്ചുള്ള യോഗ്യതയുള്ളവര്‍ ഫെബ്രുവരി 1-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9497860850.
എം.എ. ഇംഗ്ലീഷ് വൈവ
എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ് മെയ് 2021 സപ്ലിമെന്ററി പരീക്ഷയുടെ വൈവ ഫെബ്രുവരി 2-ന് കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ് കോളേജില്‍ നടക്കും.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 9 വരെയും 170 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
അവസാന വര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട്-1 നവംബര്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 170 രൂപ പിഴയോടെ 20 വരെയും നേരിട്ട് അപേക്ഷിക്കാം.
പരീക്ഷാ ഫലം
രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ഏപ്രില്‍ 2019, 2022 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റുമായി സര്‍വകലാശാലയില്‍ നേരിട്ടെത്തി മാര്‍ക് ലിസ്റ്റ് കൈപ്പറ്റണം.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.എ. അഫ്‌സലുല്‍ ഉലമ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2021, 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 9 വരെ അപേക്ഷിക്കാം.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി (ഇന്റേണല്‍) പരീക്ഷകള്‍ ഫെബ്രുവരി 20-ന് തുടങ്ങും.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
30-01-2023 തിങ്കളാഴ്ച കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വെച്ചുചേർന്ന സിന്റിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
- വിദ്യാർത്ഥികളുടെ നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല കെ ഡിസ്‌കുമായി ഒപ്പുവച്ച ധാരണാപത്രം അംഗീകരിച്ചു.
- അക്കാദമിക- അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളും പഠനവകുപ്പുകളും സന്ദർശിക്കാൻ തീരുമാനിച്ചു.
- 6 അഫിലിയേറ്റഡ് കോളേജുകളിലെ 20 അധ്യാപകർക്ക് പ്രമോഷൻ നൽകാനുള്ള തീരുമാനം അംഗീകരിച്ചു.
- 10 ഗവേഷകർക്ക് പി എച് ഡി ബിരുദം നൽകിയത് അംഗീകരിച്ചു.
- മുഴുവൻ വനിതാ ഗവേഷണ വിദ്യാർത്ഥികൾക്കും ഗവേഷണസമയമായ 5 വർഷത്തിന് പുറമെ 2 വർഷം അധികസമയം നൽകാനുള്ള തീരുമാനം അംഗീകരിച്ചു.
- ഭാഷാവൈവിധ്യ പഠനകേന്ദ്രം കാസർഗോഡ് ആരംഭിക്കുന്നതിനായി ഡോ. എ അശോകൻ അവതരിപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചു.
- അഫിലിയേറ്റഡ് കോളേജുകളിൽനിന്നും 2023 – 24 അധ്യയന വർഷത്തെ സീറ്റുവർധനവിനായുള്ള അപേക്ഷകൾ ക്ഷണിക്കാൻ തീരുമാനിച്ചു
- ലെയ്‌സൺ ഓഫീസറുടെ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചു.
- അതിഥി അധ്യാപകരുടെ ശമ്പളം 40000 രൂപയാക്കി വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു.
- സർവകലാശാലയിൽ അഡ്മിഷൻ ഡയറക്ടറേറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ജോലിഭാരം പുനർനിർണയിക്കാനുള്ള തീരുമാനം അംഗീകരിച്ചു.
- കണ്ണൂർ സർവകലാശാലയും എസ് സി ഇ ആർ ടി യും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം അംഗീകരിച്ചു.
പ്രൊജക്റ്റ് റിപ്പോർട്ട്
കണ്ണൂർ സർവകലാശാല 2020 പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലെ പ്രൊജക്റ്റ് റിപ്പോർട്ട്, തിയറി പരീക്ഷ തുടങ്ങുന്നതിനു 10 ദിവസം മുൻപേ വിദൂര വിദ്യാഭ്യാസം ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
15.02.2023 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എ/ ബി. ബി. എ /ബി. കോം- (പ്രൈവറ്റ് രെജിസ്ട്രേഷൻ – റെഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ) ഡിഗ്രി ഏപ്രിൽ,2022പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .