scorecardresearch
Latest News

University Announcements 30 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 30 December 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 30 December 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

പരീക്ഷാ ഫലം

ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഹിന്ദി, എം.എ. ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് ഇക്കണോമിക്‌സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി ഒന്‍പതുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി 10, 11 എന്നീ തീയതികളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

ജനുവരിയില്‍ നടത്താനിരിക്കുന്ന അവസാന വര്‍ഷ എം.എ.ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ((എസ്.ഡി.ഇ.) – സപ്ലിമെന്ററി, ആന്വല്‍ സ്‌കീം), ഏപ്രില്‍ 2022 വൈവവോസി പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ ഹാള്‍ടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തില്‍ എത്തണം

പരീക്ഷാ വിജ്ഞാപനം

ജനുവരി 23 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി.) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി ജനുവരി അഞ്ചു മുതല്‍ ഏഴു വരെയുളള പ്രവൃത്തിദിനങ്ങളില്‍
ബി.എസ്‌സി. റീവാല്യുവേഷന്‍ സെക്ഷനില്‍ (ഇ.ജെ രണ്ട്) ഹാജരാകണം.

MG University Announcements: എം ജി സർവകലാശാല

പ്രാക്ടിക്കല്‍

ഒക്ടോബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്(ഡാറ്റാ അനലിറ്റിക്‌സ്, 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റും റീ അപ്പിയറന്‍സും) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലിന് അതതു കോളജുകളില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

നവംബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച നാലാം സെമസ്റ്റര്‍ ബി.വോക് ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ (2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് 2019, 2018 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലു മുതല്‍ മാറമ്പള്ളി എം.ഇ.എസ് കോളജില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ സുവോളജി മോഡല്‍ (ഒന്ന്, രണ്ട്, മൂന്ന് സി.ബി.സി.എസ് ന്യൂ സ്‌കീം 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് 2020, 2019, 2018, 2017 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി സൈബര്‍ ഫോറന്‍സിക് -സി.ബി.സി.എസ്(ന്യൂ സ്‌കീം-2021 അഡ്മിഷന്‍ റെഗുലര്‍,2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019, 2020 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് -ഒക്ടോബര്‍ 2022) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 10 മുതല്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി ബയോകെമിസ്ട്രി (ന്യൂ സ്‌ക്രീം 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017, 2018, 2019, 2020 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി നാലു മുതല്‍ അതതു കോളജുകളില്‍ നടക്കും.

ഒക്ടോബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റര്‍ ബി.എഫ്.ടി, ബി.എസ്.സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍ (സി.ബി.സി.എസ്, 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും റീ അപ്പിയറന്‍സും 2017, 2018, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാലു മുതല്‍ നടക്കും.

ഒക്ടോബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച രണ്ടാം സെമസ്റ്റര്‍ ബി.എ ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍, ബി.എ വിഷ്വല്‍ ആര്‍ട്സ്, ബി.എ ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ്, രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ, ബി.എ വിഷ്വല്‍ കമ്യൂണിക്കേഷന്‍, ബി.എ ഓഡിയോഗ്രാഫി ആന്‍ഡ് ഡിജിറ്റല്‍ എഡിറ്റിങ് (സി.ബി.സി.എസ്, 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റും റീ അപ്പിയറന്‍സും 2017, 2018, 2019 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി അഞ്ചു മുതല്‍ നടക്കും.

പരീക്ഷ പുന:ക്രമീകരിച്ചു

ജനുവരി അഞ്ച്, ആറ് തീയതികളില്‍ മാറമ്പള്ളി എം.ഇ.എസ് കോളജിലും പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലും നടത്താനിരുന്ന നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോ കെമിസ്ട്രി (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 22) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി നാല്, അഞ്ച് തീയതികളിലായി പുനക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

ഏഴാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജനുവരി 30-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ജനുവരി 31-ന് തുടങ്ങും.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്സ്) നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 20 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈം ടേബിള്‍

ജനുവരി 20ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി (റെഗുലര്‍/സപ്ലിമെന്റ്ററി/ഇംപ്രൂവ്മെന്റ്) നവംബര്‍ 2022 പരീക്ഷയുടെ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 30 december 2022