University Announcements 30 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സർവകലാശാല
ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം: പുതുക്കിയ തീയതി
ബി.എഡ്. അഡ്മിഷനില്‍ ഒന്നും രണ്ടും അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി. സി. സമര്‍പ്പിക്കാനുളള അവസാന തീയതി സെപ്റ്റംബര്‍ 5 വരെ നീട്ടി. നിലവില്‍ ആദ്യ അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും ഓഗസ്റ്റ് 31ന് ഉച്ചയ്ക്ക് രണ്ടിനു മുന്‍പേ അതത് കോളജുകളില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഒന്നും രണ്ടും അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ നേടുകയും ടി.സി. സമര്‍പ്പിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിഷണല്‍ അഡ്മിഷനായിരിക്കും നല്‍കുന്നത്.
ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ 31 മുതല്‍
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും യു.ഐ.ടി.കളിലേയും ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ഓഗസ്റ്റ് 31ന് ആരംഭിക്കും
ബിരുദാനന്തര ബിരുദ ക്ലാസുകള്‍ ഒന്നു മുതല്‍
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലേയും യു.ഐ.ടി.കളിലേയും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും.
പ്രാക്റ്റിക്കല്‍
ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എം.എസ്. ഹോട്ടല്‍ മാനേജ്‌മെന്റ് (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് -2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 18 അഡ്മിഷന്‍) കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 28 മുതല്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ. (ന്യൂജനറേഷന്‍ പ്രോഗ്രാം), ആഗസ്റ്റ് 2022 പരീക്ഷകള്‍ സെപ്റ്റംബര്‍ 15 മുതല്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഓഗസ്റ്റ് 25 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നും രണ്ടും വര്‍ഷ ബി.എ./ബി.എ.അഫ്‌സല്‍ – ഉല്‍ – ഉലാമ/ബി.എസ്‌സി./ബി.കോം. (റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷകള്‍ സെപ്റ്റംബര്‍ 13 ലേക്ക് (2016 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ) പുനഃക്രമീകരിച്ചു. ഒന്നും രണ്ടും മൂന്നും വര്‍ഷ റെഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, 2016 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ് വിദ്യാര്‍ത്ഥികളുടെ പാര്‍ട്ട് മൂന്ന് മെയിന്‍ ആന്‍ഡ് സബ്‌സിഡിയറി പരീക്ഷകള്‍ ഒക്‌ടോബര്‍ ഏഴു മുതല്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രൊജക്ട്: തീയതി നീട്ടി
നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം., ജൂണ്‍ 2022 പരീക്ഷയുടെ പ്രൊജക്ട് സമര്‍പ്പിക്കാനുളള തീയതി സെപ്റ്റംബര്‍ രണ്ടിലേക്ക് നീട്ടി.
ബിടെക് എന്‍ ആര്‍ ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
കാര്യവട്ടം എന്‍ജിനീയറിംഗ് കോളജിലെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സില്‍ ഒഴിവുളള ആറ് എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുളള (ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ – 3 ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി – 3) അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9037119776, 9447125125.
MG University Announcements: എം ജി സര്‍വകലാശാല
ബിരുദ സര്‍ട്ടിഫിക്കറ്റ് അപേക്ഷ തീര്‍പ്പാക്കല്‍ രണ്ടിന്
ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി പോരായ്മകള്‍ പരിഹരിക്കാത്ത അപേക്ഷകള്‍ക്ക് വേണ്ടി സ്പെഷല്‍ ഡ്രൈവ് നടത്തുന്നു. ഇതിന്റെ ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11നു പരീക്ഷാഭവനില്‍ ഹാജരാകാന്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. പോരായ്മകള്‍ ഇ-മെയില്‍ മുഖാന്തിരം പരിഹരിച്ചവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അന്നേ ദിവസം നേരിട്ട് കൈപ്പറ്റാം. സ്പെഷല്‍ ഡ്രൈവില്‍ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കാന്‍ ഒരവസരം കൂടി നല്‍കും. ഇവര്‍ക്ക് സര്‍വകലാശാല വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ഗൂഗിള്‍ഫോമില്‍ സെപ്റ്റംബര്‍ അഞ്ച് വരെ വിവരങ്ങള്‍ നല്‍കാവുന്നതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്
സര്‍വകലാശാലയിലെ പഠന വകുപ്പുകളിലേക്ക് 2022 വര്‍ഷത്തേക്കുള്ള മുഴുവന്‍ സമയ ഗവേഷകര്‍ക്കായി പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 10 ഗവേഷകരെങ്കിലുമുള്ള മുഴുവന്‍ സര്‍വ്വകലാശാല പഠനവകുപ്പുകളിലും രണ്ട് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ഏര്‍പ്പെടുത്തുന്നതിനും ആകെ രണ്ട് വര്‍ഷ കാലയളവിലേക്ക് മാസം 35000 രൂപ വീതം ഫെലോഷിപ്പും 50000 രൂപ വീതം കണ്ടിന്‍ജന്‍സി ഗ്രാന്റും അനുവദിച്ചു.
അപേക്ഷ സമര്‍പ്പിക്കുന്നതിന് തൊട്ടു മുന്‍പുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ ലഭിച്ച പി.എച്ച്.ഡി. ബിരുദമാണ് യോഗ്യത. 40 വയസ് തികഞ്ഞവര്‍, വനിതകള്‍, എസ്.സി./ എസ്.ടി. വിഭാഗക്കാര്‍ എന്നിവര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. സംവരണവിഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് യൂണിവേഴ്സിറ്റി മാനദണ്ഡപ്രകാരമായിരിക്കും. അപേക്ഷ അനുബന്ധരേഖകള്‍ സഹിതം സെപ്റ്റംബര്‍ 30 ന് വൈകിട്ട് അഞ്ച് മണിക്കകം ബന്ധപ്പെട്ട പഠന വകുപ്പില്‍ സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും സര്‍വ്വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രൈവറ്റ് രജിസ്ട്രേഷന്‍: തെറ്റ് തിരുത്താന്‍ അവസരം
2021 അഡ്മിഷന്‍ പി.ജി. (പ്രൈവറ്റ് രജിസ്ട്രേഷന്‍) കോഴ്സുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ അപേക്ഷയിലെ ന്യൂനതകള്‍ സെപ്റ്റംബര്‍ മൂന്നിനു വൈകിട്ട് നാലുവരെ പരിഹരിക്കാമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
എംടെക് സ്പോട്ട് അഡ്മിഷന്‍
പുതുതായി ആരംഭിച്ച എം.ടെക് കോഴ്സുകളായ നാനോസയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി, എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്നോളജി, അഡ്വാന്‍സ്ഡ് പോളിമെറിക് മെറ്റീരിയല്‍സ് എന്നിവയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കെമിക്കല്‍/ മെക്കാനിക്കല്‍/ പോളിമര്‍ / റബ്ബര്‍ / നാനോടെക്നോളജി/ സിവില്‍/ ഇ.ഇ.ഇ. തുടങ്ങിയ ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനിയറിംഗ് ബിരുദമോ, എം.എസ്.സി ബിരുദമോ ആണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10നു സര്‍വകലാശാലയില്‍ എത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736997254 എന്ന ഫോണ്‍ നമ്പറിലോ സര്‍വകലാശാല ഇ-മെയില്‍ മുഖേനയോ ബന്ധപ്പെടുക.
ഡിപ്ലോമ കോഴ്‌സ്
ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ (ഐ.യു.സി.ഡി.എസ്.) ‘പാലിയേറ്റീവ് കെയര്‍’ എന്ന വിഷയത്തില്‍ മൂന്ന് മാസത്തെ ഡിപ്ലോമ കോഴ്സ് സെപ്റ്റംബര്‍ 14 ന് ആരംഭിക്കുന്നു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2731580, 9746085144, 8547165178, ഇ-മെയില്‍: iucdsmgu@gmail.com.
അപേക്ഷാ തീയതി
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ ബി.വോക് (20162018 അഡ്മിഷന്‍ – സപ്ലിമെന്ററി / 20142015 അഡ്മിഷന്‍ – മെഴ്സി ചാന്‍സ് – പഴയ സ്‌കീം) പരീക്ഷകള്‍ക്ക് പിഴയില്ലാതെ സെപ്റ്റംബര്‍ 26 മുതല്‍ 28 വരെയും പിഴയോടു കൂടി 29 നും സൂപ്പര്‍ഫൈനോടു കൂടി 30 നും അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക് (2019 അഡ്മിഷന്‍ – റെഗുലര്‍) കോഴ്സിന്റെ ലാന്‍ഡ്സ്‌കേപ്പ് ആര്‍ക്കിടേക്ചര്‍ തീസീസിന്റെ തീസീസ് ഇവാല്യുവേഷന്‍, വൈവാ വോസി പരീക്ഷകള്‍ക്ക് പിഴയില്ലാതെ സെപ്റ്റംബര്‍ 13 വരെയും പിഴയോടു കൂടി 14 നും സൂപ്പര്‍ഫൈനോടു കൂടി 15 നും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2021 നവംബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു (2018, 2017, 2016 അഡ്മിഷന്‍ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷന്‍ – മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2022 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. എം.എസ്.സി. അപ്ലൈഡ് ഇലക്ട്രോണിക്സ് (റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം സെപ്റ്റംബര്‍ 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഇന്റഗ്രേറ്റഡ് പി ജി രണ്ടാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യമായി അലോട്ട്മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. അലോട്ട്മെന്റ് ലഭിച്ചവര്‍ സെപ്റ്റംബര്‍ ഒന്നിനു വൈകിട്ടു നാലിനു മുമ്പായി മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍.
എം എഡ് ട്രയല്‍ അലോട്ട്മെന്റ്
ട്രെയിനിങ് കോളജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ എം എഡ് പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രവേശനവിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആദ്യ അലോട്ട്മെന്റും സര്‍വകലാശാലാ പഠനവിഭാഗത്തിലേക്കുള്ള റാങ്ക്ലിസ്റ്റും സെപ്റ്റംബര്‍ ഒന്നിനു പ്രസിദ്ധീകരിക്കും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 19 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍വകലാശാല
തീയതി നീട്ടി
കണ്ണൂര്‍, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ സംയുക്തമായി നടത്തുന്ന എം.എസ്.സി ഫിസിക്‌സ് (നാനോ സയന്‍സ് & നാനോ ടെക്നോളജി), എം.എസ്.സി കെമിസ്ട്രി (നാനോ സയന്‍സ് & നാനോ ടെക്നോളജി) ബിരുദാനന്ദര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ അഞ്ചിനു വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
2022-23 അധ്യയന വര്‍ഷത്തിലെ സര്‍വകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും ഐ.സി.എം പറശ്ശിനിക്കടവിലെയും എം.ബി.എ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് 450 രൂപ. എസ്.സി./ എസ്.ടി വിഭാഗങ്ങള്‍ക്ക് ഇത് 150 രൂപ. എം. ബി. എ പ്രോഗ്രാമിന്റെ പ്രവേശനം കാറ്റ് /സി-മാറ്റ്/കെ-മാറ്റ് പരീക്ഷയിലെ മാര്‍ക്ക്, ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ഒന്നാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (വിദൂരവിദ്യാഭ്യാസം ഉള്‍പ്പെടെ) സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് 170 രൂപ പിഴയോടെ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.
പുനഃപ്രവേശനം
2022 -23 അധ്യയന വര്‍ഷത്തിലെ അഫിലിയേറ്റഡ് ബി.എഡ്. കോളജുകളിലെയും സര്‍വകലാശാലാ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററുകളിലെയും മൂന്നാം സെമസ്റ്റര്‍ ബി.എഡ്. പ്രോഗ്രാമുകളിലേക്ക് പുനഃപ്രവേശനത്തിന് സെപ്റ്റംബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
സീറ്റ് ഒഴിവ്
നീലേശ്വരം ക്യാമ്പസില്‍ പുതിയതായി ആരംഭിച്ച ഫൈവ് ഇയര്‍ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമില്‍ എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഒഴിവുണ്ട്. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയവര്‍ (കോമേഴ്‌സ് അല്ലാത്തവര്‍ മിനിമം 45 ശതമാനം മാര്‍ക്ക് ) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ ഒന്നിനു രാവിലെ 11നു നീലേശ്വരം ഡോ.പി.കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസില്‍ എത്തണം. ഫോണ്‍: 9847859018
പാലയാട് ഡോ. ജാനകി അമ്മാള്‍ ക്യാമ്പസില്‍ എം.എ. എക്കണോമിക്‌സ് പ്രോഗ്രാമില്‍ എസ്.സി വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ രേഖകള്‍ സഹിതം പാലയാട് ക്യാമ്പസിലെ എക്കണോമിക്‌സ് പഠനവകുപ്പില്‍ സെപ്റ്റംബര്‍ ഒന്നിനു രാവിലെ 10നു മുമ്പായി എത്തണം. ഫോണ്‍: 0490-2347385, 9400337417
സ്‌പോട്ട് അഡ്മിഷന്‍
ധര്‍മശാല ക്യാമ്പസ് സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസിലെ 2022 – 23 അധ്യയന വര്‍ഷത്തേക്കുള്ള എം.എഡ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ ഒന്നിനുനടക്കും. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകളുമായി രാവിലെ 11നു മുമ്പേ സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസില്‍ എത്തണം. ഫോണ്‍: 0497 2781290
റാങ്ക് ലിസ്റ്റ്
സര്‍വകലാശാല പഠന വകുപ്പ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍, 2022-23 അധ്യയന വര്‍ഷത്തിലെ ബി.എ. എല്‍.എല്‍.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0497 2715261, 0497 2715284, 7356948230
ടൈംടേബിള്‍
സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ന്യൂ ജനറേഷന്‍ ബി. എ., ബി. എസ് സി., ബി. എം. എം. സി. (റെഗുലര്‍), നവംബര്‍ 2021 പരീക്ഷാടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എം. എ. (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), നവംബര്‍ 2021 പരീക്ഷകള്‍ക്ക് ഒന്നു വരെ പിഴയില്ലാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും മൂന്നിനു വൈകുന്നേരം അഞ്ചിനകം പരീക്ഷാ വിഭാഗത്തില്‍ സമര്‍പ്പിക്കണം. പരീക്ഷാഫീസ് എസ്. ബി. ഐ. കലക്റ്റ്/ ട്രഷറി ചലാന്‍ മുഖേന അടക്കാം. പേപ്പര്‍ ഒന്നിന് 250 രൂപയും കോമണ്‍ ഫീസായി 420 രൂപയും ചേര്‍ത്ത് അടക്കേണ്ടതാണ്.
സെപ്റ്റംബര്‍ 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി. എ., ബി. ബി. എ., ബി. കോം. (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), നവംബര്‍ 2021 പരീക്ഷകള്‍ക്ക് ഒന്നു വരെ പിഴയില്ലാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും മൂന്നിനു് വൈകിട്ട് അഞ്ചിനകം പരീക്ഷാ വിഭാഗത്തില്‍ സമര്‍പ്പിക്കണം. പരീക്ഷാഫീസ് എസ്. ബി. ഐ. കലക്റ്റ്/ ട്രഷറി ചലാന്‍ മുഖേന അടക്കാം. പേപ്പര്‍ ഒന്നിന് 150 രൂപയും കോമണ്‍ ഫീസായി 420 രൂപയും ചേര്‍ത്ത് അടക്കേണ്ടതാണ്.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം വര്‍ഷ വിദൂരവിദ്യാഭ്യാസ ബി. ബി. എ./ ബി. എസ്. സി./ ബികോം. (ഏപ്രില്‍ 2021) പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റില്‍ മാറ്റമുള്ളപക്ഷം റിസല്‍റ്റ് മെമ്മോയുടെ ഡൌണ്‍ലോഡ് ചെയ്ത പകര്‍പ്പും മാര്‍ക്ക് ലിസ്റ്റും സഹിതം ബന്ധപ്പെട്ട ടാബുലേഷന്‍ സെക്ഷനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
പരീക്ഷാഫലം
സര്‍വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എം. എസ് മാത്തമാറ്റിക്‌സ് (സപ്ലിമെന്ററി 2015 സിലബസ്), നവംബര്‍ 2020 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും സെപ്റ്റംബര്‍ 13 വരെ അപേക്ഷിക്കാം.